9 Aug 2022 11:08 AM IST
Summary
ദോഹ: ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന ഗൈഡ് പുറത്തിറക്കാന്‍ ഖത്തര്‍ ചേംബര്‍. വിവിധ മേഖലകളില്‍ ഖത്തറിനുണ്ടായ നേട്ടങ്ങള്‍ മുതല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിക്ഷേപ അന്തരീക്ഷത്തെ പറ്റി വരെയുള്ള വിശദാംശങ്ങള്‍ ലോകത്തെ അറിയിക്കുകയാണ് ലക്ഷ്യം. ഖത്തറിലെ വ്യാപാരവും അതിന്റെ രീതികളും സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും ഗൈഡില്‍ ലഭ്യമാകും. നിക്ഷേപ ഹബ്ബെന്ന രീതിയില്‍ ഖത്തറിലേക്ക് കൂടുതല്‍ വിദേശധനം എത്തുന്നതിന് ഗൈഡ് സഹായകരമാകും. ഇംഗ്ലീഷിലും അറബിയിലുമാണ് ഗൈഡ് ഇറക്കുക. ലോകകപ്പിന് ശേഷവും ഖത്തറിലെത്തുന്ന സന്ദര്‍ശകര്‍ക്കിടയില്‍ രാജ്യത്തിന്റെ […]
ദോഹ: ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വാണിജ്യ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന ഗൈഡ് പുറത്തിറക്കാന്‍ ഖത്തര്‍ ചേംബര്‍. വിവിധ മേഖലകളില്‍ ഖത്തറിനുണ്ടായ നേട്ടങ്ങള്‍ മുതല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിക്ഷേപ അന്തരീക്ഷത്തെ പറ്റി വരെയുള്ള വിശദാംശങ്ങള്‍ ലോകത്തെ അറിയിക്കുകയാണ് ലക്ഷ്യം. ഖത്തറിലെ വ്യാപാരവും അതിന്റെ രീതികളും സംബന്ധിച്ച് മുഴുവന്‍ വിവരങ്ങളും ഗൈഡില്‍ ലഭ്യമാകും. നിക്ഷേപ ഹബ്ബെന്ന രീതിയില്‍ ഖത്തറിലേക്ക് കൂടുതല്‍ വിദേശധനം എത്തുന്നതിന് ഗൈഡ് സഹായകരമാകും. ഇംഗ്ലീഷിലും അറബിയിലുമാണ് ഗൈഡ് ഇറക്കുക.
ലോകകപ്പിന് ശേഷവും ഖത്തറിലെത്തുന്ന സന്ദര്‍ശകര്‍ക്കിടയില്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെയും നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെയും ഉയര്‍ത്തിക്കാട്ടുകയും പ്രചാരം നല്‍കുകയുമാണ് ഖത്തര്‍ ചേംബര്‍ ലക്ഷ്യമിടുന്നതെന്ന് ജനറല്‍ മാനേജര്‍ സാലിഹ് ബിന്‍ ഹമദ് അല്‍ ശര്‍ഖി പറഞ്ഞു. മന്ത്രാലയങ്ങള്‍, എംബസികള്‍, നയതന്ത്ര മിഷനുകള്‍, ഖത്തര്‍ എംബസികള്‍, പ്രാദേശിക, അന്തര്‍ദേശീയ സംഘടനകള്‍, ഫോറങ്ങള്‍ തുടങ്ങിയവരിലേക്ക് ഗൈഡ് എത്തിക്കുമെന്നും കമ്പനികള്‍ക്ക് സൗജന്യമായും ലഭ്യമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ലോകകപ്പിന്റെ ഉദ്ഘാടന മത്സരം നടത്തുന്നതിനായി ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയം സജ്ജമായെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 80,000 പേരെ ഉള്‍ക്കൊള്ളാനാകുന്നതാണ് ലുസെയ്ല്‍ സ്റ്റേഡിയം. 11ന് ഖത്തര്‍ സ്റ്റാര്‍സ് ലീഗിന്റെ (ക്യൂഎസ്എല്‍) മത്സരത്തിനാണ് ലുസെയ്ല്‍ വേദിയാകുന്നത്. വൈകിട്ട് 7.40ന് അല്‍ അറബിയും അല്‍ റയാനും തമ്മിലുള്ള മത്സരത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്.