image

30 Aug 2022 4:46 AM GMT

Stock Market Updates

ശക്തമായ തിരിച്ചു വരവ്; സെൻസെക്സ് ഉയർന്നത് 1,564 പോയിന്റ്

MyFin Bureau

ശക്തമായ തിരിച്ചു വരവ്; സെൻസെക്സ് ഉയർന്നത് 1,564 പോയിന്റ്
X

Summary

മുംബൈ: ബാങ്ക് ഓഹരികളിൽ ഉയർന്ന താല്പര്യങ്ങൾക്കും സമ്മിശ്ര ആഗോള പ്രവണതകള്‍ക്കും ഇടയില്‍ ഇന്ന് സൂചികകള്‍ ശക്തമായ തിരിച്ചുവരവ് നടത്തി. സെൻസെക്സ് 1,564.45 പോയിന്റ് അഥവാ 2.70 ശതമാനം വർധിച്ചു 59,537.07 ൽ വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 453.90 പോയിന്റ് അഥവാ 2.62 ശതമാനം നേട്ടത്തിൽ 17,766.80 ലും ക്ലോസ് ചെയ്തു. ഇന്നലെ സൂചികകൾ കുത്തനെ ഇടിഞ്ഞിരുന്നു. എൻ എസ്ഇ നിഫ്റ്റി 50-ൽ എല്ലാ ഓഹരികളും ഉയർന്നാണ് അവസാനിച്ചത്. ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടേക് […]


മുംബൈ: ബാങ്ക് ഓഹരികളിൽ ഉയർന്ന താല്പര്യങ്ങൾക്കും സമ്മിശ്ര ആഗോള പ്രവണതകള്‍ക്കും ഇടയില്‍ ഇന്ന് സൂചികകള്‍ ശക്തമായ തിരിച്ചുവരവ് നടത്തി.

സെൻസെക്സ് 1,564.45 പോയിന്റ് അഥവാ 2.70 ശതമാനം വർധിച്ചു 59,537.07 ൽ വ്യാപാരം അവസാനിച്ചപ്പോൾ നിഫ്റ്റി 453.90 പോയിന്റ് അഥവാ 2.62 ശതമാനം നേട്ടത്തിൽ 17,766.80 ലും ക്ലോസ് ചെയ്തു.

ഇന്നലെ സൂചികകൾ കുത്തനെ ഇടിഞ്ഞിരുന്നു.

എൻ എസ്ഇ നിഫ്റ്റി 50-ൽ എല്ലാ ഓഹരികളും ഉയർന്നാണ് അവസാനിച്ചത്.

ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടേക് മഹിന്ദ്ര, മാരുതി, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, അള്‍ട്രാടെക് സിമന്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക് എന്നിവ നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികളില്‍ പെടുന്നു.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായര്‍ പറയുന്നു: 'ആഗോള വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ തിരിച്ച് വരവ് ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ പ്രതിരോധ ശേഷിയെ സൂചിപ്പിക്കുന്നു. വിപണികളില്‍ നിലവില്‍ ഉയര്‍ന്ന മൂല്യനിര്‍ണ്ണയമാണെങ്കിലും, വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ പിന്തുണ ആഭ്യന്തര ഓഹരികളെ മുന്നിലേയ്ക്ക് എത്തിക്കാന്‍ സഹായിച്ചു. ആഭ്യന്തര സമ്പദ്വ്യവസ്ഥയുടെ പുരോഗതിക്കൊപ്പം കുതിച്ചുയരുന്ന മേഖലകള്‍ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയണം.

ഇപ്പോൾ ഉച്ച കഴിഞ്ഞു 3.30-നു സിംഗപ്പൂർ നിഫ്റ്റി 451 പോയിന്റ് ഉയർന്നു വ്യാപാരം നടക്കുന്നു.

ഏഷ്യയിലെ മറ്റിടങ്ങളില്‍, സിയോളിലെയും ടോക്കിയോയിലെയും വിപണികള്‍ മുന്നേറ്റത്തിലാണ്. അതേസമയം ഷാങ്ഹായും ഹാങ്‌ഷെങ്ങും താഴ്ന്നാണ് അവസാനിച്ചത്.

തിങ്കളാഴ്ച അമേരിക്കന്‍ വിപണികള്‍ നഷ്ടത്തിലാണ് അവസാനിച്ചത്.

ബ്രെന്റ് ക്രൂഡ് 0.83 ശതമാനം കുറഞ്ഞ് ബാരലിന് 104.22 ഡോളറായി.

തിങ്കളാഴ്ച വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്ഐഐ) 561.22 കോടി രൂപയുടെ ഓഹരികള്‍ അധികമായി വിറ്റു