11 Sep 2022 12:46 AM GMT
Summary
ചെന്നൈ: ചെന്നൈ-ബെംഗളൂരു റൂട്ടില്‍ ആകാശ എയര്‍ ശനിയാഴ്ച്ച മുതല്‍ സര്‍വീസ് ആരംഭിച്ചു. ഇതോടെ ആകാശ എയര്‍ സര്‍വീസ് നടത്തുന്ന അഞ്ചാമത്തെ നഗരമാണ് ചെന്നൈയെന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്. ചെന്നൈ-ബെംഗളൂരു സെക്ടറില്‍ രണ്ട് പ്രതിദിന ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നതിനൊപ്പം, സെപ്റ്റംബര്‍ 26 മുതല്‍ ചെന്നൈ-കൊച്ചി റൂട്ടില്‍ സര്‍വീസുകള്‍ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. ചെന്നൈയില്‍ നിന്നുള്ള പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിച്ചുകൊണ്ട്, മുംബൈ-ചെന്നൈ റൂട്ടില്‍ സെപ്റ്റംബര്‍ 15 മുതല്‍ പ്രതിദിനം ഒരു അധിക വിമാനം ആരംഭിക്കുകയും സെപ്റ്റംബര്‍ 26 മുതല്‍ ബെംഗളൂരു-ചെന്നൈ റൂട്ടില്‍ […]
ചെന്നൈ: ചെന്നൈ-ബെംഗളൂരു റൂട്ടില്‍ ആകാശ എയര്‍ ശനിയാഴ്ച്ച മുതല്‍ സര്‍വീസ് ആരംഭിച്ചു. ഇതോടെ ആകാശ എയര്‍ സര്‍വീസ് നടത്തുന്ന അഞ്ചാമത്തെ നഗരമാണ് ചെന്നൈയെന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്.
ചെന്നൈ-ബെംഗളൂരു സെക്ടറില്‍ രണ്ട് പ്രതിദിന ഫ്‌ലൈറ്റുകള്‍ ആരംഭിക്കുന്നതിനൊപ്പം, സെപ്റ്റംബര്‍ 26 മുതല്‍ ചെന്നൈ-കൊച്ചി റൂട്ടില്‍ സര്‍വീസുകള്‍ ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.
ചെന്നൈയില്‍ നിന്നുള്ള പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിച്ചുകൊണ്ട്, മുംബൈ-ചെന്നൈ റൂട്ടില്‍ സെപ്റ്റംബര്‍ 15 മുതല്‍ പ്രതിദിനം ഒരു അധിക വിമാനം ആരംഭിക്കുകയും സെപ്റ്റംബര്‍ 26 മുതല്‍ ബെംഗളൂരു-ചെന്നൈ റൂട്ടില്‍ പ്രതിദിന വിമാന സര്‍വീസ് ഉള്‍പ്പെടുത്തുമെന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്.
ആകാശ എയര്‍ സെപ്റ്റംബര്‍ അവസാനത്തോടെ 150-ല്‍ അധികം പ്രതിവാര വിമാന സര്‍വീസുകള്‍ നടത്തുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ആഗസ്റ്റ് 7 ന് പ്രവര്‍ത്തനം ആരംഭിച്ച എയര്‍ലൈന്‍ ഇപ്പോള്‍ മുംബൈ-അഹമ്മദാബാദ്, ബെംഗളൂരു- കൊച്ചി, ബെംഗളൂരു-മുംബൈ എന്നീ മൂന്ന് റൂട്ടുകളിലാണ് സര്‍വീസ് നടത്തുന്നത്.
നിലവില്‍ ബെംഗളൂരു-മുംബൈ റൂട്ടില്‍ ഓരോ ദിശയിലേക്കും എയര്‍ലൈന്‍ പ്രതിദിനം രണ്ട് വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ട്. മുംബൈ, അഹമ്മദാബാദ്, കൊച്ചി, ബംഗളുരു, ചെന്നൈ എന്നീ അഞ്ച് നഗരങ്ങളിലായി ആറ് റൂട്ടുകളിലേക്ക് ആകാശ എയര്‍ ഇതിനകം വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരു പുതിയ വിമാനം കൂട്ടിച്ചേര്‍ക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ടെന്നും സര്‍വീസ് ആരംഭിച്ച സമയത്ത് കമ്പനി അറിയിച്ചിരുന്നു. ഇത്തരത്തില്‍ 2023 മാര്‍ച്ച് അവസാനത്തോടെ 18 വിമാനങ്ങളിലേക്കെത്തും. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ കമ്പനി 54 അധിക വിമാനങ്ങള്‍ കൂട്ടിച്ചേര്‍ക്കും. ഇത് കമ്പനിയുടെ മൊത്തം വിമാനങ്ങളുടെ എണ്ണം 72 ആയി ഉയര്‍ത്തും.