6 Aug 2022 12:24 AM GMT
Summary
ഡെല്‍ഹി: ടൈറ്റന്റെ ജൂണ്‍ പാദ കണ്‍സോളിഡേറ്റഡ് അറ്റാദായം 790 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 18 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തിയിരുന്നു. അവലോകന പാദത്തിലെ കണ്‍സോളിഡേറ്റഡ് മൊത്ത വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 3,519 കോടി രൂപയില്‍ നിന്ന് 9,487 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 3,050 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ജ്വല്ലറി വിഭാഗത്തിന്റെ വരുമാനം 8,351 കോടി രൂപയായി. […]
ഡെല്‍ഹി: ടൈറ്റന്റെ ജൂണ്‍ പാദ കണ്‍സോളിഡേറ്റഡ് അറ്റാദായം 790 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 18 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തിയിരുന്നു. അവലോകന പാദത്തിലെ കണ്‍സോളിഡേറ്റഡ് മൊത്ത വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 3,519 കോടി രൂപയില്‍ നിന്ന് 9,487 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 3,050 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ജ്വല്ലറി വിഭാഗത്തിന്റെ വരുമാനം 8,351 കോടി രൂപയായി.
അതേസമയം, വാച്ച് ആന്‍ഡ് വെയറബിള്‍സ് വിഭാഗത്തില്‍ നിന്നുള്ള വരുമാനം 786 കോടി രൂപ രേഖപ്പടുത്തി. കഴിഞ്ഞ വര്‍ഷം ഇത് 293 കോടി രൂപയായിരുന്നു. നേത്രസംരക്ഷണ വിഭാഗത്തിന്റെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 67 കോടി രൂപയില്‍ നിന്ന് 183 കോടി രൂപയായി.
കമ്പനിയുടെ മൊത്തം ചെലവ് 8,415 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 3,480 കോടി രൂപയായിരുന്നു. സാമ്പത്തിക വര്‍ഷം നന്നായി ആരംഭിച്ചുവെന്നും, വെല്ലുവിളികള്‍ നിറഞ്ഞ പരിസ്ഥിതി ഉണ്ടായിരുന്നിട്ടും കമ്പനിയുടെ ബിസിനസ് സെഗ്മെന്റുകളിലുടനീളം ജൂണ്‍ പാദത്തില്‍ ശക്തമായ പ്രകടനം കാഴ്ചവച്ചുവെന്നും മാനേജിംഗ് ഡയറക്ടര്‍ സികെ വെങ്കിട്ടരാമന്‍ പറഞ്ഞു.