image

25 July 2022 6:16 AM GMT

Stock Market Updates

റിലയൻസിന്റെ വീഴ്ചയിൽ സെൻസെക്സ് 306 പോയിന്റ് ഇടിഞ്ഞു

PTI

റിലയൻസിന്റെ വീഴ്ചയിൽ സെൻസെക്സ് 306 പോയിന്റ് ഇടിഞ്ഞു
X

Summary

പ്രധാനമായും റിലൈൻസ് ഇൻഡസ്ട്രിസിനുണ്ടായ നഷ്ടമാണ് ഇന്നത്തെ വിപണിയുടെ ഇടിവിനു കാരണം. വിദേശ നിക്ഷേപകരുടെ വിറ്റഴിക്കലും വിപണി നഷ്ടത്തിൽ തുടരുന്നതിനു കാരണമായി. സെൻസെക്സ് 306 പോയിന്റ് ഇടിഞ്ഞു 55,766.22 ൽ വ്യപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടയിൽ ഉച്ചക്ക് സെൻസെക്സ് 535.15 പോയിന്റ് താഴ്ന്നു 55,537.08 വരെ എത്തിയിരുന്നു. നിഫ്റ്റി 88.45 പോയിന്റ് താഴ്ന്നു 16631 ലും ക്ലോസ് ചെയ്തു. "കഴിഞ്ഞ 6 സെഷനുകളിലും തുടർച്ചയായ നേട്ടമുണ്ടാക്കിയ വിപണിയിൽ, നിക്ഷേപകർ ഓട്ടോമൊബൈൽ, ഓയിൽ ആൻഡ് ഗ്യാസ്, ടെലികോം ഓഹരികളിൽ ലാഭമെടുപ്പ് നടത്തിയതിനെ […]


പ്രധാനമായും റിലൈൻസ് ഇൻഡസ്ട്രിസിനുണ്ടായ നഷ്ടമാണ് ഇന്നത്തെ വിപണിയുടെ ഇടിവിനു കാരണം. വിദേശ നിക്ഷേപകരുടെ വിറ്റഴിക്കലും വിപണി നഷ്ടത്തിൽ തുടരുന്നതിനു കാരണമായി.

സെൻസെക്സ് 306 പോയിന്റ് ഇടിഞ്ഞു 55,766.22 ൽ വ്യപാരം അവസാനിപ്പിച്ചു. വ്യാപാരത്തിനിടയിൽ ഉച്ചക്ക് സെൻസെക്സ് 535.15 പോയിന്റ് താഴ്ന്നു 55,537.08 വരെ എത്തിയിരുന്നു.

നിഫ്റ്റി 88.45 പോയിന്റ് താഴ്ന്നു 16631 ലും ക്ലോസ് ചെയ്തു.

"കഴിഞ്ഞ 6 സെഷനുകളിലും തുടർച്ചയായ നേട്ടമുണ്ടാക്കിയ വിപണിയിൽ, നിക്ഷേപകർ ഓട്ടോമൊബൈൽ, ഓയിൽ ആൻഡ് ഗ്യാസ്, ടെലികോം ഓഹരികളിൽ ലാഭമെടുപ്പ് നടത്തിയതിനെ തുടർന്ന് ആ നേട്ടം തുടരാൻ കഴിഞ്ഞില്ല. മറ്റു പ്രമുഖ ഓഹരികളിലും, മെറ്റൽ ഓഹരികളിലും നേട്ടമുണ്ടായെങ്കിലും അത് കാര്യമായി വിപണിയിൽ പ്രതിഫലിച്ചില്ല. ബുധനാഴ്ച യുഎസ് ഫെഡ് നടത്താനിരിക്കുന്ന മീറ്റിംഗിന് മുന്നോടിയായി നിക്ഷേപകർ വളരെ ജാഗരൂകരാണ്," കോട്ടക് സെക്യൂരിറ്റീസിന്റെ ഇക്വിറ്റി റിസർച്ച് ഹെഡ് ശ്രീകാന്ത് ചൗഹാൻ പറഞ്ഞു.

സെൻസെക്സിലെ പ്രമുഖ ഓഹരികളിൽ, ജൂൺ പാദ ഫലങ്ങൾ പ്രതീക്ഷക്കൊത്തു ഉയരാത്തതിനാൽ മഹിന്ദ്ര ആൻഡ് മഹിന്ദ്ര, റിലൈൻസ് ഇൻഡസ്ട്രീസ് എന്നിവ യഥാക്രമം 3 .80 ശതമാനവും 3.31 ശതമാനവും ഇടിഞ്ഞു. കൂടാതെ മാരുതി സുസുക്കി, കോട്ടക് മഹിന്ദ്ര, അൾട്രാ ടെക് സിമന്റ്, ടെക് മഹിന്ദ്ര, നെസ്‌ലെ എന്നിവയും നഷ്ടത്തിലായി.

ടാറ്റ സ്റ്റീൽ, ഇൻഡസ് ഇൻഡ് ബാങ്ക്, ഏഷ്യൻ പൈന്റ്‌സ്, എച് സി എൽ ടെക്നോളജീസ്, വിപ്രോ, എൻ ടി പി സി എന്നിവ നേട്ടമുണ്ടാക്കി.

"ആർ ഐ എല്ലിന്റെ ഫലങ്ങൾ ടെലികോം റീടൈൽ വിഭാഗത്തിൽ മികച്ചതായിരുന്നുവെങ്കിലും, റിഫൈനറി വിഭാഗത്തിൽ പ്രതീക്ഷിച്ചതിലും താഴെയായിരുന്നു," ജിയോജിത് ഫിനാൻഷ്യൽ സെർവിസിന്റെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

"ആഗോള സാമ്പത്തിക മാന്ദ്യവും, പ്രധാന കമ്പനികളുടെ പാദ ഫലങ്ങളും ആഭ്യന്തര വിപണിയിൽ കാര്യമായി പ്രതിഫലിച്ചു. ഉല്പാദന സേവന മേഖലകളിലെ മാന്ദ്യം മൂലം യു എസിലെയും, യൂറോപ്പിലെയും ബിസിനസ് പ്രവർത്തനങ്ങൾ അപ്രതീക്ഷിതമായി ചുരുങ്ങിയത് ആഗോള വിപണികളിൽ മാന്ദ്യ ഭീതി വർധിക്കുന്നതിന് കാരണമായി. വിപണിയുടെ ഗതി നിർണയിക്കുന്നതിൽ, ബുധനാഴ്ച യു എസ് ഫെഡ് പ്രഖ്യാപിക്കാനിരിക്കുന്ന നയ തീരുമാനം വലിയ പങ്ക് വഹിക്കും. നിരക്ക് 75 ബേസിസ് പോയിന്റ് ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്," വിജയകുമാർ ചൂണ്ടിക്കാട്ടി.

ടോക്കിയോ, ഷാങ്ങ്ഹായ്, ഹോംഗ് കോങ്ങ് വിപണികൾ നഷ്ടത്തിൽ അവസാനിച്ചപ്പോൾ സിയോൾ ലാഭത്തിൽ ക്ലോസ് ചെയ്തു.

യൂറോപ്പിലെ വിപണികൾ നേട്ടത്തിലാണ് വ്യപാരം നടത്തുന്നത്.

അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില 1 .24 ഉയർന്നു ബാരലിന് 104 .54 ഡോളറായി.

വെള്ളിയാഴ്ച വിദേശ നിക്ഷേപകർ 675 .45 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.