image

19 July 2022 10:26 PM GMT

Stock Market Updates

ആ​ഗോള മുന്നേറ്റം ഇന്ത്യൻ വിപണിയ്ക്ക് നേട്ടമാകും

Suresh Varghese

ആ​ഗോള മുന്നേറ്റം ഇന്ത്യൻ വിപണിയ്ക്ക് നേട്ടമാകും
X

Summary

അമേരിക്കന്‍ വിപണികളുടെ മുന്നേറ്റത്തിന്റെ ചുവടു പിടിച്ച് ഏഷ്യന്‍ വിപണികളും ഇന്ന് രാവിലെ മികച്ച പ്രതികരണമാണ് നല്‍കുന്നത്. എല്ലാ ഏഷ്യന്‍ വിപണികളും ഒരു ശതമാനത്തിലേറെ ഉയര്‍ച്ചയിലാണ്. അമേരിക്കന്‍ ഓഹരി വിപണി ഇന്നലെ മികച്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.10ന് 1.18 ശതമാനം നേട്ടത്തിലാണ്. മികച്ച അമേരിക്കന്‍ കമ്പനി ഫലങ്ങളും, യൂറോപ്പിലേക്കുള്ള റഷ്യന്‍ ഗ്യാസ് വിതരണം പുനരാരംഭിച്ചേക്കും എന്നുള്ള വാര്‍ത്തകളും അമേരിക്കന്‍ വിപണിയില്‍ പോസിറ്റീവായ ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നു. അമേരിക്കന്‍ ബാങ്കുകളും മികച്ച പാദഫലമാണ് പുറത്ത് […]


അമേരിക്കന്‍ വിപണികളുടെ മുന്നേറ്റത്തിന്റെ ചുവടു പിടിച്ച് ഏഷ്യന്‍ വിപണികളും ഇന്ന് രാവിലെ മികച്ച പ്രതികരണമാണ് നല്‍കുന്നത്. എല്ലാ ഏഷ്യന്‍ വിപണികളും ഒരു ശതമാനത്തിലേറെ ഉയര്‍ച്ചയിലാണ്. അമേരിക്കന്‍ ഓഹരി വിപണി ഇന്നലെ മികച്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.10ന് 1.18 ശതമാനം നേട്ടത്തിലാണ്. മികച്ച അമേരിക്കന്‍ കമ്പനി ഫലങ്ങളും, യൂറോപ്പിലേക്കുള്ള റഷ്യന്‍ ഗ്യാസ് വിതരണം പുനരാരംഭിച്ചേക്കും എന്നുള്ള വാര്‍ത്തകളും അമേരിക്കന്‍ വിപണിയില്‍ പോസിറ്റീവായ ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നു. അമേരിക്കന്‍ ബാങ്കുകളും മികച്ച പാദഫലമാണ് പുറത്ത് വിട്ടത്. ഈ ട്രെന്‍ഡ് ഏഷ്യന്‍ വിപണികളിലേക്കും പടരുകയാണ്. ഇതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും ഉണ്ടാകാം.

ആഭ്യന്തര വിപണി
പോസിറ്റീവായ ആഗോള ഘടകങ്ങളെ മറികടക്കാന്‍ ശേഷിയുള്ള നെഗറ്റീവായ ആഭ്യന്തര വാര്‍ത്തകളൊന്നും ഇന്ന് വരാനിടയില്ല. വിപണിയുടെ ശ്രദ്ധ മുഴുവനും ഇന്ന് പുറത്തു വരാനിരിക്കുന്ന കമ്പനി ഫലങ്ങളിലാകും. ഇന്നലെ പുറത്തു വന്ന ഹിന്ദുസ്ഥാന്‍ യൂണി ലീവറിന്റെ ലാഭകണക്കുകള്‍ പ്രതീക്ഷ നല്‍കുന്നവയാണ്. അതിനോടുള്ള വിപണിയുടെ പ്രതികരണം ഇന്നറിയാം. പ്രമുഖ ഇന്ത്യന്‍ കമ്പനികളായ വിപ്രോ, സിയറ്റ്, ടാറ്റാ കമ്മ്യൂണിക്കേഷന്‍, ഹാവല്‍സ് ഇന്ത്യ, സെഞ്ചുറി പ്ലൈ ബോര്‍ഡ്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മാസ്‌ടെക്ക് എന്നിവയുടെ ഫലങ്ങള്‍ ഇന്നു പുറത്തു വരും. ഇവയാകും ഏറെക്കുറെ വിപണിയുടെ ഗതി നിര്‍ണയിക്കുക.

വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡാറ്റാ അനുസരിച്ച്, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 976 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. എന്നാല്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 100.76 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. ഇതൊരു സുപ്രധാനമായ നീക്കമാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അറ്റ വാങ്ങലുകാരായി മാറുന്നത് സമീപകാലത്ത് അഞ്ചാം തവണയാണ്. അവരുടെ വില്‍പനയുടെ തന്ത്രം മാറുന്നുവെന്ന് വേണം ഇതിലൂടെ മനസിലാക്കാന്‍. ഇത് ആഭ്യന്തര വിപണിയ്ക്ക് ഏറെ സഹായകരമാണ്.

ക്രൂഡ് ഓയില്‍

ഏഷ്യന്‍ വിപണിയില്‍ ആദ്യഘട്ട വ്യാപാരത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ നേരിയ കുറവ് കാണിക്കുന്നു. പണപ്പെരുപ്പം പരിധി വിട്ട് ഉയര്‍ന്നേക്കുമോ എന്ന ഭീതിയും, അമേരിക്കയിലെ ക്രൂഡ് ശേഖരത്തിന്റെ പുറത്തു വരാനിരിക്കുന്ന കണക്കുകളും വിപണിയില്‍ തളർച്ച പരത്തിയിട്ടുണ്ട്. അമേരിക്കന്‍ എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ഇന്ത്യന്‍ സമയം ഇന്ന് രാത്രിയോടെ ഊര്‍ജ്ജ ശേഖരത്തിന്റെ കണക്കുകള്‍ പുറത്ത് വിടും. ഇത് അല്‍പം ഉയര്‍ന്നതാകാനാണ് സാധ്യത. അതിനാല്‍ ആഗോളതലത്തില്‍ ക്രൂഡ് ഡിമാന്‍ഡിനെ ഇത് സ്വാധീനിക്കും. അമേരിക്കയിലെ ജൂണ്‍ മാസത്തിലെ ഭവന വില്‍പന കണക്കുകളും ഇന്ന് വൈകിട്ടോടെ പുറത്ത് വരും. അതും അമേരിക്കന്‍ സമ്പദ്ഘടനയുടെ ആരോഗ്യ സ്ഥിതി മനസിലാക്കുന്നതിനുള്ള സൂചകമാണ്.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,630 രൂപ (ജൂലൈ 20 )
ഒരു ഡോളറിന് 80.00 രൂപ (ജൂലൈ 20 8.30 am)
ബ്രെന്റ് ക്രൂഡ് ബാരലിന് 107.2 ഡോളര്‍ (ജൂലൈ 20 8.30 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 23,309.07 രൂപ (ജൂലൈ 20, 8.30 am, കോയിന്‍ മാര്‍ക്കറ്റ് ക്യാപ്)