image

13 Aug 2022 11:53 PM GMT

People

5,000 രൂപയില്‍ തുടക്കം, ഇന്ന് 41,000 കോടി ആസ്തി: ജുന്‍ജുന്‍വാല എന്ന നിക്ഷേപ പാഠപുസ്തകം

MyFin Desk

5,000 രൂപയില്‍ തുടക്കം, ഇന്ന് 41,000 കോടി ആസ്തി: ജുന്‍ജുന്‍വാല എന്ന നിക്ഷേപ പാഠപുസ്തകം
X

Summary

പ്രമുഖ വ്യവസായിയും നിക്ഷേപകനുമായ രാകേഷ് ജുന്‍ജുന്‍വാല (62) വിടപറയുമ്പോള്‍ ലോകത്തിന് നഷ്ടമാകുന്നത് ബിസിനസ് ലോകത്തിന് എന്നും ഉത്തമ മാതൃകയായ വ്യക്തിയെക്കൂടിയാണ്. വെറും 5000 രൂപയുമായി 1985ല്‍ ഓഹരി വിപണിയിലേക്ക് ജുന്‍ജുന്‍വാല ചുവടുവെച്ചപ്പോള്‍ സംഭവിച്ചത് നിക്ഷേപ തന്ത്രങ്ങള്‍ മെനഞ്ഞെടുത്ത് സ്വന്തം സാമ്രാജ്യം പടുത്തുയര്‍ത്തിയ ബിസിനസ് രാജാവിന്റെ പട്ടാഭിഷേകം കൂടിയായിരുന്നു. അന്ന് തന്റെ 25-ാം വയസില്‍ തുടങ്ങിയ യാത്ര 2022 ആയപ്പോഴേയ്ക്കും ഫോര്‍ബ്‌സ് മാസികയുടെ സമ്പന്നരായ വ്യക്തികളുടെ പട്ടികയിലെ 48-ാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ ആഗോള ബിസിനസ് മേഖലയെ ഞെട്ടിച്ച് […]


പ്രമുഖ വ്യവസായിയും നിക്ഷേപകനുമായ രാകേഷ് ജുന്‍ജുന്‍വാല (62) വിടപറയുമ്പോള്‍ ലോകത്തിന് നഷ്ടമാകുന്നത് ബിസിനസ് ലോകത്തിന് എന്നും ഉത്തമ മാതൃകയായ വ്യക്തിയെക്കൂടിയാണ്. വെറും 5000 രൂപയുമായി 1985ല്‍ ഓഹരി വിപണിയിലേക്ക് ജുന്‍ജുന്‍വാല ചുവടുവെച്ചപ്പോള്‍ സംഭവിച്ചത് നിക്ഷേപ തന്ത്രങ്ങള്‍ മെനഞ്ഞെടുത്ത് സ്വന്തം സാമ്രാജ്യം പടുത്തുയര്‍ത്തിയ ബിസിനസ് രാജാവിന്റെ പട്ടാഭിഷേകം കൂടിയായിരുന്നു. അന്ന് തന്റെ 25-ാം വയസില്‍ തുടങ്ങിയ യാത്ര 2022 ആയപ്പോഴേയ്ക്കും ഫോര്‍ബ്‌സ് മാസികയുടെ സമ്പന്നരായ വ്യക്തികളുടെ പട്ടികയിലെ 48-ാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ ആഗോള ബിസിനസ് മേഖലയെ ഞെട്ടിച്ച് അദ്ദേഹം 62-ാം വയസില്‍ വിടവാങ്ങിയിരിക്കുന്നു. 25,000 കോടി രൂപ തിപ്പ് വിലയുള്ള ഓഹരികള്‍ കൈവശമുള്ള ജുന്‍ജുന്‍വാലയെ അനുകരിക്കാന്‍ പലരും ശ്രമം നടത്തിയിട്ടുണ്ടെങ്കിലും വിജയം കണ്ടില്ല എന്നതാണ് സത്യം. ജുന്‍ജുന്‍വാലയ്ക്ക് സമം ജുന്‍ജുന്‍വാല മാത്രം എന്ന മന്ത്രം കോര്‍പ്പറേറ്റ് ലോകം ഇപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കുന്നു.
തുടക്കം
സഹോദരന്റെ സുഹൃത്ത് നല്‍കിയ 5000 രൂപ കൊണ്ട് 1985ല്‍ ഓഹരി വിപണിയിലേക്ക് ഇറങ്ങുമ്പോള്‍ സെന്‍സെക്‌സ് വെറും 150 പോയിന്റിലാണ് നിന്നിരുന്നത്. ടാറ്റാ ടീയുടെ ഓഹരി വാങ്ങി ആരംഭിച്ച ജുന്‍ജുന്‍വാലയ്ക്ക് ഭാഗ്യം സന്തത സഹചാരിയായി. 43 രൂപയ്ക്ക് വാങ്ങിയ ഓഹരിയുടെ വില മൂന്നു മാസം കൊണ്ട് 143 രൂപയായി. പിന്നീടും കടം വാങ്ങിയ പണം കൊണ്ട് ഓഹരി വിപണിയില്‍ ഭാഗ്യപരീക്ഷണം നടത്തിയ ജുന്‍ജുന്‍വാലയ്ക്ക് ലാഭത്തിന്റെ പെരുമഴയാണ് ലഭിച്ചത്. പിന്നീടങ്ങോട്ട് ഓഹരി വിപണിയില്‍ അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. ജുന്‍ജുന്‍വാല വാങ്ങുന്ന ഓഹരികള്‍ക്ക് പിന്നാലെ മറ്റ് നിക്ഷേപകരും പാഞ്ഞു. ഇന്ന് 41,000 കോടി രൂപയുടെ ആസ്തിയിലേക്ക് വളര്‍ന്ന ജുന്‍ജുന്‍വാലയെ ഇന്ത്യയുടെ വാരന്‍ ബഫറ്റ് എന്ന് ലോകം വിളിച്ചു.
അച്ഛന്‍ പറഞ്ഞു, 'പണം തരില്ല'
ജുന്‍ജുന്‍വാല ഓഹരി വിപണിയിലേക്ക് ഇറങ്ങിയത് സ്വന്തം കൈയ്യിലെ പണം കൊണ്ടല്ല എന്നതാണ് ശ്രദ്ധേയം. ഇന്‍കംടാക്‌സ് ഓഫീസറായ അച്ഛനോട് മകന്‍ തന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ ബിരുദ പഠനവും സിഎ പഠനവും പൂര്‍ത്തിയാക്കിയിട്ട് മതി അതൊക്കെ എന്ന നിര്‍ദ്ദേശമാണ് ലഭിച്ചത്. ഓഹരി വിപണി മനസ്സിലാക്കാന്‍ പത്രം വായിക്കണമെന്നും അച്ഛന്‍ ഉപദേശിച്ചു. ഓഹരി വിപണിയില്‍ ഇറക്കാന്‍ ഞാന്‍ പണം തരില്ലെന്നും അച്ഛന്‍ പറഞ്ഞു. 1985ല്‍ ഓഹരി വിപണിയില്‍ ഇറങ്ങി രണ്ട് വര്‍ഷം കൊണ്ട് അദ്ദേഹം ഒട്ടേറെ പണം സമ്പാദിച്ചു. 1987ല്‍ ആയിരുന്നു വിവാഹം.
തന്റെയും ഭാര്യ രേഖയുടേയും പേരിന്റെ ആദ്യ രണ്ടക്ഷരങ്ങള്‍ ചേര്‍ത്ത് റെയര്‍ (rare) എന്റര്‍പ്രൈസസ് എന്ന സ്ഥാപനം ആരംഭിച്ച് ഷെയര്‍ ട്രേഡിംഗ് ആരംഭിച്ചു. ഇതും ഒന്നിന് പിന്നാലെ മറ്റൊന്നായി ഒട്ടേറെ വിജയങ്ങള്‍ കണ്ടു. മരണത്തിന് ഏതാനും ആഴ്ച്ചകള്‍ മുന്‍പാണ് അദ്ദേഹം ആകാശ എയര്‍ലൈന്‍സ് തുടങ്ങിയത് എന്നതു ശ്രദ്ധേയമാണ്. വിമാന കമ്പനികള്‍ പലതും നഷ്ടത്തില്‍ ഓടിയിട്ടും ഈ പരീക്ഷണത്തില്‍ നിന്നും പേടിച്ച് പിന്മാറാന്‍ അദ്ദേഹം തയാറായില്ല. സര്‍വീസ് ആരംഭിച്ച് ആദ്യ ദിവസം മുതല്‍ ലാഭത്തിലായ റയാന്‍ എയറിന്റെ വിജയമാണ് അദ്ദേഹം ഈ സംരംഭം തുടങ്ങും മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നത്.