image

24 July 2022 1:07 AM GMT

Banking

കര്‍ണാടക ബാങ്കിന്റെ ഒന്നാം പാദ അറ്റാദായം 8 ശതമാനം ഉയര്‍ന്നു

MyFin Desk

കര്‍ണാടക ബാങ്കിന്റെ ഒന്നാം പാദ അറ്റാദായം 8 ശതമാനം ഉയര്‍ന്നു
X

Summary

ഡെല്‍ഹി: കര്‍ണാടക ബാങ്കിന്റെ അറ്റാദായം ഒന്നാം പാദത്തില്‍ 8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 114 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 105.91 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. അവലോകന കാലയളവിലെ മൊത്ത വരുമാനം 0.73 ശതമാനം ഉയര്‍ന്ന് 1,762 കോടി രൂപയായെന്ന് കര്‍ണാടക ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. അറ്റ പലിശയുടെ അടിസ്ഥാനത്തില്‍, പ്രധാന വരുമാനം ഈ പാദത്തില്‍ 20 ശതമാനം വര്‍ധിച്ച് 687.56 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് […]


ഡെല്‍ഹി: കര്‍ണാടക ബാങ്കിന്റെ അറ്റാദായം ഒന്നാം പാദത്തില്‍ 8 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി 114 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 105.91 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം.

അവലോകന കാലയളവിലെ മൊത്ത വരുമാനം 0.73 ശതമാനം ഉയര്‍ന്ന് 1,762 കോടി രൂപയായെന്ന് കര്‍ണാടക ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. അറ്റ പലിശയുടെ അടിസ്ഥാനത്തില്‍, പ്രധാന വരുമാനം ഈ പാദത്തില്‍ 20 ശതമാനം വര്‍ധിച്ച് 687.56 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 574.79 കോടി രൂപയായിരുന്നു. മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം 226 കോടിയില്‍ നിന്ന് 41 ശതമാനം ഇടിഞ്ഞ് 133 കോടി രൂപയായി.

ആസ്തി നിലവാരത്തിന്റെ കാര്യത്തില്‍, ബാങ്കിന്റെ ലോണ്‍ ബുക്കിന്റെ നിലവാരം ക്രമാനുഗതമായി മെച്ചപ്പെടുകയും, മൊത്ത നിഷ്‌ക്രിയ ആസ്തി (gross non-performing assets) 2022 ജൂണ്‍ 30 ലെ മൊത്തം വായ്പകളുടെ 4.03 ശതമാനമായി കുറയുകയും ചെയ്തു. 2021 ജൂണ്‍ അവസാനം ഇത് 4.84 ശതമാനമായിരുന്നു. കിട്ടാക്കടം 2,549.06 കോടി രൂപയില്‍ നിന്ന് 2,401.39 കോടി രൂപയായി കുറഞ്ഞു.

അറ്റ നിഷ്‌ക്രിയ ആസ്തി (net NPA) 3.02 ശതമാനത്തില്‍ നിന്ന് (1,557.38 കോടി രൂപ) 2.16 ശതമാനമായി (1,262.88 കോടി രൂപ) കുറഞ്ഞു. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം (capital adequacy ratio) 2021 ജൂണ്‍ 30 ലെ 14.58 ശതമാനത്തില്‍ നിന്ന് 15.41 ശതമാനമായി മെച്ചപ്പെട്ടു.

നല്ലൊരു ആദ്യ പാദത്തോടെയാണ് കര്‍ണാടക ബാങ്ക് പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ചതെന്ന് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മഹാബലേശ്വര എം എസ് പറഞ്ഞു. ക്രെഡിറ്റ് 13.03 ശതമാനവും, കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് 12.51 ശതമാനവും വര്‍ധിച്ചതിനാല്‍ വളര്‍ച്ച സ്ഥിരവും വലുതുമാണെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ ബിസിനസ്സ് വിറ്റുവരവ് 2022 ജൂണ്‍ അവസാനത്തില്‍ 1,38,935.71 കോടി രൂപയായിരുന്നു, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,27,846.08 കോടി രൂപയായിരുന്നു, ഇത് 8.67 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. ബാങ്കിന്റെ നിക്ഷേപം 5.72 ശതമാനം വര്‍ധിച്ച് 80,576.38 കോടി രൂപയായും വായ്പകള്‍ 13.03 ശതമാനം വര്‍ധിച്ച് 58,359.33 കോടി രൂപയിലുമാണ്.