image

28 July 2022 5:02 AM GMT

Stock Market Updates

ആഗോളവിപണിയെ കൂട്ടുപിടിച്ച് സെൻസെക്‌സും നിഫ്റ്റിയും കുതിച്ചുയർന്നു

MyFin Bureau

ആഗോളവിപണിയെ കൂട്ടുപിടിച്ച് സെൻസെക്‌സും നിഫ്റ്റിയും കുതിച്ചുയർന്നു
X

Summary

മുംബൈ|:സെന്‍സെക്‌സ് 1,041.47 പോയിന്റ് ഉയര്‍ന്ന് 56,857.79 ലും, നിഫ്റ്റി 287.80 പോയിന്റ് നേട്ടത്തോടെ 16,929.60 ലും വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണിയിലെ നേട്ടം ഇന്ത്യൻ വിപണികളിലും പ്രതിഫലിച്ചു. ഉറച്ച തുടക്കത്തോടെ  ആരംഭിച്ച  ആദ്യഘട്ട വ്യാപാരം  ഉയർന്ന നിലയിൽ തുടരുന്നു ഉച്ചയ്ക്ക് 1.52 ഓടെ സെന്‍സെക്‌സ് 1,048.96 പോയിന്റ് ഉയര്‍ന്ന് 56,865.28 ലും, നിഫ്റ്റി 285.65 പോയിന്റ് ഉയര്‍ന്ന് 16,927.15 ലും എത്തി. രാവിലെ 10.54 ന് സെന്‍സെക്‌സ് 731.08 പോയിന്റ് ഉയര്‍ന്ന് 56,547.35 ലും, നിഫ്റ്റി 200.30 […]


മുംബൈ|:സെന്‍സെക്‌സ് 1,041.47 പോയിന്റ് ഉയര്‍ന്ന് 56,857.79 ലും, നിഫ്റ്റി 287.80 പോയിന്റ് നേട്ടത്തോടെ 16,929.60 ലും വ്യാപാരം അവസാനിപ്പിച്ചു.
ആഗോള വിപണിയിലെ നേട്ടം ഇന്ത്യൻ വിപണികളിലും പ്രതിഫലിച്ചു. ഉറച്ച തുടക്കത്തോടെ ആരംഭിച്ച ആദ്യഘട്ട വ്യാപാരം ഉയർന്ന നിലയിൽ തുടരുന്നു
ഉച്ചയ്ക്ക് 1.52 ഓടെ സെന്‍സെക്‌സ് 1,048.96 പോയിന്റ് ഉയര്‍ന്ന് 56,865.28 ലും, നിഫ്റ്റി 285.65 പോയിന്റ് ഉയര്‍ന്ന് 16,927.15 ലും എത്തി.

രാവിലെ 10.54 ന് സെന്‍സെക്‌സ് 731.08 പോയിന്റ് ഉയര്‍ന്ന് 56,547.35 ലും, നിഫ്റ്റി 200.30 പോയിന്റ് ഉയര്‍ന്ന് 16,842.10 ലുമാണ് വ്യാപാരം നടന്നത്.

ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍.

ഡോ റെഡ്ഡീസ്, സണ്‍ഫാര്‍മ, ഭാര്‍തി എയര്‍ടെല്‍, അള്‍ട്രടെക് സിമെന്റ് എന്നീ ഓഹരികളാണ് വ്യാപാരത്തുടക്കത്തില്‍ നഷ്ടം നേരിട്ടത്.

ഏഷ്യന്‍ വിപണികളായ സിയോള്‍, ഷാങ്ഹായ്, ടോക്കിയോ എന്നിവ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എന്നാല്‍ ഹോങ്കോങ് വിപണി നഷ്ടത്തിലാണ്.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസേർച് തലവൻ വിനോദ്‌കുമാർ പറയുന്നു: ഫെഡ് നിരക്കുയര്‍ത്തലിനു പിന്നാലെ ആഗോള വിപണിയിലെ പോസിറ്റീവ് സൂചനകളും, അതോടൊപ്പം ആഭ്യന്തര ലാര്‍ജ് കാപ് കമ്പനികളുടെ ഉയര്‍ന്ന വരുമാനവുമാണ് വിപണിയുടെ മുന്നേറ്റത്തിന് കാരണം. ഫെഡിന്റെ തീരുമാനം പ്രതീക്ഷിച്ചതാണ്, അതേസമയം മാന്ദ്യത്തിന്റെ സാധ്യത തള്ളിക്കളയുകയും വരും മാസങ്ങളില്‍ നിരക്ക് വര്‍ദ്ധനയുടെ വേഗത കുറയുമെന്ന സൂചന നല്‍കുകയും ചെയ്യുന്ന ഫെഡിന്റെ അഭിപ്രായം ആഗോള താല്‍പര്യങ്ങള്‍ ഉയര്‍ത്തി. തല്‍ഫലമായി, ഇന്ത്യന്‍ രൂപ ശക്തമാവുകയും, ആഭ്യന്തര വിപണിയിലേക്ക് വിദേശ ഫണ്ടുകളെ ആകര്‍ഷിക്കാനും സാധ്യതയുണ്ട്. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ആര്‍ബിഐയുടെ പണനയ അവലോകന മീറ്റിംഗില്‍ 25-50 ബേസിസ് പോയിന്റുകളുടെ നിരക്ക് വര്‍ധന പ്രതീക്ഷിക്കുന്ന ആഭ്യന്തര നിക്ഷേപകര്‍ ആവേശത്തിലാണ്.'

'75 ബേസിസ് പോയിന്റ് നിരക്കുയര്‍ത്തല്‍ വിപണികള്‍ പ്രതീക്ഷിച്ചിരുന്നതാണ്. അതിനാല്‍, യുഎസ് വിപണികള്‍ ഇത് ഉള്‍ക്കൊള്ളുകയും, ലാഭത്തില്‍ ക്ലോസ് ചെയ്യുകയും ചെയ്തു,' റെലിഗര്‍ ബ്രോക്കിംഗിന്റെ റിസേര്‍ച്ച് മേധാവി സിദ്ധാര്‍ത്ഥ് ഭാംരെ പറഞ്ഞു.