image

25 Aug 2022 4:43 AM GMT

Stock Market Updates

അവസാന ഘട്ടത്തിൽ കുത്തനെ ഇടിഞ്ഞു വിപണി

MyFin Bureau

അവസാന ഘട്ടത്തിൽ കുത്തനെ ഇടിഞ്ഞു വിപണി
X

Summary

മുംബൈ: ഇന്ന് വ്യപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 310.71 പോയിന്റ് അഥവാ 0.53 ശതമാനം ഇടിഞ്ഞു 58,774.72 ൽ നിൽക്കുമ്പോൾ , നിഫ്റ്റി 82.50 പോയിന്റ് അഥവാ 0.47 ശതമാനം 17,522.45 ലും ക്ലോസ് ചെയ്തു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ് 305.74 പോയിന്റ് ഉയര്‍ന്ന് 59,391.17 ലെത്തിയിരുന്നു. നിഫ്റ്റി 85.05 പോയിന്റ് ഉയര്‍ന്ന് 17,690 ലും.. ആഗോള വിപണികളിലെ ട്രെന്‍ഡിനനുസരിച്ച് ബാങ്കിംഗ്, ഫിനാന്‍സ്, മെറ്റല്‍ ഓഹരികളില്‍ ഉണ്ടായ നേട്ടങ്ങളാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കാവുന്നത്. ശ്രീ സിമന്റ്, ഹിൻഡാൽകോ, […]


മുംബൈ: ഇന്ന് വ്യപാരം അവസാനിക്കുമ്പോൾ സെൻസെക്സ് 310.71 പോയിന്റ് അഥവാ 0.53 ശതമാനം ഇടിഞ്ഞു 58,774.72 ൽ നിൽക്കുമ്പോൾ , നിഫ്റ്റി 82.50 പോയിന്റ് അഥവാ 0.47 ശതമാനം 17,522.45 ലും ക്ലോസ് ചെയ്തു.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ് 305.74 പോയിന്റ് ഉയര്‍ന്ന് 59,391.17 ലെത്തിയിരുന്നു. നിഫ്റ്റി 85.05 പോയിന്റ് ഉയര്‍ന്ന് 17,690 ലും.. ആഗോള വിപണികളിലെ ട്രെന്‍ഡിനനുസരിച്ച് ബാങ്കിംഗ്, ഫിനാന്‍സ്, മെറ്റല്‍ ഓഹരികളില്‍ ഉണ്ടായ നേട്ടങ്ങളാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കാവുന്നത്.

ശ്രീ സിമന്റ്, ഹിൻഡാൽകോ, ഡിവിസ് ലാബ്, എച് ഡി എഫ് സി ലൈഫ്, എസ് ബി ഐ ലൈഫ് മുതലായ ഓഹരികള്‍ നേട്ടത്തിൽ വ്യാപാരം നടത്തിയപ്പോൾ ബാബേജ് ഫിൻസേർവ്, അപ്പോളോ ഹോസ്പിറ്റൽ, ടി സി എസ്, അൾട്രാ ടേക്, എച് ഡി എഫ് സി എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്.

"ജാക്സൺ ഹോൾ സിമ്പോസിയത്തിനു മുന്നോടിയായി നിക്ഷേപകർ ആകാംഷയോടെ ഉറ്റു നോക്കുന്നത് യുഎസ് ഫെഡ് ചെയർമാന്റെ പണ നയത്തെ കുറിച്ചും കേന്ദ്ര ബാങ്കിന് സമ്പദ് വ്യവസ്ഥയിലുള്ള സമീപനത്തെ കുറിച്ചുമുള്ള പ്രസംഗമാണ്. വിപണിയുടെ അസ്ഥിരതയുടെ പശ്ചാത്തലത്തിൽ ഒപെക് പ്ലസിന്റെ വിതരണം കുറക്കാനുള്ള സൗദി അറേബ്യയുടെ നിർദേശം ക്രൂഡ് വില ഉയരുന്നതിനു കാരണമായി. മറ്റു വിപണികളെ അപേക്ഷിച്ചു ഇന്ത്യൻ വിപണികൾ ഉയർന്നു തന്നെയാണ് വ്യപാരം ചെയുന്നത്. വിദേശ നിക്ഷേപകരുടെ പിന്തുണയാണ് ഇതിനെ പ്രധാനമായും നയിക്കുന്നത്," ജിയോജിത് ഫിനാഷ്യൽ സർവീസിന്റെ റിസർച് ഹെഡ് വിനോദ് നായർ പറഞ്ഞു.

ഏഷ്യന്‍ വിപണിയില്‍ ജാകർത്ത കോംപോസിറ് ഒഴികെ എല്ലാ വിപണികളും ലാഭത്തിലാണ് അവസാനിച്ചത്. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി 50 പോയിന്റ് ഉയർന്നു വ്യാപാരം നടക്കുന്നു.

യൂറോപ്യൻ വിപണിയിൽ ലണ്ടൻ ഫുട്‍സീ ൩൦ പോയിന്റ് ലാഭത്തിലാണ് വ്യാപാരം നടത്തുന്നത്.

വാള്‍സ്ട്രീറ്റ് ബുധനാഴ്ച നേട്ടത്തില്‍ അവസാനിച്ചു.

ബ്രെന്റ് ക്രൂഡ് 0.45 ശതമാനം ഉയര്‍ന്ന് ബാരലിന് 101.68 ഡോളറിലെത്തി.

വിദേശ നിക്ഷേപകര്‍ ബുധനാഴ്ച 23.19 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.