26 Aug 2022 5:03 AM GMT
Summary
മുംബൈ: ആഴ്ചയുടെ അവസാന ദിവസത്തിൽ നേരിയ നേട്ടത്തോടെ വ്യപാരം അവസാനിപ്പിച്ചു വിപണി. സെൻസെക്സ് 59.15 പോയിന്റ് അഥവാ 0.10 ശതമാനം നേട്ടത്തിൽ 58,833.87 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, നിഫ്റ്റി 36.45 പോയിന്റ് അഥവാ 0.21 ശതമാനം ഉയർന്നു 17,558.90 ലും ക്ലോസ് ചെയ്തു. ആഭ്യന്തര വിപണികളിലേയ്ക്കുള്ള വിദേശ നിക്ഷേപങ്ങളുടെ ഒഴുക്ക് ഇന്ത്യന്‍ വിപണികളെ മുന്നോട്ട് നയിച്ച ഘടകമാണെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു. മുന്‍നിര ഓഹരികളായ ഗ്രാസിം, എൻ ടി പി സി, അദാനി പോർട്സ്, ജെ എസ ഡബ്ലിയു […]
മുംബൈ: ആഴ്ചയുടെ അവസാന ദിവസത്തിൽ നേരിയ നേട്ടത്തോടെ വ്യപാരം അവസാനിപ്പിച്ചു വിപണി. സെൻസെക്സ് 59.15 പോയിന്റ് അഥവാ 0.10 ശതമാനം നേട്ടത്തിൽ 58,833.87 ൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ, നിഫ്റ്റി 36.45 പോയിന്റ് അഥവാ 0.21 ശതമാനം ഉയർന്നു 17,558.90 ലും ക്ലോസ് ചെയ്തു.
ആഭ്യന്തര വിപണികളിലേയ്ക്കുള്ള വിദേശ നിക്ഷേപങ്ങളുടെ ഒഴുക്ക് ഇന്ത്യന്‍ വിപണികളെ മുന്നോട്ട് നയിച്ച ഘടകമാണെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു.
മുന്‍നിര ഓഹരികളായ ഗ്രാസിം, എൻ ടി പി സി, അദാനി പോർട്സ്, ജെ എസ ഡബ്ലിയു സ്റ്റീൽ, ടൈറ്റന്‍, വിപ്രോ, കോൾ ഇന്ത്യ എന്നിവ നേട്ടം കൈവരിച്ചു.
ഐഷർ മോട്ടോർസ്, ഡോ. റെഡ്‌ഡിസ്, ഏഷ്യൻ പെയിന്റ്സ്, എച് ഡി എഫ് സി, ഇന്ഡസ് ഇൻഡ് ബാങ്ക് എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്.
രാവിലെ ബിഎസ്ഇ സെന്‍സെക്സ് 520.85 പോയിന്റ് ഉയര്‍ന്ന് 59,295.57 ലെത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 163.4 പോയിന്റ് ഉയര്‍ന്ന് 17,685.85 ലും.
ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഹോങ്കോംഗ് എന്നിവ നേട്ടത്തിലാണ്. ഷാങ്ങ്ഹായ് നഷ്ടത്തിൽ കലാശിച്ചു.
യൂറോപ്യൻ വിപണികൾ തുടക്കത്തിൽ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.
വ്യാഴാഴ്ച അമേരിക്കന്‍ വിപണികള്‍ നേട്ടത്തിലാണ് അവസാനിച്ചത്.
വ്യാഴാഴ്ച്ച ബിഎസ്ഇ സെന്‍സെക്സ് 310.71 പോയിന്റ് അല്ലെങ്കില്‍ 0.53 ശതമാനം ഇടിഞ്ഞ് 58,774.72 എന്ന നിലയിലെത്തി. നിഫ്റ്റി 82.50 പോയിന്റ് അഥവാ 0.47 ശതമാനം ഇടിഞ്ഞ് 17,522.45 ല്‍ അവസാനിച്ചു.
'ഫെഡ് ചെയർമാൻ ജെറോം പവലിന്റെ പ്രസ്താവനകള്‍ പ്രതീക്ഷിച്ചിരിക്കുന്ന നിക്ഷേപകരിലെ ആത്മവിശ്വാസക്കുറവും ജാഗ്രതക്കുറവും അവസാന വ്യാപാരത്തില്‍ കാര്യമായ വിറ്റഴിക്കലിന് കാരണമായി. ഉയര്‍ന്ന പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ഫെഡറേഷന്റെ തുടര്‍നയ നടപടികളെക്കുറിച്ചുള്ള സൂചനകള്‍ക്കായി കാത്തിരിക്കുന്നതിനാല്‍ പാശ്ചാത്യ വിപണികള്‍ താഴ്ചയിലാണ് വ്യാപാരം നടത്തുന്നത്. ഇത് ഡിമാന്റിനെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായര്‍ പറഞ്ഞു.
ബ്രെന്റ് ക്രൂഡ് 1.14 ശതമാനം ഉയര്‍ന്ന് ബാരലിന് 100.5 യുഎസ് ഡോളറിലെത്തി.
നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വ്യാഴാഴ്ച 369.06 കോടി രൂപയുടെ ഓഹരികള്‍ അധികമായി വാങ്ങി.