2 Sep 2022 11:15 PM GMT
Summary
ബെംഗളൂരു: കോഫി ഡേ എന്റർപ്രൈസിന്റെ കടബാധ്യത മാർച്ച് 31 വരെയുള്ള കണക്കു പ്രകാരം 1,810 കോടി രൂപയായി കുറഞ്ഞെന്നു കമ്പനി വാർഷിക റിപ്പോർട്ടിൽ അറിയിച്ചു. വായ്പയുടെ മുതലും പലിശയും തിരിച്ചടയ്ക്കുന്നതിൽ ചില വീഴ്‌ചകൾ ഉണ്ടായിട്ടുണ്ടെന്നും, ചില വായ്പാദാതാക്കളിൽ നിന്നും വായ്പ തിരിച്ചു വിളിക്കുന്നതുൾപ്പെടെയുള്ള സഹായങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കോഫി ഡേ എന്റർപ്രൈസ് അറിയിച്ചു. കമ്പനിക്കു 2019 മാർച്ച് 31 വരെ 7,214 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിരുന്നതെന്നും 2021 മാർച്ച് 31 ആയപ്പോഴേക്ക് ഇത് 1,898 കോടി രൂപയായി […]
ബെംഗളൂരു: കോഫി ഡേ എന്റർപ്രൈസിന്റെ കടബാധ്യത മാർച്ച് 31 വരെയുള്ള കണക്കു പ്രകാരം 1,810 കോടി രൂപയായി കുറഞ്ഞെന്നു കമ്പനി വാർഷിക റിപ്പോർട്ടിൽ അറിയിച്ചു.
വായ്പയുടെ മുതലും പലിശയും തിരിച്ചടയ്ക്കുന്നതിൽ ചില വീഴ്‌ചകൾ ഉണ്ടായിട്ടുണ്ടെന്നും, ചില വായ്പാദാതാക്കളിൽ നിന്നും വായ്പ തിരിച്ചു വിളിക്കുന്നതുൾപ്പെടെയുള്ള സഹായങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കോഫി ഡേ എന്റർപ്രൈസ് അറിയിച്ചു.
കമ്പനിക്കു 2019 മാർച്ച് 31 വരെ 7,214 കോടി രൂപയുടെ ബാധ്യതയാണ് ഉണ്ടായിരുന്നതെന്നും 2021 മാർച്ച് 31 ആയപ്പോഴേക്ക് ഇത് 1,898 കോടി രൂപയായി കുറഞ്ഞെന്നും, 2022 മാർച്ച് 31 ൽ ഇത് 1,810 കോടി രൂപയായെന്നും സി ഡി ഇ എൽ അറിയിച്ചു.
സെബിയുടെ സർക്കുലറിനെ തുടർന്നാണ് 2022 ഏപ്രിൽ 6 നാണു കമ്പനിയുടെ മാർച്ച് പാദത്തിലെ വായ്പകളുടെയും, യഥാർത്ഥ തുകയുടെ തിരിച്ചടവിന്റെയും വിവരങ്ങൾ വെളിപ്പെടുത്തിയത്.
മാർച്ച് 2020 ൽ, സി ഡി ഇ എൽ, 13 ബാങ്കുകൾക്കായി 1,644 കോടി രൂപ തിരികെ നൽകുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.
സി ഡി ഇ എല്ലിന്റെ ഉപസ്ഥാപനമായ കോഫി ഡേ ഗ്ലോബൽ ലിമിറ്റഡ്, കോഫി ശൃംഖലയായ സി സി ഡി നടത്തുന്നുണ്ട്. 158 നഗരങ്ങളിലായി 495 കഫേകളും 285 എക്സ്പ്രസ് കിയോസ്കികളും ഇതിനുണ്ട്. കോർപറേറ്റ് ഓഫീസുകളിലും, ഹോട്ടലുകളിലും, കമ്പനിയുടെ 38,810 വെൻഡിങ് മെഷീനുകൾ ഉണ്ട്. കോവിഡ് കാലത്തിനു മുൻപ് മൊത്തം കഫേകളുടെ എണ്ണം 1,192 ആയിരുന്നു.