27 Aug 2022 12:53 AM GMT
ആഗോള ആശങ്കകൾ വിപണിയിൽ പ്രതിഫലിച്ചു, മുന്നേറ്റം തടഞ്ഞ് നിക്ഷേപകരുടെ ജാഗ്രത
Bijith R
Summary
ഇന്ത്യൻ വിപണിയിൽ, കഴിഞ്ഞ വാരം, അഞ്ചാഴ്ചയായി നില നിന്നിരുന്ന മുന്നേറ്റം തുടരാൻ കഴിയാത്ത സാഹചര്യമാണ് കണ്ടത്. വ്യോമിംഗിലെ ജാക്സൺ ഹോളിൽ നടന്ന, യു എസ് ഫെഡറൽ റിസേർവ് ചെയർമാൻ ജെറോം പവെല്ലിന്റെ വാർഷിക നയ പ്രസംഗത്തിനെ മുൻ നിർത്തി നിക്ഷേപകർ ജാഗ്രത പുലർത്തിയതാണ് വിപണിയിൽ പ്രതിഫലിച്ചത്. വെള്ളിയാഴ്ച, വിപണി അവസാനിച്ചതിന് ശേഷം വന്ന പവെല്ലിന്റെ പ്രസംഗത്തിൽ, 40 വർഷത്തിനിടക്ക് ഉണ്ടായ ഏറ്റവും ഉയർന്ന നിരക്കിലുള്ള പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിന് ഭാവിയിൽ കൂടുതൽ നടപടികൾ സ്വീകരിച്ചേക്കാമെന്ന മുന്നറിയിപ്പാണ് നൽകുന്നത്. “ഉയർന്ന പണപ്പെരുപ്പവും, മന്ദഗതിയിലുള്ള വളർച്ചയും, തൊഴിൽ മേഖലയിലെ സമീപകാല മാറ്റങ്ങളും പണപ്പെരുപ്പത്തെ […]
ഇന്ത്യൻ വിപണിയിൽ, കഴിഞ്ഞ വാരം, അഞ്ചാഴ്ചയായി നില നിന്നിരുന്ന മുന്നേറ്റം തുടരാൻ കഴിയാത്ത സാഹചര്യമാണ് കണ്ടത്. വ്യോമിംഗിലെ ജാക്സൺ ഹോളിൽ നടന്ന, യു എസ് ഫെഡറൽ റിസേർവ് ചെയർമാൻ ജെറോം പവെല്ലിന്റെ വാർഷിക നയ പ്രസംഗത്തിനെ മുൻ നിർത്തി നിക്ഷേപകർ ജാഗ്രത പുലർത്തിയതാണ് വിപണിയിൽ പ്രതിഫലിച്ചത്. വെള്ളിയാഴ്ച, വിപണി അവസാനിച്ചതിന് ശേഷം വന്ന പവെല്ലിന്റെ പ്രസംഗത്തിൽ, 40 വർഷത്തിനിടക്ക് ഉണ്ടായ ഏറ്റവും ഉയർന്ന നിരക്കിലുള്ള പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിന് ഭാവിയിൽ കൂടുതൽ നടപടികൾ സ്വീകരിച്ചേക്കാമെന്ന മുന്നറിയിപ്പാണ് നൽകുന്നത്.
“ഉയർന്ന പണപ്പെരുപ്പവും, മന്ദഗതിയിലുള്ള വളർച്ചയും, തൊഴിൽ മേഖലയിലെ സമീപകാല മാറ്റങ്ങളും പണപ്പെരുപ്പത്തെ നിയന്ത്രണത്തിൽ കൊണ്ടുവരുമെങ്കിലും, ബിസ്സിനെസ്സ് മേഖലയിൽ ഇത് പ്രതിസന്ധികൾ സൃഷ്ടിക്കും. എന്നാൽ പണപ്പെരുപ്പത്തെ നിയന്ത്രിക്കാൻ ഒഴിച്ച് കൂടാനാവാത്ത നടപടികളാണിവ. എങ്കിലും, വിലസ്ഥിരത നില നിർത്തിയില്ലെങ്കിൽ ഇതിലും കനത്ത വില നൽകേണ്ടി വരും" കുറച്ചു കാലത്തേക്ക് കർശനമായ നയ നടപടികളിലൂടെ മാത്രമേ വിലയിലെ സ്ഥിരത പുനഃസ്ഥാപിക്കാൻ സാധികുകയുള്ളുവെന്നും പവൽ കൂട്ടിച്ചേർത്തു.
ഫിനാഷ്യൽ മാർക്കറ്റ് അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, ആഗോള സാമ്പത്തിക വിപണികളെ പ്രധാനമായും ആശങ്കപ്പെടുത്തുന്നത് നിരക്ക് വർധനയുടെ വേഗതയല്ല, മറിച്ചു യു എസ് ഫെഡ് എടുക്കുന്ന കർശന പണ നയ നിലപാട് സാമ്പത്തിക, കോർപറേറ്റ് വളർച്ചയിൽ ചെലുത്തുന്ന സ്വാധീനമാണ്.
ഇതിനെ തുടർന്ന് യു എസ് വിപണിയിൽ വൻ തോതിലുള്ള വിറ്റഴിക്കലാണ് നടന്നത്. ഡൗ ജോൺസ് ആവറേജ്, എസ് ആൻഡ് പി 500 , നാസ്ഡാക് എന്നിവ വെള്ളിയാഴ്ച 3 ശതമാനത്തിലധികം ഇടിഞ്ഞു.
പവെല്ലിന്റെ പ്രസംഗത്തിന് മുന്നോടിയായി, നിക്ഷേപകർ ജാഗരൂകരായതും, മൂല്യ നിർണയം നടത്തിയതും, വിപണിയിൽ ആഴ്ചയിലുടനീളം ഉയർന്ന നിലയിലുള്ള ലാഭമെടുപ്പിനു കാരണമായി.
സെൻസെക്സ് കഴിഞ്ഞ ആഴ്ചയിൽ 1.36 ശതമാനവും, നിഫ്റ്റി 1.12 ശതമാനവും ഇടിഞ്ഞു.
യു എസ് ഫെഡ് പണ നയത്തിൽ അയവു വരുത്തുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ കുറച്ചു ആഴ്ചകളായി വിദേശ നിക്ഷേപകർ ആഭ്യന്തര ഓഹരികൾ വാങ്ങിയിരുന്നുവെങ്കിലും ഇപ്പോൾ അതിൽ കുറവ് വന്നിട്ടുണ്ട്.
നാഷണൽ സെക്യുരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ കണക്കു പ്രകാരം കഴിഞ ആഴ്ച 3,189 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വാങ്ങിയിട്ടുള്ളത്. എന്നാൽ അതിനു മുൻപുള്ള ആഴ്ചയിൽ അവർ 23,560.69 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയിരുന്നത്.
സെൻസെക്സിലെ പ്രധാന ഓഹരികളിൽ, ഐ ടി, സ്വാകാര്യ മേഖല ബാങ്കുകൾ എന്നിവയ്ക്ക് വൻ തോതിലുള്ള വില്പന സമ്മർദ്ദം നേരിട്ടു. ടി സി എസ് 4.83 ശതമാനം, ഇൻഫോസിസ് 4.73 ശതമാനവും ഇടിഞ്ഞു. വിപ്രോ, എച് സി എൽ ടെക്, ടെക്ക് മഹിന്ദ്ര എന്നിവ യഥാക്രമം 3.60 ശതമാനവും, 2.44 ശതമാനവും, 1.63 ശതമാനവും ഇടിഞ്ഞു. ബജാജ് ഫിനാൻസ് 3.26 ശതമാനം ഇടിഞ്ഞപ്പോൾ, എച് ഡി എഫ് സി, എച് ഡി എഫ് സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയും നഷ്ടത്തിലായി.