image

3 Aug 2022 5:05 AM GMT

Stock Market Updates

തുടർച്ചയായ ആറാം ദിനത്തിലും നേട്ടം തുടർന്ന് വിപണി

MyFin Bureau

Bulls of stock market
X

Summary

ഇന്നത്തെ വ്യാപാരത്തിൽ സെൻസെക്സ് 214.17 പോയിന്റ് അഥവാ 0.37 ശതമാനം ഉയർന്നു 58,350.53 ൽ അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 42.70 പോയിന്റ് അഥവാ 0.25 ശതലും.മാനം നേട്ടത്തിൽ 17,388.15 ലും ക്ലോസ് ചെയ്തു. തുടക്കത്തിൽ ബിഎസ്ഇ സൂചിക 69.26 പോയിന്റ് ഇടിഞ്ഞ് 58,067.10 എന്ന നിലയിലെത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 37.45 പോയിന്റ് താഴ്ന്ന് 17,308 ലും. മാരുതി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, നെസ്ലെ എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്.. മറുവശത്ത്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, […]


ഇന്നത്തെ വ്യാപാരത്തിൽ സെൻസെക്സ് 214.17 പോയിന്റ് അഥവാ 0.37 ശതമാനം ഉയർന്നു 58,350.53 ൽ അവസാനിപ്പിച്ചപ്പോൾ നിഫ്റ്റി 42.70 പോയിന്റ് അഥവാ 0.25 ശതലും.മാനം നേട്ടത്തിൽ 17,388.15 ലും ക്ലോസ് ചെയ്തു.

തുടക്കത്തിൽ ബിഎസ്ഇ സൂചിക 69.26 പോയിന്റ് ഇടിഞ്ഞ് 58,067.10 എന്ന നിലയിലെത്തിയിരുന്നു. എന്‍എസ്ഇ നിഫ്റ്റി 37.45 പോയിന്റ് താഴ്ന്ന് 17,308 ലും.

മാരുതി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, നെസ്ലെ എന്നിവ നഷ്ടത്തിലാണ് അവസാനിച്ചത്..

മറുവശത്ത്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഫിന്‍സെര്‍വ്, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലാണ്.

ഷാങ്ങ്ഹായ് ഒഴികെയുള്ള ഏഷ്യന്‍ വിപണികളായ സിയോള്‍, ടോക്കിയോ, ഹോങ്കോംഗ് എന്നീ വിപണികള്‍ ഇന്ന് ഉയർന്നാണ് വ്യാപാരം അവസാനിച്ചത്. സെയ്നഗപ്പൂരേ നിഫ്റ്റിയും നേട്ടത്തിലാണ്.

അതേസമയം അമേരിക്കന്‍ വിപണികള്‍ ചൊവ്വാഴ്ച്ച നഷ്ടത്തിലാണ് അവസാനിച്ചത്.

ചൊവ്വാഴ്ച ബിഎസ്ഇ സൂചികകള്‍ 20.86 പോയിന്റ് അഥവാ 0.04 ശതമാനം ഉയര്‍ന്ന് 58,136.36 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 5.40 പോയിന്റ് അഥവാ 0.03 ശതമാനം ഉയര്‍ന്ന് 17,345.45 ല്‍ അവസാനിച്ചു. ബ്രെന്റ് ക്രൂഡ് 0.30 ശതമാനം ഇടിഞ്ഞ് ബാരലിന് 100.24 ഡോളറിലെത്തി.

ചൊവ്വാഴ്ച 825.18 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയതിനാല്‍ വിദേശ നിക്ഷേപകര്‍ മൂലധന വിപണിയില്‍ അറ്റ വാങ്ങലുകാരായി തുടരുന്നു.