image

23 July 2022 2:24 AM GMT

Banking

ബോണ്ടുകളിലൂടെ യൂണിയന്‍ ബാങ്ക് 1320 കോടി സമാഹരിക്കും

MyFin Desk

ബോണ്ടുകളിലൂടെ യൂണിയന്‍ ബാങ്ക് 1320 കോടി സമാഹരിക്കും
X

Summary

 സ്വകാര്യ പ്ലെയ്സ്മെന്റ് അടിസ്ഥാനത്തില്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ അടുത്ത ആഴ്ച 1,320 കോടി രൂപ സമാഹരിക്കുമെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 600 കോടി രൂപയുടെ അടിസ്ഥാന ഇഷ്യൂ വലുപ്പവും 1,500 കോടി രൂപ വരെ ഓവര്‍സബ്സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനുള്ള ഗ്രീന്‍ ഷൂ ഓപ്ഷനും ഉള്ള 2,100 കോടി രൂപയുടെ ഇഷ്യുവില്‍ 1,320 കോടി രൂപയുടെ ബിഡ്ഡുകളാണ് സ്വീകരിച്ചത്.  പൂര്‍ണ്ണമായി പണമടച്ചുള്ള ബേസല്‍ III അനുസരിച്ചുള്ള അധിക ടയര്‍ I ബോണ്ടുകള്‍,  കടപ്പത്ര സ്വഭാവമുള്ള, എന്നിവയിൽ  നിന്ന് […]


സ്വകാര്യ പ്ലെയ്സ്മെന്റ് അടിസ്ഥാനത്തില്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ അടുത്ത ആഴ്ച 1,320 കോടി രൂപ സമാഹരിക്കുമെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 600 കോടി രൂപയുടെ അടിസ്ഥാന ഇഷ്യൂ വലുപ്പവും 1,500 കോടി രൂപ വരെ ഓവര്‍സബ്സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനുള്ള ഗ്രീന്‍ ഷൂ ഓപ്ഷനും ഉള്ള 2,100 കോടി രൂപയുടെ ഇഷ്യുവില്‍ 1,320 കോടി രൂപയുടെ ബിഡ്ഡുകളാണ് സ്വീകരിച്ചത്.
പൂര്‍ണ്ണമായി പണമടച്ചുള്ള ബേസല്‍ III അനുസരിച്ചുള്ള അധിക ടയര്‍ I ബോണ്ടുകള്‍, കടപ്പത്ര സ്വഭാവമുള്ള, എന്നിവയിൽ നിന്ന് പ്രതിവര്‍ഷം 8.69 ശതമാനം നിരക്കില്‍ കൂപ്പണ്‍ എടുക്കാനാവുമെന്ന് ബാങ്ക് അറിയിച്ചു.
സമാഹരിക്കുന്ന ഫണ്ട് ബാങ്കിന്റെ അധിക ടയര്‍-1 മൂലധനമായി ഉള്‍പ്പെടുത്താന്‍ അര്‍ഹതയുള്ളതായിരിക്കും. പെര്‍പെച്വല്‍ ബോണ്ടുകള്‍ക്ക് മെച്യൂരിറ്റി തീയതി ഇല്ല, അവ പലപ്പോഴും കടമായിട്ടല്ല, ഒരു തരം ഇക്വിറ്റിയായി കണക്കാക്കപ്പെടുന്നു. അത്തരം ബോണ്ടുകള്‍ റിഡീം ചെയ്യാനാകില്ലെങ്കിലും, അവ എന്നെന്നേക്കുമായി ഒരു സ്ഥിരമായ പലിശ നല്‍കുന്നുണ്ട്.
ജൂലൈ 25 ന് അലോട്ട് ചെയ്തവര്‍ക്ക് ബോണ്ടുകള്‍ അനുവദിക്കുമെന്ന് ബാങ്ക് അറിയിച്ചു. ക്രിസില്‍ റേറ്റിംഗും ഇന്ത്യ റേറ്റിംഗും റിസര്‍ച്ചും ഈ ബോണ്ടുകളെ സ്ഥിരമായ കാഴ്ചപ്പാടോടെ ഉയര്‍ന്ന നിക്ഷേപ ഗ്രേഡായ എഎ റേറ്റിംഗായി റേറ്റുചെയ്തിട്ടുണ്ട്.