image

20 July 2022 8:40 AM GMT

Banking

ഒന്നാംപാദ ലാഭം മോശം, ഹാട്സൺ അഗ്രോ പ്രോഡക്ട്സ് ഓഹരികൾക്ക് ഇടിവ്

MyFin Bureau

ഒന്നാംപാദ ലാഭം മോശം, ഹാട്സൺ അഗ്രോ പ്രോഡക്ട്സ് ഓഹരികൾക്ക് ഇടിവ്
X

Summary

ഹാട്സൺ അഗ്രോ പ്രോഡക്ട്സിന്റെ (എച്ച്എപി) ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4 ശതമാനത്തോളം ഇടിഞ്ഞു. ഒരു പാദത്തിൽ 2,000 കോടി രൂപയുടെ വിൽപന നടന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യമേഖലാ ഡയറി കമ്പനിയാണെങ്കിലും, നികുതി കിഴിച്ചുള്ള ലാഭം 10.93 ശതമാനം താഴ്ന്നു 51.95 കോടി രൂപയായത് നിക്ഷേപകരിൽ താല്പര്യം കുറയുന്നതിന് കാരണമായി. കഴിഞ്ഞ വർഷം ജൂൺ പാദത്തിൽ ഇത് 58.33 കോടി രൂപയായിരുന്നു. അസംസ്കൃത വസ്തുക്കളിലും, പാക്കിങ് മെറ്റീരിയലുകളിലും, ചരക്കുനീക്കത്തിലും ഉണ്ടായ വിലക്കയറ്റം കമ്പനിയെ സാരമായി ബാധിച്ചിരുന്നു. എന്നാൽ, ജൂൺ […]


ഹാട്സൺ അഗ്രോ പ്രോഡക്ട്സിന്റെ (എച്ച്എപി) ഓഹരികൾ ഇന്ന് വ്യാപാരത്തിനിടയിൽ 4 ശതമാനത്തോളം ഇടിഞ്ഞു. ഒരു പാദത്തിൽ 2,000 കോടി രൂപയുടെ വിൽപന നടന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യമേഖലാ ഡയറി കമ്പനിയാണെങ്കിലും, നികുതി കിഴിച്ചുള്ള ലാഭം 10.93 ശതമാനം താഴ്ന്നു 51.95 കോടി രൂപയായത് നിക്ഷേപകരിൽ താല്പര്യം കുറയുന്നതിന് കാരണമായി. കഴിഞ്ഞ വർഷം ജൂൺ പാദത്തിൽ ഇത് 58.33 കോടി രൂപയായിരുന്നു.

അസംസ്കൃത വസ്തുക്കളിലും, പാക്കിങ് മെറ്റീരിയലുകളിലും, ചരക്കുനീക്കത്തിലും ഉണ്ടായ വിലക്കയറ്റം കമ്പനിയെ സാരമായി ബാധിച്ചിരുന്നു. എന്നാൽ, ജൂൺ പാദത്തിന്റെ അവസാനത്തോടെ ഇതിൽ കുറവുവുണ്ടായെന്നും, അനുയോജ്യമായ വിലനിലവാരത്തിലേക്ക് എത്തിയെന്നും കമ്പനി അറിയിച്ചു.

മികച്ച വേനൽക്കാല വില്പനയോടൊപ്പം, ആഭ്യന്തര വിപണിയിലെ കോവിഡിനു ശേഷമുള്ള ശക്തമായ വില്പന എക്കാലത്തെയും ഉയർന്ന ത്രൈമാസ വില്പന വളർച്ചയിലേക്ക് കമ്പനിയെ നയിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിൽ ഹാട്സൺ​ന്റെ വിപുലീകരണം, മഹാരാഷ്ട്ര, വെസ്റ്റ് ബംഗാൾ, ഒറീസ, മധ്യപ്രദേശ്, എന്നീ പുതിയ വിപണികളിലെ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനു കമ്പനിയെ സഹായിച്ചു. ഒപ്പം, ദക്ഷിണേന്ത്യയിലെ ശക്തമായ സാന്നിധ്യവും കമ്പനിക്കുണ്ട്. ഹാട്സൺ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, ഐസ് ക്രീം, പാൽ, പാലുത്പന്നങ്ങൾ, തൈര്, കാലിത്തീറ്റ എന്നിവയുടെ നിർമ്മാണത്തിനായി 450 കോടി രൂപ നിക്ഷേപിച്ചിരുന്നു. അരുൺ ഐസ് ക്രീം, ആരോഗ്യ മിൽക്ക്, പ്രീമിയം ഐസ് ക്രീം ഉത്പന്നങ്ങളുടെ ഔട്ട്ലെറ്റ് ഇബാക്കോ, ഹാട്സൺ ഡയറി പ്രോഡക്റ്റ് എന്നിവയെല്ലാം കമ്പനിയുടെ പോർട്ട്ഫോളിയോയിൽ ഉള്ളതാണ്.