image

18 July 2022 6:37 AM GMT

Stock Market Updates

ആഗോള മുന്നേറ്റത്തിൽ സെന്‍സെക്‌സും, നിഫ്റ്റിയും ഒരു ശതമാനം നേട്ടത്തിൽ

Agencies

ആഗോള മുന്നേറ്റത്തിൽ സെന്‍സെക്‌സും, നിഫ്റ്റിയും ഒരു ശതമാനം നേട്ടത്തിൽ
X

Summary

മുംബൈ: സെന്‍സെക്‌സും, നിഫ്റ്റിയും ഒരു ശതമാനം നേട്ടത്തില്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. സ്ഥിരതയാര്‍ന്ന ആഗോള പ്രവണതകള്‍ക്കൊപ്പം ഐടി, ഓയില്‍, ഗ്യാസ്, ബാങ്കിംഗ് ഓഹരികളിലെ ഡിമാ​ന്റും വിപണിക്ക് പിന്തുണ നല്‍കി. വെള്ളിയാഴ്ചയിലെ നേട്ടത്തി​ന്റെ തുടര്‍ച്ചയിൽ ഇന്ന് സെന്‍സെക്‌സ് 760.37 പോയിന്റ് ഉയര്‍ന്ന് 54,521.15 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 795.88 പോയിന്റ് ഉയര്‍ന്ന് 53,760.78 ലേക്ക് എത്തിയിരുന്നു. നിഫ്റ്റി 229.30 പോയിന്റ് ഉയര്‍ന്ന് 16,278.50 ലാണ് ക്ലോസ് ചെയ്തത്. നിഫ്‌റ്റിയിലെ 41 ഓഹരികള്‍ നേട്ടമുണ്ടാക്കി. […]


മുംബൈ: സെന്‍സെക്‌സും, നിഫ്റ്റിയും ഒരു ശതമാനം നേട്ടത്തില്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. സ്ഥിരതയാര്‍ന്ന ആഗോള പ്രവണതകള്‍ക്കൊപ്പം ഐടി, ഓയില്‍, ഗ്യാസ്, ബാങ്കിംഗ് ഓഹരികളിലെ ഡിമാ​ന്റും വിപണിക്ക് പിന്തുണ നല്‍കി.

വെള്ളിയാഴ്ചയിലെ നേട്ടത്തി​ന്റെ തുടര്‍ച്ചയിൽ ഇന്ന് സെന്‍സെക്‌സ് 760.37 പോയിന്റ് ഉയര്‍ന്ന് 54,521.15 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 795.88 പോയിന്റ് ഉയര്‍ന്ന് 53,760.78 ലേക്ക് എത്തിയിരുന്നു. നിഫ്റ്റി 229.30 പോയിന്റ് ഉയര്‍ന്ന് 16,278.50 ലാണ് ക്ലോസ് ചെയ്തത്. നിഫ്‌റ്റിയിലെ 41 ഓഹരികള്‍ നേട്ടമുണ്ടാക്കി.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, ആക്‌സിസ് ബാങ്ക്, അള്‍ട്രാടെക് സിമെന്റ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഡോ റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, നെസ്‌ലേ, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, എച്ച്ഡിഎഫ്‌സി എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടത്.

"ഏഷ്യന്‍ വിപണികളിലെ പോസിറ്റീവ് ട്രെന്‍ഡിന്റെ പിന്തുണയില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തില്‍ ഐടി, ടെക്, ക്യാപിറ്റല്‍ ഗുഡ്സ് ഓഹരികളിലെ വാങ്ങലില്‍ വിപണി കൂടുതല്‍ ശക്തിപ്പെട്ടു. മുന്‍നിര ബ്ലൂ ചിപ്പ് ഓഹരികളായ ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര എന്നിവയിലുണ്ടായ നേട്ടവും വിപണിയുടെ ഉയര്‍ച്ചയ്ക്ക് സഹായിച്ചു," ആനന്ദ് രതി ഇന്‍വെസ്റ്റ്‌മെന്റ് സര്‍വീസസിലെ ഫണ്ടമെന്റല്‍ റിസര്‍ച്ച് മേധാവി നരേന്ദ്ര സോളങ്കി പറഞ്ഞു.

"ക്രൂഡ് വിലയിലെ കുറവ്, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വില്‍പ്പനയിലെ കുറവ് എന്നിവ ആഭ്യന്തര വിപണിക്ക് ശുപാഭ്തിവിശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍, ഐടി മേഖലയിലെ ഒന്നാംപാദ ഫലങ്ങള്‍ മോശമായത്, ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത്, ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭയം എന്നിവ വിപണിയുടെ ഉയർച്ചയെ ഗണ്യമായി പരിമതപ്പെടുത്തുന്നുണ്ട്. ഫെഡ് പോളിസിയോടൊപ്പം, ആഭ്യന്തര വിപണിയുടെ അടുത്ത കാലത്തുള്ള ചലനത്തെ നാലാംപാദ ഫലങ്ങളും സ്വാധീനിക്കും," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസേര്‍ച്ച് മേധാവി വിനോദ് നായര്‍ പറഞ്ഞു.