3 Aug 2022 7:59 AM GMT
Summary
മുംബൈ: വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വാങ്ങലും ആഗോള വിപണികളിലെ പോസിറ്റീവ് പ്രവണതയും സെന്‍സെക്‌സ് ഇന്ന് 214 പോയിന്റ് ഉയരാൻ ഇടയാക്കി. തുടക്കത്തിൽ നഷ്ടത്തിലായിരുന്നെങ്കിലും വ്യാപാരത്തിന്റെ അവസാനത്തോടെ ആഭ്യന്തര വിപണി ഒരു തിരിച്ചുവരവ് നടത്തുകയായിരുന്നു. ബിഎസ്ഇ സൂചിക 214.17 പോയിന്റ് അല്ലെങ്കില്‍ 0.37 ശതമാനം ഉയര്‍ന്ന് 58,350.53 ല്‍ അവസാനിച്ചു. ഇടനേരത്തെ വ്യാപാരത്തില്‍ ഇത് 58,415.63 എന്ന ഉയര്‍ന്ന നിലയിലും താഴ്ന്ന് 57,788.78 ലും എത്തി. എന്‍എസ്ഇ നിഫ്റ്റി 42.70 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 17,388.15 […]
മുംബൈ: വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വാങ്ങലും ആഗോള വിപണികളിലെ പോസിറ്റീവ് പ്രവണതയും സെന്‍സെക്‌സ് ഇന്ന് 214 പോയിന്റ് ഉയരാൻ ഇടയാക്കി. തുടക്കത്തിൽ നഷ്ടത്തിലായിരുന്നെങ്കിലും വ്യാപാരത്തിന്റെ അവസാനത്തോടെ ആഭ്യന്തര വിപണി ഒരു തിരിച്ചുവരവ് നടത്തുകയായിരുന്നു.
ബിഎസ്ഇ സൂചിക 214.17 പോയിന്റ് അല്ലെങ്കില്‍ 0.37 ശതമാനം ഉയര്‍ന്ന് 58,350.53 ല്‍ അവസാനിച്ചു. ഇടനേരത്തെ വ്യാപാരത്തില്‍ ഇത് 58,415.63 എന്ന ഉയര്‍ന്ന നിലയിലും താഴ്ന്ന് 57,788.78 ലും എത്തി. എന്‍എസ്ഇ നിഫ്റ്റി 42.70 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 17,388.15 ലാണ് അവസാനിച്ചത്.
സെന്‍സെക്സില്‍ ടെക് മഹീന്ദ്ര, ടിസിഎസ്, ഇന്‍ഫോസിസ്, ടൈറ്റന്‍, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
അതേസമയം മാരുതി സുസുക്കി, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവ നഷ്ടം നേരിട്ടു.
ഏഷ്യന്‍ വിപണികളില്‍ സിയോള്‍, ടോക്കിയോ, ഹോങ്കോംഗ് എന്നിവ ഉയര്‍ന്ന നിരക്കില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ ഷാങ്ഹായ് താഴ്ന്ന നിലയിലാണ്.
'സൂചിക 17200-17400 എന്നീ നിലകള്‍ക്കുള്ളിലായിരുന്നതിനാല്‍ നിഫ്റ്റി ദിവസത്തില്‍ ഏറെ നേരവും ഉയര്‍ച്ച താഴ്ച്ചകളില്‍ തന്നെയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി 17400 ഒരു നിര്‍ണായക പ്രതിരോധമായി പ്രവൃത്തിക്കുകയാണ്. 17400-ന് മുകളിലേക്കുള്ള നിര്‍ണായകമായ നീക്കം വിപണിയില്‍ കൂടുതല്‍ മുന്നേറ്റത്തിന് കാരണമായേക്കാം. അതേസമയം 17400ന് മുകളില്‍ ഉയരാൻ സാധിച്ചില്ലെങ്കിൽ അത് വിപണിയില്‍ വില്‍പന സമ്മര്‍ദ്ദം സൃഷ്ടിക്കാനിടയുണ്ട്. താഴെ നിലയിലുള്ള പിന്തുണ 17200/17000 ല്‍ പ്രകടമാണ്', എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ പറഞ്ഞു.
മിഡ് സെഷന്‍ ഡീലുകള്‍ക്കിടയില്‍ യൂറോപ്യന്‍ ഓഹരികള്‍ നേട്ടം രേഖപ്പെടുത്തി.
യുഎസ് വിപണികള്‍ ചൊവ്വാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്. ബ്രെന്റ് ക്രൂഡ് 0.91 ശതമാനം കുറഞ്ഞ് ബാരലിന് 99.63 ഡോളറിലെത്തി.
ചൊവ്വാഴ്ച 825.18 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനാല്‍ വിദേശ നിക്ഷേപകര്‍ മൂലധന വിപണിയില്‍ അറ്റ വാങ്ങലുകാരായി തുടര്‍ന്നു.