image

19 Aug 2022 4:50 AM GMT

Stock Market Updates

എട്ടു ദിവസത്തെ ഉയർച്ചക്ക് ശേഷം വിപണി നഷ്ടത്തിൽ

MyFin Bureau

എട്ടു ദിവസത്തെ ഉയർച്ചക്ക് ശേഷം വിപണി നഷ്ടത്തിൽ
X

Summary

മുംബൈ: വിപണി ഇന്ന് കനത്ത നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 651.85 പോയിന്റ് അഥവാ 1.08 ശതമാനം നഷ്ടത്തിൽ 59,646.15 ൽ വ്യപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 198.05 പോയിന്റ് അഥവാ 1.10 ശതമാനം ഇടിഞ്ഞു 17,758.45 ലും ക്ലോസ് ചെയ്തു ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 113.2 പോയിന്റ് ഉയര്‍ന്ന് 60,411.20ല്‍ എത്തിയിരുന്നു. സെന്‍സെക്‌സില്‍ ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, എച്ച്സിഎല്‍ ടെക്നോളജീസ്, ഇന്‍ഫോസിസ്, ടൈറ്റന്‍, സണ്‍ […]


മുംബൈ: വിപണി ഇന്ന് കനത്ത നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 651.85 പോയിന്റ് അഥവാ 1.08 ശതമാനം നഷ്ടത്തിൽ 59,646.15 ൽ വ്യപാരം അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 198.05 പോയിന്റ് അഥവാ 1.10 ശതമാനം ഇടിഞ്ഞു 17,758.45 ലും ക്ലോസ് ചെയ്തു

ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 113.2 പോയിന്റ് ഉയര്‍ന്ന് 60,411.20ല്‍ എത്തിയിരുന്നു.

സെന്‍സെക്‌സില്‍ ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, എച്ച്സിഎല്‍ ടെക്നോളജീസ്, ഇന്‍ഫോസിസ്, ടൈറ്റന്‍, സണ്‍ ഫാര്‍മ, അള്‍ട്രാടെക് സിമന്റ് തുടങ്ങിയ ഓഹരികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കി.

മറുവശത്ത്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, പവര്‍ ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ പിന്നിലാണ്.

ഏഷ്യയില്‍, സിയോളിലെയും ഷാങ്ഹായിലെയും വിപണികള്‍ താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്, അതേസമയം ടോക്കിയോയും ഹോങ്കോങ്ങും മിഡ് സെഷന്‍ ഡീലുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

വ്യാഴാഴ്ച്ച വിപണി നേരിയ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സൂചിക വ്യാഴാഴ്ച 37.87 പോയിന്റ് (അഥവാ 0.06 ശതമാനം) ഉയര്‍ന്ന് 60,298 ല്‍ അവസാനിച്ചു. നിഫ്റ്റി 12.25 പോയിന്റ് അഥവാ (0.07 ശതമാനം ഉയര്‍ന്ന്) 17,956.50 ല്‍ എത്തി.

അന്താരാഷ്ട്ര എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.38 ശതമാനം താഴ്ന്ന് ബാരലിന് 96.21 ഡോളറിലെത്തിയിട്ടുണ്ട്.