image

21 July 2022 9:18 AM GMT

Stock Market Updates

ലാഭ വർദ്ധന 114 ശതമാനം, കജാരിയാ ഓഹരികൾ 7 ശതമാനം ഉയർന്നു

MyFin Bureau

ലാഭ വർദ്ധന 114 ശതമാനം, കജാരിയാ ഓഹരികൾ 7 ശതമാനം ഉയർന്നു
X

Summary

സെറാമിക്ക് ടൈൽ നിർമാതാക്കളായ കജാരിയാ സെറാമിക്‌സിന്റെ ഓഹരികൾ വ്യാപാരത്തിനിടയിൽ 8.56 ശതമാനം ഉയർന്ന് 1,085 രൂപ വരെയെത്തി. ജൂൺ പാദത്തിൽ, അസംസ്‌കൃത വസ്തുക്കളുടെ കുത്തനെയുള്ള വിലക്കയറ്റത്തിനിടയിലും, കമ്പനി അറ്റാദായത്തിൽ 114 ശതമാനം വർദ്ധനവ് റിപ്പോർട്ട് ചെയ്തതാണ് ഈ മുന്നേറ്റത്തിന് കാരണം. കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 92.30 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 43.06 കോടി രൂപയായിരുന്നു. മൊത്ത വില്പന 80 ശതമാനം ഉയർന്ന് 561.66 കോടി രൂപയിൽ നിന്നും 1,008.22 കോടി […]


സെറാമിക്ക് ടൈൽ നിർമാതാക്കളായ കജാരിയാ സെറാമിക്‌സിന്റെ ഓഹരികൾ വ്യാപാരത്തിനിടയിൽ 8.56 ശതമാനം ഉയർന്ന് 1,085 രൂപ വരെയെത്തി. ജൂൺ പാദത്തിൽ, അസംസ്‌കൃത വസ്തുക്കളുടെ കുത്തനെയുള്ള വിലക്കയറ്റത്തിനിടയിലും, കമ്പനി അറ്റാദായത്തിൽ 114 ശതമാനം വർദ്ധനവ് റിപ്പോർട്ട് ചെയ്തതാണ് ഈ മുന്നേറ്റത്തിന് കാരണം.

കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 92.30 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 43.06 കോടി രൂപയായിരുന്നു. മൊത്ത വില്പന 80 ശതമാനം ഉയർന്ന് 561.66 കോടി രൂപയിൽ നിന്നും 1,008.22 കോടി രൂപയായി. വരുമാനത്തിൽ, തുടർച്ചയായ ഏഴാമത്തെ പാദത്തിലും ഇരട്ട അക്ക വളർച്ചയാണ് കമ്പനി റിപ്പോർട്ട് ചെയ്തത്.

ഉയർന്ന അസംസ്‌കൃത വസ്തുക്കളുടെ ചെലവും, ഉയരുന്ന പലിശ നിരക്കും വെല്ലുവിളിയായിരുന്നുവെങ്കിലും റിയൽ എസ്റ്റേറ്റ് മേഖലയിൽ മികച്ച ഡിമാൻഡ് ഉണ്ടായിരുന്നു. ഇപ്പോൾ മെട്രോ സിറ്റികളിൽ ഉള്ളതിനേക്കാൾ വളർച്ച രണ്ടാം നിര വിപണികളിൽ പ്രകടമാകുന്നുണ്ട്. ഈയിടെ കമ്മോഡിറ്റി വിലയിലുണ്ടായ ഇടിവും, മികച്ച കാലവർഷവും വരും പാദങ്ങളിൽ മുന്നേറുന്നതിനു സഹായിക്കും. ഓഹരി ഇന്ന് 7.36 ശതമാനം നേട്ടത്തിൽ 1,073 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.