31 Aug 2022 9:05 AM GMT
Summary
കമ്പനി: ഹീറോ മോട്ടോകോർപ് ശുപാർശ: വാങ്ങുക നിലവിലെ വിപണി വില: 2,826.30 രൂപ ഫിനാൻഷ്യൽ ഇന്റർമീഡിയറി: പ്രഭുദാസ് ലീലാധർ ഹീറോ മോട്ടോകോർപിന്റെ ജൂൺ പാദത്തിലെ വരുമാനം (Ebitda) പ്രതീക്ഷിച്ചതിലും താഴ്ന്ന് 11.2 ശതമാനമായി. അസംസ്കൃത വസ്തുക്കളുടെ കുത്തനെയുള്ള വിലക്കയറ്റമാണ് വരുമാനത്തെ സാരമായി ബാധിച്ചത്. അസംസ്‌കൃത വസ്തുക്കളുടെ വിലയിൽ കുറവു വരുന്നതിനാലും, ഉത്‌പാദന തോതിൽ വർദ്ധനവ് വന്നതിനാലും, വാഹന വില ഉയരുന്നതിനാലും വരും പാദങ്ങളിൽ മാനേജ്‌മെന്റ് ലാഭ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. വരുമാന മാർജിൻ 14 ശതമാനമാക്കി ഉയർത്താനാണ് കമ്പനി […]
കമ്പനി: ഹീറോ മോട്ടോകോർപ്
ശുപാർശ: വാങ്ങുക
നിലവിലെ വിപണി വില: 2,826.30 രൂപ
ഫിനാൻഷ്യൽ ഇന്റർമീഡിയറി: പ്രഭുദാസ് ലീലാധർ
ഹീറോ മോട്ടോകോർപിന്റെ ജൂൺ പാദത്തിലെ വരുമാനം (Ebitda) പ്രതീക്ഷിച്ചതിലും താഴ്ന്ന് 11.2 ശതമാനമായി. അസംസ്കൃത വസ്തുക്കളുടെ കുത്തനെയുള്ള വിലക്കയറ്റമാണ് വരുമാനത്തെ സാരമായി ബാധിച്ചത്. അസംസ്‌കൃത വസ്തുക്കളുടെ വിലയിൽ കുറവു വരുന്നതിനാലും, ഉത്‌പാദന തോതിൽ വർദ്ധനവ് വന്നതിനാലും, വാഹന വില ഉയരുന്നതിനാലും വരും പാദങ്ങളിൽ മാനേജ്‌മെന്റ് ലാഭ വർധനവ് പ്രതീക്ഷിക്കുന്നുണ്ട്. വരുമാന മാർജിൻ 14 ശതമാനമാക്കി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ ഇത് 11 ശതമാനമാണ്. വിളകളുടെ വില വർധനവും, മികച്ച കാലവർഷവും ഫെസ്റ്റീവ് സീസണിൽ വിൽപ്പന ഉയർത്തും. കമ്പനി പ്രീമിയം ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിലൂടെ ലാഭം കൂട്ടാനാണ് ശ്രമിക്കുന്നത്. എക്സ് ടെക് മോഡലിന്റെ വില സാധാരണ മോഡലുകളേക്കാൾ 7 മുതൽ 10 ശതമാനം വരെ ഉയർന്നതാണ്.
പാദാടിസ്ഥാനത്തിൽ, ഹീറോയുടെ ഉത്‌പാദന തോത് 17 ശതമാനം വർധിച്ച് 1.39 മില്യൺ യൂണിറ്റായി. വിവാഹ സീസണിലെ ഉയർന്ന ഡിമാന്റാണ് ഇതിനു കാരണം. ഗ്രാമീണ മേഖലയിലെ തിരിച്ചു വരവും, ഫെസ്റ്റീവ് സീസണിന്റെ ആരംഭവും, കയറ്റുമതിയിലുള്ള ശ്രദ്ധയും, പ്രീമിയം ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതും കമ്പനിക്കു ഗുണം ചെയ്യുമെന്ന് ബ്രോക്കറേജ് വിശ്വസിക്കുന്നു. കൂടാതെ എഥർ, സംയുക്ത സംരംഭമായ ഗൊഗൊരോ എന്നിവയിലെ നിക്ഷേപത്തിലൂടെ ഇലക്ട്രിക് വാഹന വിപണിയിലുണ്ടായ മികച്ച തുടക്കവും കമ്പനിക്കു നേട്ടമാകും.
(മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാരൻ എടുക്കുന്ന തീരുമാനത്തിന്റെ ഫലമായി സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റ് ഉത്തരവാദിയല്ല)