image

2 Sep 2022 4:46 AM GMT

Stock Market Updates

സെൻസെക്സിൽ നേരിയ വർധന, നിഫ്റ്റി 3.35 പോയിന്റ് താഴേക്ക്

MyFin Bureau

സെൻസെക്സിൽ നേരിയ വർധന, നിഫ്റ്റി 3.35 പോയിന്റ് താഴേക്ക്
X

Summary

മുംബൈ: ആഗോള വിപണികളില്‍ തുടരുന്ന സമ്മിശ്ര പ്രതികരണങ്ങളെ തുടര്‍ന്ന് ഇന്നലെ നഷ്ടത്തിലവസാനിച്ച ആഭ്യന്തര വിപണി ഇന്ന് തിരിച്ചുവരാൻ ഒരു ശ്രമം നടത്തിയെങ്കിലും അത് ഫലവത്തായില്ല. ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ സെന്‍സെക്സ് 36.74 പോയിന്റ് മാത്രം ഉയര്‍ന്ന് 58,803.33 ലും നിഫ്റ്റി 3.35 പോയിന്റ് നഷ്ടത്തിൽ 17,539.45 ലും ആയി. തുടക്കത്തിൽ ബിഎസ്ഇ സെന്‍സെക്സ് 342.07 പോയിന്റ് ഉയര്‍ന്ന് 59,108.66 ല്‍ എത്തിയിരുന്നു. അതുപോലെ, എന്‍എസ്ഇ നിഫ്റ്റിയും 101.05 പോയിന്റ് ഉയര്‍ന്ന് 17,643.85 ലെത്തി. ബാങ്ക് നിഫ്റ്റിയും 119.75 […]


മുംബൈ: ആഗോള വിപണികളില്‍ തുടരുന്ന സമ്മിശ്ര പ്രതികരണങ്ങളെ തുടര്‍ന്ന് ഇന്നലെ നഷ്ടത്തിലവസാനിച്ച ആഭ്യന്തര വിപണി ഇന്ന് തിരിച്ചുവരാൻ ഒരു ശ്രമം നടത്തിയെങ്കിലും അത് ഫലവത്തായില്ല.

ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ സെന്‍സെക്സ് 36.74 പോയിന്റ് മാത്രം ഉയര്‍ന്ന് 58,803.33 ലും നിഫ്റ്റി 3.35 പോയിന്റ് നഷ്ടത്തിൽ 17,539.45 ലും ആയി.

തുടക്കത്തിൽ ബിഎസ്ഇ സെന്‍സെക്സ് 342.07 പോയിന്റ് ഉയര്‍ന്ന് 59,108.66 ല്‍ എത്തിയിരുന്നു. അതുപോലെ, എന്‍എസ്ഇ നിഫ്റ്റിയും 101.05 പോയിന്റ് ഉയര്‍ന്ന് 17,643.85 ലെത്തി.

ബാങ്ക് നിഫ്റ്റിയും 119.75 പോയിന്റ് നേട്ടത്തിലാണ്. എന്നാൽ നിഫ്റ്റി ഐടി താഴ്ചയിൽ തന്നെ തുടരുന്നു.

അദാനി പോർട്സ്, എന്‍ടിപിസി, ഐടിസി, ബജാജ് ഫിനാന്‍സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, ടൈറ്റന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, അപ്പോളോ ഹോസ്പിറ്റൽ, തുടങ്ങിയ ഓഹരികള്‍ ഇന്ന് നേട്ടത്തിൽ അവസാനിച്ചു.

എന്നാല്‍ ശ്രീ സിമന്റ്, ടാറ്റ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി, അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിന്‍സെര്‍വ്, മാരുതി തുടങ്ങിയവ വിപണിയില്‍ നഷ്ടം നേരിട്ടു.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 21.50 പോയിന്റ് കുറഞ്ഞു 17,547 ലാണ് വ്യാപാരം നടക്കുന്നത്. കൂടാതെ, ഏഷ്യയിലെ മറ്റ് ഓഹരി വിപണികളായ ഹാങ്ങ് സെങ്, തായ്വാൻ, നിക്കെ, കോസ്‌പി എന്നിവയെല്ലാം താഴ്ന്നുതന്നെയായിരുന്നു..

ജക്കാർത്തയും ഷാങ്ഹായും മാത്രം നേരിയ നേട്ടത്തിൽ അവസാനിച്ചു.

നസ്‌ഡേക് ഇന്നലെ 31.07 പോയിന്റ് ഇടിഞ്ഞു.

യൂറോപ്യൻ വിപണികളെല്ലാം ഇന്ന് അല്പം ഉയർന്നാണ് വ്യാപാരം നടക്കുന്നത്.

ബ്രെന്റ് ക്രൂഡ് ബാരലിന് 1.87 ശതമാനം ഉയര്‍ന്ന് 94.09 ഡോളറിലെത്തി.

വ്യാഴാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 2,290.31 കോടി രൂപയുടെ ഓഹരികള്‍ അധികമായി വിറ്റഴിച്ചു.