30 Aug 2022 1:23 AM GMT
Summary
മുംബൈ: ബാങ്ക് ഓഹരികളിൽ ഉയർന്ന താല്പര്യങ്ങൾക്കും സമ്മിശ്ര ആഗോള പ്രവണതകള്‍ക്കും ഇടയില്‍ ഇന്ന് സൂചികകള്‍ തിരിച്ചുവരവിന്റെ പാതയില്‍ മുന്നേറുകയാണ്. മുന്‍ വ്യാപാരത്തില്‍ സൂചികകൾ കുത്തനെ ഇടിഞ്ഞിരുന്നു. ഉച്ചക്ക് 12 മണിക്ക് ബിഎസ്ഇ സെന്‍സെക്സ് 913 പോയിന്റ് ഉയര്‍ന്ന് 58,878 പോയിന്റിലെത്തി. അതുപോലെ, എന്‍എസ്ഇ നിഫ്റ്റി 267 പോയിന്റ് ഉയര്‍ന്ന് 17,581 പോയിന്റിൽ വ്യാപാരം നടക്കുന്നു.. എൻ എസ്ഇ നിഫ്റ്റി 50-ൽ ഡോ. റെഡ്‌ഡിസ് ഒഴികെയുള്ള എല്ലാ ഓഹരികളും ഉയർന്നാണ് വ്യാപാരം നടക്കുന്നത്. ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, […]
മുംബൈ: ബാങ്ക് ഓഹരികളിൽ ഉയർന്ന താല്പര്യങ്ങൾക്കും സമ്മിശ്ര ആഗോള പ്രവണതകള്‍ക്കും ഇടയില്‍ ഇന്ന് സൂചികകള്‍ തിരിച്ചുവരവിന്റെ പാതയില്‍ മുന്നേറുകയാണ്. മുന്‍ വ്യാപാരത്തില്‍ സൂചികകൾ കുത്തനെ ഇടിഞ്ഞിരുന്നു.
ഉച്ചക്ക് 12 മണിക്ക് ബിഎസ്ഇ സെന്‍സെക്സ് 913 പോയിന്റ് ഉയര്‍ന്ന് 58,878 പോയിന്റിലെത്തി. അതുപോലെ, എന്‍എസ്ഇ നിഫ്റ്റി 267 പോയിന്റ് ഉയര്‍ന്ന് 17,581 പോയിന്റിൽ വ്യാപാരം നടക്കുന്നു..
എൻ എസ്ഇ നിഫ്റ്റി 50-ൽ ഡോ. റെഡ്‌ഡിസ് ഒഴികെയുള്ള എല്ലാ ഓഹരികളും ഉയർന്നാണ് വ്യാപാരം നടക്കുന്നത്.
ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മാരുതി, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, അള്‍ട്രാടെക് സിമന്റ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക് എന്നിവ നേട്ടമുണ്ടാക്കിയ പ്രധാന ഓഹരികളില്‍ പെടുന്നു.
ഏഷ്യയിലെ മറ്റിടങ്ങളില്‍, സിയോളിലെയും ടോക്കിയോയിലെയും വിപണികള്‍ മുന്നേറ്റത്തിലാണ് വ്യാപാരം നടത്തുന്നത്. ഷാങ്ഹായും ഹോങ്കോങ്ങും മിഡ്-സെഷന്‍ ഡീലുകളില്‍ താഴ്ന്നതാണ്.
തിങ്കളാഴ്ച അമേരിക്കന്‍ വിപണികള്‍ നഷ്ടത്തിലാണ് അവസാനിച്ചത്. തിങ്കളാഴ്ച്ച വ്യാപാരം അവസാനിക്കുമ്പോള്‍ ബിഎസ്ഇ സൂചിക 861.25 പോയിന്റ് അഥവാ 1.46 ശതമാനം ഇടിഞ്ഞ് 57,972.62 പോയിന്റില്‍ എത്തി. നിഫ്റ്റി 246 പോയിന്റ് അഥവാ 1.4 ശതമാനം ഇടിഞ്ഞ് 17,312.90 പോയിന്റിലെത്തി.
കഴിഞ്ഞ വെള്ളിയാഴ്ച യുഎസ് വിപണികളിൽ നടന്ന വില്‍പ്പനയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇന്നലെ ഇന്ത്യന്‍ വിപണിയിലെ തിരുത്തല്‍ താരതമ്യേന നേരിയതാണ്. ഇത് ഇന്ത്യന്‍ വിപണിയുടെ പ്രതിരോധശേഷിയുടെ പ്രതിഫലനമാണ്," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍ പറഞ്ഞു.
ബ്രെന്റ് ക്രൂഡ് 0.83 ശതമാനം കുറഞ്ഞ് ബാരലിന് 104.22 ഡോളറായി.
തിങ്കളാഴ്ച വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്ഐഐ) 561.22 കോടി രൂപയുടെ ഓഹരികള്‍ അധികമായി വിറ്റു.