9 Aug 2022 12:15 PM IST
Summary
മുംബൈ: എംഎസ്എംഇകള്‍ക്കായുള്ള വായ്പാ വിതരണം ഇരട്ടിയായതായി റിപ്പോര്‍ട്ട്. വായ്പാ വിതരണം കോവിഡിന് മുന്‍പുണ്ടായിരുന്ന നിലയിലേക്ക് എത്തിയിരുന്നുവെന്നും മുന്‍പ് വായ്പ എടുത്തവര്‍ക്ക് തന്നെയാണ് ഇക്കുറിയും നല്ലൊരു ഭാഗം വായ്പയും നല്‍കിയിരിക്കുന്നതെന്നും ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ ട്രാന്‍സ് യൂണിയന്‍ സിബില്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്. എംഎസ്എംഇകള്‍ക്കായുള്ള വായ്പാ ഡിമാന്‍ഡില്‍ 1.6 ഇരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം 70 ലക്ഷം എംഎസ്എംഇകള്‍ക്കാണ് വായ്പ വിതരണം ചെയ്തിരിക്കുന്നത്. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്താല്‍ 6 ശതമാനം വര്‍ധനവാണ് […]
മുംബൈ: എംഎസ്എംഇകള്‍ക്കായുള്ള വായ്പാ വിതരണം ഇരട്ടിയായതായി റിപ്പോര്‍ട്ട്. വായ്പാ വിതരണം കോവിഡിന് മുന്‍പുണ്ടായിരുന്ന നിലയിലേക്ക് എത്തിയിരുന്നുവെന്നും മുന്‍പ് വായ്പ എടുത്തവര്‍ക്ക് തന്നെയാണ് ഇക്കുറിയും നല്ലൊരു ഭാഗം വായ്പയും നല്‍കിയിരിക്കുന്നതെന്നും ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ ട്രാന്‍സ് യൂണിയന്‍ സിബില്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്. എംഎസ്എംഇകള്‍ക്കായുള്ള വായ്പാ ഡിമാന്‍ഡില്‍ 1.6 ഇരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം 70 ലക്ഷം എംഎസ്എംഇകള്‍ക്കാണ് വായ്പ വിതരണം ചെയ്തിരിക്കുന്നത്.
മുന്‍വര്‍ഷവുമായി താരതമ്യം ചെയ്താല്‍ 6 ശതമാനം വര്‍ധനവാണ് വായ്പാ വിതരണത്തിലുണ്ടായിരിക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ മൂലം ഇന്ത്യയുടെ 25 ശതമാനത്തിലധികം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വിപണി വിഹിതം 3 ശതമാനം വരെ ഇടിഞ്ഞുവെന്ന് ജൂലൈ അവസാനം ഇറങ്ങിയ ക്രിസിലിന്റെ പഠന റിപ്പോര്‍ട്ടിലുണ്ടായിരുന്നു. അവശ്യവസ്തുക്കളുടെ വിലക്കയറ്റം മൂലം ഇവയില്‍ പകുതിയോളം സംരംഭങ്ങളുടെയും എബിറ്റ്ഡ, നികുതി കിഴിച്ചുള്ള വരുമാനം എന്നിവയില്‍ ഇടിവുണ്ടായി.
പഠനം നടന്ന 147 ക്ലസ്റ്ററുകളിലും, 69 മേഖലകളിലുമായി മൊത്ത വരുമാനം 47 ലക്ഷം കോടി രൂപയായി. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 20-25 ശതമാനമാണിത്. 40 ശതമാനത്തോളം വരുന്ന ഫാര്‍മസ്യൂട്ടിക്കല്‍, കൃഷി പോലുള്ള അവശ്യ ചെറുകിട സംരംഭങ്ങളുടെ വിപണി വിഹിതം നഷ്ടമായിട്ടില്ല. ഇരുമ്പ്, ഉരുക്ക് തുടങ്ങി ചില മേഖലകളില്‍ മാത്രമാണ് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്. ആരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഭൂരിഭാഗം പുകയില വില്‍പന കേന്ദ്രങ്ങളും അടച്ചു പൂട്ടിയിരുന്നു.