image

9 Sep 2022 12:55 AM GMT

Lifestyle

 നുറുക്ക് അരിയുടെ കയറ്റുമതി നിരോധിച്ചു

MyFin Desk

 നുറുക്ക് അരിയുടെ കയറ്റുമതി നിരോധിച്ചു
X

Summary

ബസുമതി ഇതര അരിയുടെ  കയറ്റുമതി തീരുവയിൽ 20 ശതമാനം വർദ്ധനവ്  വരുത്തിയതിനു  പിന്നാലെ കേന്ദ്രം നുറുക്ക് അരിയുടെ കയറ്റുമതിയും നിരോധിച്ചു. ആഭ്യന്തര വിപണിയിൽ അരിയുടെ ലഭ്യത വർധിപ്പിക്കുക എന്ന  ലക്ഷ്യത്തോടെയാണ്  ഇത്തരമൊരു നടപടി. നുറുക്ക് അരിയുടെ കയറ്റുമതി നയത്തിൽ ഭേദഗതി വരുത്തിയാണ് നിയന്ത്രണം ഏർപെടുത്തിയിട്ടുള്ളത്. സെപ്റ്റംബർ 9 മുതൽ ഈ വിജ്ഞാപന൦ പ്രാബല്യത്തിൽ വരും. 2015 -2020 വിദേശ വ്യാപാര നയ പ്രകാരമുള്ള വ്യവസ്ഥകൾ വിജ്ഞാപനത്തിനു ബാധകമല്ല. നടപ്പ് ഖാരിഫ് സീസണിൽ നെൽകൃഷിയിൽ ഇടിവുണ്ടായ സാഹചര്യത്തിൽ ഗാർഹിക സപ്ലൈസ് വർധിപ്പിക്കാൻ ബസ്മതി ഇതര അരിക്ക് സർക്കാർ വ്യാഴാഴ്ച 20 ശതമാനം കയറ്റുമതി തീരുവ […]


ബസുമതി ഇതര അരിയുടെ കയറ്റുമതി തീരുവയിൽ 20 ശതമാനം വർദ്ധനവ് വരുത്തിയതിനു പിന്നാലെ കേന്ദ്രം നുറുക്ക് അരിയുടെ കയറ്റുമതിയും നിരോധിച്ചു. ആഭ്യന്തര വിപണിയിൽ അരിയുടെ ലഭ്യത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നടപടി.

നുറുക്ക് അരിയുടെ കയറ്റുമതി നയത്തിൽ ഭേദഗതി വരുത്തിയാണ് നിയന്ത്രണം ഏർപെടുത്തിയിട്ടുള്ളത്. സെപ്റ്റംബർ 9 മുതൽ ഈ വിജ്ഞാപന൦ പ്രാബല്യത്തിൽ വരും. 2015 -2020 വിദേശ വ്യാപാര നയ പ്രകാരമുള്ള വ്യവസ്ഥകൾ വിജ്ഞാപനത്തിനു ബാധകമല്ല.

നടപ്പ് ഖാരിഫ് സീസണിൽ നെൽകൃഷിയിൽ ഇടിവുണ്ടായ സാഹചര്യത്തിൽ ഗാർഹിക സപ്ലൈസ് വർധിപ്പിക്കാൻ ബസ്മതി ഇതര അരിക്ക് സർക്കാർ വ്യാഴാഴ്ച 20 ശതമാനം കയറ്റുമതി തീരുവ ചുമത്തി.