28 July 2022 9:43 AM GMT
Summary
ബജാജ് ഫിൻസെർവിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 11 ശതമാനം ഉയർന്നു. വാർഷികാടിസ്ഥാനത്തിൽ, കമ്പനി ജൂൺ പാദ അറ്റാദായത്തിൽ 57.23 ശതമാനത്തിന്റെ വർദ്ധനവ് റിപ്പോർട്ട് ചെയ്തതാണ് വില ഉയർന്നതിന്റെ കാരണം. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 1,307.69 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 832.77 കോടി രൂപയായിരുന്നു. ബജാജ് ഗ്രൂപ്പിന്റെ കീഴിലുള്ള ബജാജ് ഫിനാൻസ്, ബജാജ് ജനറൽ ഇൻഷുറൻസ്, ബജാജ് ലൈഫ് ഇൻഷുറൻസ് എന്നീ കമ്പനികളുടെ ഹോൾഡിങ് കമ്പനിയാണ് ബജാജ് ഫിൻസേർവ്. ബജാജ് ഫിനാൻസിന്റെ […]
ബജാജ് ഫിൻസെർവിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 11 ശതമാനം ഉയർന്നു. വാർഷികാടിസ്ഥാനത്തിൽ, കമ്പനി ജൂൺ പാദ അറ്റാദായത്തിൽ 57.23 ശതമാനത്തിന്റെ വർദ്ധനവ് റിപ്പോർട്ട് ചെയ്തതാണ് വില ഉയർന്നതിന്റെ കാരണം. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 1,307.69 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 832.77 കോടി രൂപയായിരുന്നു. ബജാജ് ഗ്രൂപ്പിന്റെ കീഴിലുള്ള ബജാജ് ഫിനാൻസ്, ബജാജ് ജനറൽ ഇൻഷുറൻസ്, ബജാജ് ലൈഫ് ഇൻഷുറൻസ് എന്നീ കമ്പനികളുടെ ഹോൾഡിങ് കമ്പനിയാണ് ബജാജ് ഫിൻസേർവ്.
ബജാജ് ഫിനാൻസിന്റെ അറ്റാദായം 159 ശതമാനം ഉയർന്നു 2,596 കോടി രൂപയായി. ഈ കമ്പനിയിൽ ബജാജ് ഫിൻസെർവിന് 52.49 ശതമാനം ഓഹരിയുണ്ട്. കമ്പനിയുടെ നിയന്ത്രണത്തിലുള്ള ആസ്തികളിലുണ്ടായ മികച്ച വളർച്ചയും, അറ്റ പലിശ വരുമാനവും, ആസ്തികളുടെ ഗുണമേന്മയും ആണ് ലാഭ വർധനക്ക് കാരണം. കമ്പനിയുടെ എക്കാലത്തെയും ഉയർന്ന ത്രൈമാസ ലാഭമാണ് ഇക്കുറി റിപ്പോർട്ട് ചെയ്തത്. ബജാജ് ഫിനാൻസിന്റെ നിയന്ത്രണത്തിലുള്ള ആസ്തികൾ നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 2 ലക്ഷം കോടി രൂപ മറികടന്ന് 2,04,018 കോടി രൂപയായി.
ബജാജ് ജനറൽ ഇൻഷുറൻസിന്റെ മൊത്തം പ്രീമിയത്തിൽ ആരോഗ്യകരമായ 25 ശതമാനം വർധനവ് രേഖപ്പെടുത്തിയപ്പോൾ, ലാഭം 14 ശതമാനം വർധിച്ചു. ബജാജ് ലൈഫ് ഇൻഷുറൻസ് കമ്പനി അതിന്റെ മികച്ച പ്രകടനം തുടർന്നു. പുതിയ ബിസിനസ്സ് പ്രീമിയത്തിൽ 81 ശതമാനം വളർച്ച റിപ്പോർട്ട് ചെയ്തു. ഓഹരി ഇന്ന് 10.14 ശതമാനം നേട്ടത്തോടെ 14,652.30 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
അതിനിടെ, നിലവിലുള്ള 5 രൂപ മുഖവിലയുള്ള ഓരോ ഇക്വിറ്റി ഷെയറും 1 രൂപ മുഖവിലയുള്ള അഞ്ച് ഇക്വിറ്റി ഷെയറുകളായി വിഭജിക്കാനുള്ള തീരുമാനവും, ഓഹരി ഉടമകളുടെ കൈവശമുള്ള ഓരോ ഇക്വിറ്റി ഷെയറിനും ഒരു ഷെയർ ബോണസായി നൽകുവാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.