image

29 July 2022 7:00 PM GMT

Stock Market Updates

അറ്റാദായം വർധിച്ചു; എസ്ബിഐ ലൈഫ് ഓഹരികൾ 9 ശതമാനം നേട്ടത്തിൽ

MyFin Bureau

അറ്റാദായം വർധിച്ചു; എസ്ബിഐ ലൈഫ് ഓഹരികൾ 9 ശതമാനം നേട്ടത്തിൽ
X

Summary

എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ഓഹരികൾ ബിഎസ്ഇ യിൽ വെള്ളിയാഴ്ച വ്യാപാരത്തിനിടയിൽ 9.59 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 18 ശതമാനം ഉയർന്നതിനെ തുടർന്നാണ് ഓഹരി വില വർധിച്ചത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം കഴിഞ്ഞ വർഷം ജൂൺ പാദത്തിൽ റിപ്പോർട്ട് ചെയ്ത 220 കോടി രൂപയിൽ നിന്നും 260 കോടി രൂപയായി. കമ്പനിയുടെ പുതിയ ബിസിനസ്സ് പ്രീമിയം 67 ശതമാനം ഉയർന്നു 5,590 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് […]


എസ്ബിഐ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ ഓഹരികൾ ബിഎസ്ഇ യിൽ വെള്ളിയാഴ്ച വ്യാപാരത്തിനിടയിൽ 9.59 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 18 ശതമാനം ഉയർന്നതിനെ തുടർന്നാണ് ഓഹരി വില വർധിച്ചത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം കഴിഞ്ഞ വർഷം ജൂൺ പാദത്തിൽ റിപ്പോർട്ട് ചെയ്ത 220 കോടി രൂപയിൽ നിന്നും 260 കോടി രൂപയായി. കമ്പനിയുടെ പുതിയ ബിസിനസ്സ് പ്രീമിയം 67 ശതമാനം ഉയർന്നു 5,590 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 3,350 കോടി രൂപയായിരുന്നു. ഒപ്പം, കമ്പനിയുടെ റിന്യൂവൽ പ്രീമിയം 5,760 കോടി രൂപയായി. മുൻ വർഷം ഇതേ പാദത്തിൽ ഇത് 5,030 കോടി രൂപയായിരുന്നു. പുതിയ ബിസിനസ്സിന്റെ മൂല്യം മുൻ വർഷം ഇതേ പാദത്തിലെ 380 കോടി രൂപയിൽ നിന്നും 130 ശതമാനം ഉയർന്ന് 880 കോടി രൂപയായി. കൂടാതെ പുതിയ ബിസിനസ്സ് മാർജിൻ മൂല്യം 665 ബേസിസ് പോയിന്റ് ഉയർന്നു 30.4 ശതമാനമായി. ഓഹരി ഇന്ന് 8.79 ശതമാനം നേട്ടത്തിൽ 1,295.40 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.