image

31 Aug 2022 5:25 AM GMT

Automobile

ടാറ്റ മാര്‍ക്കോപോളോ മോട്ടോർസ് പൂർണമായും ഏറ്റെടുത്ത് ടാറ്റ

MyFin Bureau

ടാറ്റ മാര്‍ക്കോപോളോ മോട്ടോർസ് പൂർണമായും ഏറ്റെടുത്ത് ടാറ്റ
X

Summary

ഡെല്‍ഹി: ബസ് ബോഡി നിര്‍മാണ സംയുക്ത സംരംഭമായ ടാറ്റ മാര്‍ക്കോപോളോ മോട്ടോഴ്സിന്റെ (ടിഎംഎംഎല്‍) പങ്കാളിയായ മാര്‍ക്കോപോളോയുടെ ഓഹരി ഏറ്റെടുക്കല്‍ പൂര്‍ത്തിയായതായി ടാറ്റ മോട്ടോഴ്സ് അറിയിച്ചു. ഇതോടെ ടിഎംഎംഎല്‍ ടാറ്റ മോട്ടോഴ്സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറി. 2020 ഡിസംബറില്‍ ടാറ്റ മോട്ടോഴ്സും ബ്രസീൽ ആസ്ഥാനമായുള്ള മാര്‍ക്കോപോളോയും തമ്മിൽ ഏര്‍പ്പെട്ട കരാര്‍ അനുസരിച്ച് 99.96 കോടി രൂപയ്ക്ക് ബ്രസീലിയന്‍ മാര്‍ക്കോപോളോയുടെ 49 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ടാറ്റ മോട്ടോഴ്സ് സമ്മതിച്ചിരുന്നു. ഈ സംയുക്ത സംരംഭത്തിന് കീഴില്‍ കമ്പനി ധാര്‍വാഡിലും […]


ഡെല്‍ഹി: ബസ് ബോഡി നിര്‍മാണ സംയുക്ത സംരംഭമായ ടാറ്റ മാര്‍ക്കോപോളോ മോട്ടോഴ്സിന്റെ (ടിഎംഎംഎല്‍) പങ്കാളിയായ മാര്‍ക്കോപോളോയുടെ ഓഹരി ഏറ്റെടുക്കല്‍ പൂര്‍ത്തിയായതായി ടാറ്റ മോട്ടോഴ്സ് അറിയിച്ചു.

ഇതോടെ ടിഎംഎംഎല്‍ ടാറ്റ മോട്ടോഴ്സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറി.

2020 ഡിസംബറില്‍ ടാറ്റ മോട്ടോഴ്സും ബ്രസീൽ ആസ്ഥാനമായുള്ള മാര്‍ക്കോപോളോയും തമ്മിൽ ഏര്‍പ്പെട്ട കരാര്‍ അനുസരിച്ച് 99.96 കോടി രൂപയ്ക്ക് ബ്രസീലിയന്‍ മാര്‍ക്കോപോളോയുടെ 49 ശതമാനം ഓഹരികള്‍ വാങ്ങാന്‍ ടാറ്റ മോട്ടോഴ്സ് സമ്മതിച്ചിരുന്നു.

ഈ സംയുക്ത സംരംഭത്തിന് കീഴില്‍ കമ്പനി ധാര്‍വാഡിലും ലക്‌നോവിലും ബസ് ബോഡികള്‍ നിര്‍മ്മിക്കുകയും സ്റ്റാര്‍ബസ്, സ്റ്റാര്‍ബസ് അള്‍ട്രാ ബസ് എന്നീ ബ്രാന്‍ഡുകളില്‍ വിപണനം ചെയ്യുകയുമായിരുന്നു. എന്നാല്‍ മാര്‍ക്കോപോളോ ഈ സംയുക്ത സംരംഭത്തില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ച് ഇതിലെ 49 ശതമാനം ഓഹരികള്‍ ടാറ്റ മോട്ടോഴ്സിന് വില്‍ക്കുകയായിരുന്നു.