22 July 2022 8:05 AM GMT
Summary
ഗുജറാത്ത് ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 17.72 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 154 ശതമാനം വർദ്ധനവ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 345.81 കോടി രൂപയായി. കഴിഞ്ഞ വർഷത്തിൽ ഇതേ പാദത്തിൽ 136.1 കോടി രൂപയായിരുന്നു റിപ്പോർട്ട് ചെയ്തത്. കമ്പനിയുടെ മൊത്ത വരുമാനം 62.78 ശതമാനം ഉയർന്നു 3,048.67 കോടി രൂപയായി. കഴിഞ്ഞ വർഷം ജൂൺ പാദത്തിൽ ഇത് 1,872.82 കോടി രൂപയായിരുന്നു. […]
ഗുജറാത്ത് ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസിന്റെ ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 17.72 ശതമാനം ഉയർന്നു. ജൂൺ പാദത്തിൽ കമ്പനിയുടെ അറ്റാദായം 154 ശതമാനം വർദ്ധനവ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വില ഉയർന്നത്. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 345.81 കോടി രൂപയായി. കഴിഞ്ഞ വർഷത്തിൽ ഇതേ പാദത്തിൽ 136.1 കോടി രൂപയായിരുന്നു റിപ്പോർട്ട് ചെയ്തത്.
കമ്പനിയുടെ മൊത്ത വരുമാനം 62.78 ശതമാനം ഉയർന്നു 3,048.67 കോടി രൂപയായി. കഴിഞ്ഞ വർഷം ജൂൺ പാദത്തിൽ ഇത് 1,872.82 കോടി രൂപയായിരുന്നു. ഫെർട്ടിലൈസർ ഉത്പന്നങ്ങളിൽ നിന്നുമുള്ള വരുമാനം 82.96 ശതമാനം ഉയർന്ന് 2,279 .32 കോടി രൂപയായപ്പോൾ, ഇൻഡസ്ട്രിയൽ ഉത്പന്നങ്ങളിൽ നിന്നുള്ള വരുമാനം 22 ശതമാനം വർധിച്ചു 738.83 കോടി രൂപയായി. ഗുജറാത്ത് ഗവണ്മെന്റ് ഉടമസ്ഥതയിലുള്ള, ഫെർട്ടിലൈസറുകളും കെമിക്കലുകളും നിർമ്മിക്കുന്ന കമ്പനിയാണിത്.