3 Aug 2022 4:02 AM GMT
Summary
ചെക്ക് ബുക്കിനു മേൽ നികുതി ചുമത്തില്ലെന്നു കേന്ദ്രധനമന്ത്രി നിർമല സീത രാമൻ വ്യക്തമാക്കി. വിവിധ ഉത്പന്നങ്ങൾക്കും, സേവനങ്ങൾക്കും നികുതി ചുമത്തുന്നതുമായി ബന്ധപെട്ടു അഭ്യൂഹങ്ങൾ ഉയർന്നു വന്നതിനെ തുടർന്നാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ മോർച്ചറി സേവനങ്ങൾ, ശ്മശാനം, ശവ സംസ്കാര ചടങ്ങ് മുതലായവയിലും ജി എസ് ടി ഏർപെടുത്തില്ലെന്നു മന്ത്രി പറഞ്ഞു. പുതിയ ശ്മശാനങ്ങളുടെ നിർമാണത്തിൽ മാത്രമാണ് നികുതി ചുമത്തുന്നത്. അവശ്യ സാധനങ്ങളുടെയും, മുൻ കൂട്ടിപാക്ക് ചെയ്ത ഉത്പനങ്ങളുടെയും മേൽ ചുമത്തിയ നികുതിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷം പാർലമെന്റിന്റെ മൺസൂൺ സമ്മേളനം തടസ്സപെടുത്തിയിരുന്നു. പ്രിന്റർമാരിൽ നിന്ന് ചെക്ക് ബുക്കുകൾ വാങ്ങുന്നതിനു ബാങ്കുകൾക്കാണ് നികുതി […]
ചെക്ക് ബുക്കിനു മേൽ നികുതി ചുമത്തില്ലെന്നു കേന്ദ്രധനമന്ത്രി നിർമല സീത രാമൻ വ്യക്തമാക്കി. വിവിധ ഉത്പന്നങ്ങൾക്കും, സേവനങ്ങൾക്കും നികുതി ചുമത്തുന്നതുമായി ബന്ധപെട്ടു അഭ്യൂഹങ്ങൾ ഉയർന്നു വന്നതിനെ തുടർന്നാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ മോർച്ചറി സേവനങ്ങൾ, ശ്മശാനം, ശവ സംസ്കാര ചടങ്ങ് മുതലായവയിലും ജി എസ് ടി ഏർപെടുത്തില്ലെന്നു മന്ത്രി പറഞ്ഞു. പുതിയ ശ്മശാനങ്ങളുടെ നിർമാണത്തിൽ മാത്രമാണ് നികുതി ചുമത്തുന്നത്.
അവശ്യ സാധനങ്ങളുടെയും, മുൻ കൂട്ടിപാക്ക് ചെയ്ത ഉത്പനങ്ങളുടെയും മേൽ ചുമത്തിയ നികുതിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷം പാർലമെന്റിന്റെ മൺസൂൺ സമ്മേളനം തടസ്സപെടുത്തിയിരുന്നു.
പ്രിന്റർമാരിൽ നിന്ന് ചെക്ക് ബുക്കുകൾ വാങ്ങുന്നതിനു ബാങ്കുകൾക്കാണ് നികുതി ചുമത്തിയിട്ടുള്ളതെന്നും, ഇത് ഉപഭോക്താക്കൾക്ക് ബാധകമല്ലെന്നും മന്ത്രി വ്യക്തമാക്കി.
ഏഴു ശതമാനത്തോളം എത്തി നിൽക്കുന്ന റീടൈൽ പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിനായി അവശ്യ നടപടികൾ ഗവണ്മെന്റ് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.