image

22 Aug 2022 4:55 AM GMT

തുടർച്ചയായി രണ്ടാം ദിനവും കനത്ത നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു വിപണി

MyFin Bureau

തുടർച്ചയായി രണ്ടാം ദിനവും കനത്ത നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു വിപണി
X

Summary

മുംബൈ: ഇന്ന് സെൻസെക്സ് 872.28 പോയിന്റ് അഥവാ 1.46 ശതമാനം ഇടിഞ്ഞു 58,773.87 ൽ വ്യപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 267.75 പോയിന്റ് അഥവാ 1.51 ശതമാനം നഷ്ടത്തിൽ 17,490.70 ലും ക്ലോസ് ചെയ്തു. ദുര്‍ബലമായ നിലയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. എൻഎസ്‌സി-യിൽ ടാറ്റ കൺസ്യൂമർ, ഐ ടി സി, കോൾ ഇന്ത്യ, ബ്രിട്ടാനിയ, നെസ്‌ലെ എന്നിവ നേട്ടം കൈവരിച്ചപ്പോൾ ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോർസ്, അദാനി പോർട്സ് എന്നിവ താഴ്ചയിലായിരുന്നു. "ഇന്ന് വ്യപാരത്തിലുടനീളം ബാങ്ക് നിഫ്റ്റി തുടർച്ചയായ […]


മുംബൈ: ഇന്ന് സെൻസെക്സ് 872.28 പോയിന്റ് അഥവാ 1.46 ശതമാനം ഇടിഞ്ഞു 58,773.87 ൽ വ്യപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 267.75 പോയിന്റ് അഥവാ 1.51 ശതമാനം നഷ്ടത്തിൽ 17,490.70 ലും ക്ലോസ് ചെയ്തു.

ദുര്‍ബലമായ നിലയിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്.

എൻഎസ്‌സി-യിൽ ടാറ്റ കൺസ്യൂമർ, ഐ ടി സി, കോൾ ഇന്ത്യ, ബ്രിട്ടാനിയ, നെസ്‌ലെ എന്നിവ നേട്ടം കൈവരിച്ചപ്പോൾ ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോർസ്, അദാനി പോർട്സ് എന്നിവ താഴ്ചയിലായിരുന്നു.

"ഇന്ന് വ്യപാരത്തിലുടനീളം ബാങ്ക് നിഫ്റ്റി തുടർച്ചയായ വില്പന സമ്മർദ്ദം മൂലം ഡൌൺ ട്രെൻഡിൽ തന്നെ തുടർന്നു. നിലവിൽ 38,500 ൽ ഒരു നിർണായക പ്രതിരോധം ഉണ്ടായിട്ടുണ്ട്. ഇത്, മറികടന്നാൽ 38,800-39,000 നിലയിലേക്കെത്തും. താഴെ 38,000 ഒരു പിന്തുണയുണ്ടാകും, ഇത് മറി കടന്നാൽ 37,700 നിലയിലേക്ക് വരെ വില്പന സമ്മർദ്ദം ഉണ്ടാകും," എൽ കെ പി സെക്യൂരിറ്റീസിന്റെ സീനിയർ ടെക്നിക്കൽ അനലിസ്റ്റ് കുനാൽ ഷാ പറഞ്ഞു.

"ആഗോള സമ്പദ് വ്യവസ്ഥയിലെ മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളും, ഫെഡ് കൈക്കൊള്ളാനിടയുള്ള കർശനമായ പണനയവും മുന്നിൽ കണ്ടാണ് വിപണിയിൽ ഇന്ന് നഷ്ടമുണ്ടായത്. നിഫ്റ്റി 50 ഇപ്പോൾ 21.5x പി/ഇ പ്രീമിയം മൂല്യ നിർണയത്തിൽ വ്യപാരം ചെയ്യുന്നതിനാൽ നിലവിലെ സാഹചര്യം നിക്ഷേപകർക്ക് അനുകൂലമല്ല. ഇത് ദീർഘകാല ശരാശരിയിൽ നിന്നും ഉയർന്നതാണ്. ഉയരുന്ന ഡോളർ സൂചികയും, 10 വർഷ യുഎസ്‌ ബോണ്ടിന് ഇപ്പോൾ ലഭിക്കുന്ന ഉയർന്ന യിൽഡും വിപണിക്ക് പ്രതികൂലമാണ്," ജിയോജിത് ഫിനാൻഷ്യൽ സർവീസിന്റെ റിസേർച് ഹെഡ് വിനോദ് നായർ പറഞ്ഞു.

ഏഷ്യന്‍ വിപണികളില്‍ സിയോളും ടോക്കിയോയും താഴ്ന്ന നിലയിലാണ് അവസാനിച്ചത്.

സിംഗപ്പൂർ എസ്‌ ജി എക്സ് നിഫ്റ്റി -246.00 പോയിന്റ് ഇടിഞ്ഞു 17,498 ൽ വ്യാപാരം നടക്കുന്നു.

യൂറോപ്യൻ മാർക്കറ്റുകളും താഴ്ചയിലാണ് വ്യാപാരം തുടങ്ങിയിരിക്കുന്നത്.

അമേരിക്കന്‍ വിപണികള്‍ വെള്ളിയാഴ്ച്ച നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

ബ്രെന്റ് ക്രൂഡ് 1.01 ശതമാനം താഴ്ന്ന് ബാരലിന് 95.74 ഡോളറിലെത്തി.

വെള്ളിയാഴ്ച 1,110.90 കോടി രൂപയുടെ ഓഹരികള്‍ അധികമായി വാങ്ങിയതിനാല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്ഐഐ) മൊത്ത വാങ്ങലുകരായി മാറി.