14 Aug 2022 12:04 AM GMT
Summary
ഇന്ന് 62- ആം വയസ്സിൽ അന്തരിച്ചതോടെ ഇന്ത്യൻ ഓഹരി വിപണിയിലെ ഒരു അതികായനാണ് വിടവാങ്ങിയിരിക്കുന്നത്. 1985ല്‍ ടാറ്റാ ടീയുടെ ഓഹരി വാങ്ങി നിക്ഷേപം ആരംഭിച്ച രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ടൈറ്റന് കമ്പനിയുടെ ഓഹരികളാണ് ജുന്‍ജുന്‍വാലയുടെ തലവര തന്നെ മാറ്റി എഴുതിയത്. ഇരുപത് വര്‍ഷം മുന്‍പ് 3 രൂപ മുതല്‍ 5 രൂപ വരെയായിരുന്നു ടൈറ്റന് ഓഹരിയുടെ വില. അന്ന് ഒട്ടേറെ ഓഹരികള്‍ അദ്ദേഹം വാങ്ങിക്കൂട്ടി. ഇന്ന് ജുന്‍ജുന്‍വാലയ്ക്കും ഭാര്യയ്ക്കും സ്വന്തമായുള്ളത് 4,48,50,970 ടൈറ്റന് […]
മടങ്ങിയത് ആകാശ എന്ന സ്വപനം സാക്ഷാത്ക്കരിച്ച്
ഏവര്‍ക്കും താങ്ങാനാവുന്ന രീതിയില്‍ മികച്ച എയര്‍ലൈന്‍ സേവനങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ആകാശ എയര്‍വേയ്സ് ജുന്‍ജുന്‍വാല ആരംഭിച്ചത്. ഓഹരി വിപണിയിലെ മുന്നേറ്റം മുതലെടുത്ത് 2023 ആവുമ്പോഴേക്കും 18 വിമാനങ്ങള്‍ കൂടി കമ്പനിക്ക് വേണ്ടി എത്തിക്കാനുള്ള
തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം.
ഇന്ധന ക്ഷമതയുള്ള ചെലവ് കുറഞ്ഞ 72 ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ക്കാണ് ആകാശ എയര്‍ ഓര്‍ഡര്‍ ആദ്യം ഓര്‍ഡര്‍ നല്‍കിയത്. ഇതിന്റെ ആദ്യ വിമാനത്തിന്റെ ഡെലിവറി ഇക്കഴിഞ്ഞ ജൂണ്‍ 21ന് ആയിരുന്നു. തുടക്കത്തില്‍ മെട്രോകളില്‍ നിന്നും ടയര്‍ II, III നഗരങ്ങളിലേക്കാണ് ആകാശ എയറിന് സര്‍വീസ് ഉണ്ടാവുക.
നിലവില്‍, കാരിയറിന് 50-ലധികം ജീവനക്കാരുണ്ട്. ഏതാനും ആഴ്ച്ച മുന്‍പാണ് ആകാശയുടെ ആദ്യ വിമാനം സര്‍വീസ് ആരംഭിച്ചത്. 2023 പകുതിക്ക് ശേഷം വിദേശ സര്‍വീസുകള്‍ ആരംഭിക്കാനാണ് ഉദ്ദേശം. 20 വിമാനങ്ങളാണ് ഇതിനായി ഒരുങ്ങുന്നത്. ഇന്ത്യയിലെ നിയമമനുസരിച്ച് 20 വിമാനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഒരു കമ്പനിക്ക് വിദേശ സര്‍വീസ് ആരംഭിക്കാന്‍ അനുമതി ലഭിക്കുകയുള്ളു.
തുടർന്ന് വായിക്കുക:
https://www.myfinpoint.com/sub-lead-news1/2022/08/14/rajesh-jhunjhunwala/
https://www.myfinpoint.com/lead-story/2022/08/14/jhunjunwala-no-more/