2 Aug 2022 11:47 PM GMT
Summary
മുംബൈ: ഏഷ്യന്‍ വിപണികളിലെ പോസിറ്റീവ് പ്രവണതകള്‍ക്കിടയിലും സെന്‍സെക്‌സ് ഇന്ന് ആദ്യവ്യാപാരത്തില്‍ 70 പോയിന്റ് ഇടിഞ്ഞു. ബിഎസ്ഇ സൂചിക 69.26 പോയിന്റ് ഇടിഞ്ഞ് 58,067.10 എന്ന നിലയിലെത്തി. വിശാലമായ എന്‍എസ്ഇ നിഫ്റ്റി 37.45 പോയിന്റ് താഴ്ന്ന് 17,308 ലെത്തി. മാരുതി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുക്കി, ഐടിസി, നെസ്ലെ എന്നിവ ആദ്യവ്യാപാരത്തില്‍ നഷ്ടത്തോടെയാണ് നടക്കുന്നത്. മറുവശത്ത്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍, ആക്‌സിസ് […]
മുംബൈ: ഏഷ്യന്‍ വിപണികളിലെ പോസിറ്റീവ് പ്രവണതകള്‍ക്കിടയിലും സെന്‍സെക്‌സ് ഇന്ന് ആദ്യവ്യാപാരത്തില്‍ 70 പോയിന്റ് ഇടിഞ്ഞു.
ബിഎസ്ഇ സൂചിക 69.26 പോയിന്റ് ഇടിഞ്ഞ് 58,067.10 എന്ന നിലയിലെത്തി. വിശാലമായ എന്‍എസ്ഇ നിഫ്റ്റി 37.45 പോയിന്റ് താഴ്ന്ന് 17,308 ലെത്തി.
മാരുതി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി സുസുക്കി, ഐടിസി, നെസ്ലെ എന്നിവ ആദ്യവ്യാപാരത്തില്‍ നഷ്ടത്തോടെയാണ് നടക്കുന്നത്.
മറുവശത്ത്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലാണ് മുന്നേറുന്നത്.
ഏഷ്യന്‍ വിപണികളായ സിയോള്‍, ഷാങ്ഹായ്, ടോക്കിയോ, ഹോങ്കോംഗ് എന്നീ വിപണികള്‍ ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്.
അതേസമയം അമേരിക്കന്‍ വിപണികള്‍ ചൊവ്വാഴ്ച്ച നഷ്ടത്തിലാണ് അവസാനിച്ചത്.
ചൊവ്വാഴ്ച്ച യുഎസ് വിപണിയില്‍ ഇടിവുണ്ടായിട്ടും ശക്തമായ ഏഷ്യന്‍ വിപണി സൂചനകള്‍ ഇന്നത്തെ ആദ്യകാല വ്യാപാരത്തില്‍ കൂടുതല്‍ മുന്നേറാന്‍ ആഭ്യന്തര വിപണികളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യന്‍ ഓഹരികളിലെ വിദേശ നിക്ഷേപകരുടെ തിരിച്ചുവരവിന്റെ പാതയിലാണ്. ചൊവ്വാഴ്ച 825 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുന്ന വാങ്ങി വിപണിയ്ക്ക് ശുഭാപ്തിവിശ്വാസം നല്‍കിയിട്ടുണ്ട്. ഇത് നിഫ്റ്റിയ്ക്ക് ആദ്യ വ്യാപാരത്തില്‍ മുന്നേറാന്‍ സാധ്യത നല്‍കുന്നുണ്ട്, മേത്ത ഇക്വിറ്റീസിന്റെ സീനിയര്‍ റിസര്‍ച്ച് അനലിസ്റ്റ് പ്രശാന്ത് തപ്സെ പറഞ്ഞു.
ചൊവ്വാഴ്ച ബിഎസ്ഇ സൂചികകള്‍ 20.86 പോയിന്റ് അഥവാ 0.04 ശതമാനം ഉയര്‍ന്ന് 58,136.36 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 5.40 പോയിന്റ് അഥവാ 0.03 ശതമാനം ഉയര്‍ന്ന് 17,345.45 ല്‍ അവസാനിച്ചു. ബ്രെന്റ് ക്രൂഡ് 0.30 ശതമാനം ഇടിഞ്ഞ് ബാരലിന് 100.24 ഡോളറിലെത്തി.
ചൊവ്വാഴ്ച 825.18 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനാല്‍ വിദേശ നിക്ഷേപകര്‍ മൂലധന വിപണിയില്‍ അറ്റ വാങ്ങലുകാരായി തുടരുന്നു.