image

30 Aug 2022 9:06 AM GMT

Stock Market Updates

റേറ്റിംഗ് ഉയർച്ച: യെസ് ബാങ്ക് ഓഹരികൾ നേട്ടത്തിൽ

Bijith R

റേറ്റിംഗ് ഉയർച്ച: യെസ് ബാങ്ക് ഓഹരികൾ നേട്ടത്തിൽ
X

Summary

യെസ് ബാങ്കിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ ഉയർന്നു. റേറ്റിംഗ് ഏജൻസി ക്രിസിൽ അവരുടെ റേറ്റിംഗ് അവലോകനം 'പോസിറ്റീവ്' ൽ നിന്നും 'സ്റ്റേബിൾ' ആക്കി ഉയർത്തിയതിന് പിന്നാലെയാണ് വില ഉയർന്നത്. ഒപ്പം, ബാങ്ക് പുറത്തിറക്കിയ 17,700 കോടി രൂപയുടെ ബോണ്ടുകളുടെ റേറ്റിങ്ങും ഉയർത്തി. ബാങ്കിന്റെ 20,000 കോടി രൂപയുടെ സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റിന്റെയും റേറ്റിംഗ് ക്രിസിൽ എ1 ൽ നിന്നും എ1+ ആക്കി ഉയർത്തി. ബാങ്കിന്റെ പ്രവർത്തനത്തിലെ തുടർച്ചയായ പുരോഗതിയും, നിക്ഷേപങ്ങളിലെ വർധനവും, ആസ്തി ഗുണ നിലവാരവും, ബിസ്സിനസ്സ് […]


യെസ് ബാങ്കിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ ഉയർന്നു. റേറ്റിംഗ് ഏജൻസി ക്രിസിൽ അവരുടെ റേറ്റിംഗ് അവലോകനം 'പോസിറ്റീവ്' ൽ നിന്നും 'സ്റ്റേബിൾ' ആക്കി ഉയർത്തിയതിന് പിന്നാലെയാണ് വില ഉയർന്നത്. ഒപ്പം, ബാങ്ക് പുറത്തിറക്കിയ 17,700 കോടി രൂപയുടെ ബോണ്ടുകളുടെ റേറ്റിങ്ങും ഉയർത്തി. ബാങ്കിന്റെ 20,000 കോടി രൂപയുടെ സർട്ടിഫിക്കറ്റ് ഓഫ് ഡെപ്പോസിറ്റിന്റെയും റേറ്റിംഗ് ക്രിസിൽ എ1 ൽ നിന്നും എ1+ ആക്കി ഉയർത്തി.

ബാങ്കിന്റെ പ്രവർത്തനത്തിലെ തുടർച്ചയായ പുരോഗതിയും, നിക്ഷേപങ്ങളിലെ വർധനവും, ആസ്തി ഗുണ നിലവാരവും, ബിസ്സിനസ്സ് മോഡലിന്റെ പുനഃക്രമീകരണവും, റിസ്ക് മാനേജ്‌മെന്റ് പ്രാക്ടീസ്, ലാഭക്ഷമതയിലെ ഉയർച്ചയും, 8,900 കോടി രൂപയുടെ മൂലധന സമാഹരണ പരിപാടിയോടെ മൂലധന അടിത്തറ ശക്തിപ്പെടുന്നതും എല്ലാമാണ് ഇത്തരത്തിൽ ഒരു റേറ്റിംഗ് നൽകുന്നതിന് കാരണമെന്നു ക്രിസിൽ അറിയിച്ചു. 2020 മാർച്ചിലെ പുനർനിർമ്മാണ പദ്ധതിക്കു ശേഷം ബാങ്കിലെ നിക്ഷേപങ്ങൾക്ക് സ്ഥിരമായ വളർച്ചയുണ്ട്. തുടർന്നും ഇത് നിലനിൽക്കുമെന്നും പ്രതീക്ഷിക്കുന്നു. 16.59 രൂപ വരെ ഉയർന്ന ഓഹരി, ഒടുവിൽ 1.42 ശതമാനം നേട്ടത്തിൽ 16.44 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.