10 Aug 2022 11:51 PM GMT
Summary
മുംബൈ: ആഗോള വിപണികളിലെ ഉറച്ച പ്രവണതകളും, ഐടി, ഫിനാന്‍ഷ്യല്‍, ബാങ്കിംഗ് ഓഹരികളിലെ ശക്തമായ വാങ്ങലും ആദ്യ വ്യാപാരത്തില്‍ സെന്‍സെക്‌സിനെ 580 പോയിന്റ് ഉയര്‍ത്തി. ബിഎസ്ഇ സൂചിക 586.95 പോയിന്റ് അഥവാ 0.99 ശതമാനം ഉയര്‍ന്ന് 59,404.55 എന്ന നിലയിലാണ് പ്രാരംഭ വ്യാപാരം നടത്തുന്നത്. അതുപോലെ, എന്‍എസ്ഇ നിഫ്റ്റി 159.80 പോയിന്റ് അഥവാ 0.91 ശതമാനം ഉയര്‍ന്ന് 17,694.55 ല്‍ എത്തി. രാവിലെ വ്യാപാരത്തില്‍ സെന്‍സെക്സ് ഘടകങ്ങളെല്ലാം നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. മൂന്ന് ശതമാനത്തിലധികം ഓഹരി മൂല്യം […]
മുംബൈ: ആഗോള വിപണികളിലെ ഉറച്ച പ്രവണതകളും, ഐടി, ഫിനാന്‍ഷ്യല്‍, ബാങ്കിംഗ് ഓഹരികളിലെ ശക്തമായ വാങ്ങലും ആദ്യ വ്യാപാരത്തില്‍ സെന്‍സെക്‌സിനെ 580 പോയിന്റ് ഉയര്‍ത്തി. ബിഎസ്ഇ സൂചിക 586.95 പോയിന്റ് അഥവാ 0.99 ശതമാനം ഉയര്‍ന്ന് 59,404.55 എന്ന നിലയിലാണ് പ്രാരംഭ വ്യാപാരം നടത്തുന്നത്.
അതുപോലെ, എന്‍എസ്ഇ നിഫ്റ്റി 159.80 പോയിന്റ് അഥവാ 0.91 ശതമാനം ഉയര്‍ന്ന് 17,694.55 ല്‍ എത്തി. രാവിലെ വ്യാപാരത്തില്‍ സെന്‍സെക്സ് ഘടകങ്ങളെല്ലാം നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.
മൂന്ന് ശതമാനത്തിലധികം ഓഹരി മൂല്യം വര്‍ധിച്ച് ടെക് മഹീന്ദ്രയാണ് ഏറ്റവും ഉയര്‍ന്ന നേട്ടത്തില്‍ മുന്നേറുന്നത്. വിപ്രോ, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടിസിഎസ്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ് എന്നിവ തൊട്ടുപിന്നില്‍ മുന്നേറുന്നുണ്ട്.
കഴിഞ്ഞ ദിവസം വ്യാപാരം ക്ലോസ് ചെയ്യുമ്പോള്‍ ബിഎസ്ഇ സൂചിക 35.78 പോയിന്റ് അല്ലെങ്കില്‍ 0.06 ശതമാനം ഇടിഞ്ഞ് 58,817.29 ല്‍ എത്തി. എന്‍എസ്ഇ നിഫ്റ്റി 9.65 പോയിന്റ് അല്ലെങ്കില്‍ 0.06 ശതമാനം ഉയര്‍ന്ന് 17,534.75 ലാണ് അവസാനിച്ചത്.
ബുധനാഴ്ച 1,061.88 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനാല്‍ വിദേശ നിക്ഷേപകര്‍ (എഫ്‌ഐഐ) ഇന്ത്യന്‍ മൂലധന വിപണിയില്‍ അറ്റ വാങ്ങലുകാരായി. ബ്രെന്റ് ക്രൂഡ് 0.23 ശതമാനം താഴ്ന്ന് ബാരലിന് 97.18 ഡോളറിലെത്തി.
ആഗോള ഓഹരികളിലെ ഉറച്ച പ്രവണതയും പ്രത്യേകിച്ച് യുഎസ് വിപണികളും ഏഷ്യന്‍ സൂചികകളിലെ തുടര്‍ന്നുള്ള റാലിയുമാണ് ആഭ്യന്തര ഓഹരി വിപണികളിലെ കുതിച്ചുചാട്ടത്തിന് സഹായകമായതെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.
ജൂലൈയില്‍ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴെയാണെന്ന യുഎസ് ഡാറ്റയുടെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ ഓഹരികള്‍ കുത്തനെ ഉയര്‍ന്നു. ഇത് പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ ഫെഡറല്‍ മന്ദഗതിയിലേയക്ക് സനിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. യുഎസ് ഉപഭോക്തൃ വില സൂചിക ജൂലൈയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 8.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ഏഷ്യന്‍ വിപണികളില്‍ ഷാങ്ഹായ്, ഹോങ്കോംഗ്, സിയോള്‍ എന്നിവ മിഡ്-സെഷന്‍ ഡീലുകളില്‍ പോസിറ്റീവായാണ് വ്യാപാരം നടത്തുന്നത്. അതേസമയം ടോക്കിയോ നഷ്ടത്തോടെയാണ് വ്യാപാരം ചെയ്യുന്നത്.
'യുഎസ് പണപ്പെരുപ്പ നിരക്ക് 8.5 ശതമാനത്തിലെത്തി നില്‍ക്കുന്നത് വിപണികള്‍ക്ക് സമീപകാലത്തേയ്ക്ക് വലിയ നേട്ടമാണ്. പല വിപണി വിദഗ്ധരും അഭിപ്രായപ്പെടുന്നത് പണപ്പെരുപ്പത്തിന്റെ മൂര്‍ദ്ധന്യാവസ്ഥ പിന്നിട്ടുവെന്നും, ഫെഡ് നിരക്കുയര്‍ത്തലിന്റെ തീവ്രത കുറയുമെന്നുമാണ്. അതിനാല്‍ അടുത്ത നിരക്ക് വര്‍ധന 50 ബേസിസ് പോയിന്റിന് അടുത്ത് ആവാനാണ് സാധ്യത. ഇത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ മാന്ദ്യത്തിനുള്ള സാധ്യത കുറയ്ക്കും. വിപണികളുടെ സ്വഭാവം ഹ്രസ്വകാലത്തേയ്ക്ക് ബുള്ളിഷായി തുടരാനാണിട. എന്നാല്‍ ഇത് രണ്ട് കാരണങ്ങള്‍കൊണ്ട് നിലനില്‍ക്കാന്‍ പ്രയാസമാണ്. ഒന്ന്, ഓഹരികളുടെ വില വളരെ ഉയര്‍ന്നു നില്‍ക്കുകയാണ്. ഇത് ലാഭമെടുപ്പിലേയ്ക്ക് നയിച്ചേക്കും. രണ്ട്, അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകള്‍ വെളിവാക്കുന്നത് വളരെ വേഗത്തില്‍ പണപ്പെരുപ്പം കുറയില്ലെന്നാണ്. ഇതിനു കാരണം വേതന-വാടക വര്‍ധനവാണ്. അതുകൊണ്ട് ഫെഡ് നിരക്കുയര്‍ത്തല്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഡോളര്‍ ഇന്‍ഡെക്‌സ് 106 ന് താഴേയ്ക്ക് പോയത് വളരുന്ന വിപണികളിലേയ്ക്ക് വിദേശ മൂലധനം ഒഴുകിയെത്താന്‍ സഹായിക്കും. ഇത്തരം വിപണികളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ വിപണിയാണ്.' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു.