image

14 Sep 2022 8:22 AM GMT

Stock Market Updates

അംബുജ സിമന്റ്സ് ഓഹരികൾ 8 ശതമാനം ഉയർന്നു

MyFin Bureau

അംബുജ സിമന്റ്സ് ഓഹരികൾ 8 ശതമാനം ഉയർന്നു
X

Summary

അംബുജ സിമന്റിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 9.70 ശതമാനം ഉയർന്നു. ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകൾക്ക് സെപ്റ്റംബർ 16 ന് കമ്പനി ബോർഡ് യോഗം ചേരുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. ഇക്വിറ്റി ഷെയറുകൾ, കൺവെർട്ടിബിൾ ഡിബഞ്ചറുകൾ, പ്രിഫറൻഷ്യൽ, അവകാശ ഓഹരികൾ, അല്ലെങ്കിൽ അനുയോജ്യമായ മറ്റേതെങ്കിലും സെക്യൂരിറ്റികൾ പുറത്തിറക്കുന്നതിലൂടെ ആയിരിക്കും ഫണ്ട് സമാഹരിക്കുക. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഓഹരി 30 ശതമാനം വർധിച്ചിരുന്നു. അംബുജ സിമന്റ്സിന്റെ 26 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പി​ന്റെ ഓപ്പൺ […]


അംബുജ സിമന്റിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 9.70 ശതമാനം ഉയർന്നു. ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട ആലോചനകൾക്ക് സെപ്റ്റംബർ 16 ന് കമ്പനി ബോർഡ് യോഗം ചേരുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്.

ഇക്വിറ്റി ഷെയറുകൾ, കൺവെർട്ടിബിൾ ഡിബഞ്ചറുകൾ, പ്രിഫറൻഷ്യൽ, അവകാശ ഓഹരികൾ, അല്ലെങ്കിൽ അനുയോജ്യമായ മറ്റേതെങ്കിലും സെക്യൂരിറ്റികൾ പുറത്തിറക്കുന്നതിലൂടെ ആയിരിക്കും ഫണ്ട് സമാഹരിക്കുക.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഓഹരി 30 ശതമാനം വർധിച്ചിരുന്നു. അംബുജ സിമന്റ്സിന്റെ 26 ശതമാനം ഓഹരികൾ കൂടി ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പി​ന്റെ ഓപ്പൺ ഓഫർ സെപ്റ്റംബർ 9 ന് അവസാനിച്ചിരുന്നു. അംബുജ സിമെന്റ്സിന്റെ 63 ശതമാനം ഓഹരികൾ സ്വിസ് സിമെന്റ് കമ്പനിയായ ഹോൾസിമിൽ നിന്നും മെയ് മാസത്തിൽ ഏറ്റെടുത്തതിനു ശേഷമാണ് ഈ ഓഫർ പ്രഖ്യാപിച്ചത്. ഇന്ന് 533.60 രൂപ വരെ ഉയർന്ന ഓഹരി, 7.85 ശതമാനം വർധിച്ച് 524.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.