image

18 July 2022 8:43 AM GMT

Technology

രൂപയുടെ മൂല്യത്തകർച്ച ഐടി കമ്പനികൾക്ക് വൻ നേട്ടമാവില്ല

Bijith R

രൂപയുടെ മൂല്യത്തകർച്ച ഐടി കമ്പനികൾക്ക് വൻ നേട്ടമാവില്ല
X

Summary

യൂറോ, ബ്രിട്ടീഷ് പൗണ്ട്, ഓസ്‌ട്രേലിയൻ ഡോളർ എന്നിവയ്ക്കെതിരെ രൂപയുടെ മൂല്യം ഉയർന്നതിനാൽ യുഎസ് ഡോളറിനെതിരെ രൂപയ്ക്കുണ്ടായ മൂല്യത്തകർച്ചയുടെ ​ഗുണം ആഭ്യന്തര ഐടി കമ്പനികൾക്ക് കാര്യമായി ഉണ്ടാവില്ല. ഇന്ത്യൻ ഐടി കമ്പനികളുടെ 50-80 ശതമാനം വരുമാനവും യുഎസ് ഡോളർ, ബ്രിട്ടീഷ് പൗണ്ട്, യൂറോ എന്നിവയിലാണ് ലഭിക്കുന്നത്. ജെഫ്റീസ് അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, രൂപ ഡോളറിനെതിരെ 5 ശതമാനത്തോളം ഇടിഞ്ഞു 79.97 രൂപ വരെയെത്തി. 2022 മാർച്ചിന് ശേഷമുള്ള എക്കാലത്തെയും കുറഞ്ഞ നിരക്കാണിത്. ഡോളറിനെതിരെ ഇടിയുന്നതിനനുസരിച്ച് മറ്റുള്ള പ്രധാന കറൻസികളായ യൂറോ, […]


യൂറോ, ബ്രിട്ടീഷ് പൗണ്ട്, ഓസ്‌ട്രേലിയൻ ഡോളർ എന്നിവയ്ക്കെതിരെ രൂപയുടെ മൂല്യം ഉയർന്നതിനാൽ യുഎസ് ഡോളറിനെതിരെ രൂപയ്ക്കുണ്ടായ മൂല്യത്തകർച്ചയുടെ ​ഗുണം ആഭ്യന്തര ഐടി കമ്പനികൾക്ക് കാര്യമായി ഉണ്ടാവില്ല. ഇന്ത്യൻ ഐടി കമ്പനികളുടെ 50-80 ശതമാനം വരുമാനവും യുഎസ് ഡോളർ, ബ്രിട്ടീഷ് പൗണ്ട്, യൂറോ എന്നിവയിലാണ് ലഭിക്കുന്നത്.

ജെഫ്റീസ് അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, രൂപ ഡോളറിനെതിരെ 5 ശതമാനത്തോളം ഇടിഞ്ഞു 79.97 രൂപ വരെയെത്തി. 2022 മാർച്ചിന് ശേഷമുള്ള എക്കാലത്തെയും കുറഞ്ഞ നിരക്കാണിത്. ഡോളറിനെതിരെ ഇടിയുന്നതിനനുസരിച്ച് മറ്റുള്ള പ്രധാന കറൻസികളായ യൂറോ, ബ്രിട്ടീഷ് പൗണ്ട്, ഓസ്‌ട്രേലിയൻ ഡോളർ എന്നിവയ്ക്കെതിരെ ഇതേ കാലയളവിൽ രൂപ 5 ശതമാനത്തോളം നേട്ടവുമുണ്ടാക്കി. "ശരാശരി കറൻസി നിരക്കിലുള്ള ഈ ചാഞ്ചാട്ടം ഇനിയും ഉയർന്നു തന്നെ തുടർന്നേക്കാം. ഡോളറിനെതിരെ 6 ശതമാനത്തോളം ഇടിയുന്നതിനും, മറ്റു കറൻസികൾക്കെതിരെ 6-7 ശതമാനത്തോളം ഉയരുന്നതിനും കാരണമായേക്കാം. 2011 മുതൽ നോക്കിയാൽ, 2015 ൽ മാത്രമേ ഇത്ര ശക്തമായതും, വിരുദ്ധ ദിശകളിലുള്ളതുമായ നീക്കങ്ങൾ ഡോളറിനും മറ്റു കറൻസികൾക്കും ഇടയിൽ ഉണ്ടായിട്ടുള്ളൂ," അനലിസ്റ്റുകൾ പറഞ്ഞു.

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ 2-3 ശതമാനം കുറവും, വില നിർണ്ണയത്തിലുണ്ടായ 1-2 ശതമാനം വർധനവും, ഉത്പാദനത്തിലുണ്ടായ പുരോഗതിയും ഐടി കമ്പനികളെ അവരുടെ ശരാശരി വാർഷിക ശമ്പള വർദ്ധനവിനെ (3-4 ശതമാനം) നേരിടുന്നതിന് സഹായിച്ചു. "ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന കുറവ് യു എസിലെ പ്രവർത്തന ലാഭം ഉയർത്തുമെങ്കിലും, യൂറോപ്യൻ കറൻസികൾക്കെതിരെയുള്ള മൂല്യവർധനവ് അവിടുത്ത ലാഭത്തെ ബാധിക്കും," അവർ കൂട്ടിച്ചേർത്തു.

2015 ൽ ഒഴികെ, 2011 മുതൽ നിഫ്റ്റിയിൽ ഐടി ഓഹരികൾ ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച മുതലാക്കി മികച്ച നേട്ടമാണ് ഉണ്ടാക്കിയിരുന്നത്. 2015 ൽ യൂറോയ്ക്കെതിരെ രൂപയുടെ മൂല്യം ഉയർന്നിരുന്നു. ടിസിഎസ്സും, ടെക് മഹീന്ദ്രയുമായിരുന്നു അന്ന് ഏറ്റവും വലിയ നഷ്ടം നേരിട്ടത്.

"രൂപയ്‌ക്കെതിരെ യൂറോയും, ബ്രിട്ടീഷ് പൗണ്ടും കുത്തനെ ഇടിഞ്ഞത് ഈ കറൻസികളെ ആശ്രയിക്കുന്ന ഐടി കമ്പനികളെ പ്രതികൂലമായി ബാധിക്കും. വലിയ ഐടി കമ്പനികളിൽ, ടിസിഎസ്, ടെക് മഹിന്ദ്ര എന്നിവയ്ക്ക് സാരമായ നഷ്ടം സംഭവിക്കും. എന്നാൽ ഇൻഫോസിസിനു ഗുണകരമാകും. ഇടത്തരം ഐടി കമ്പനികളായ കോഫോർജിനും വലിയ നഷ്ടം സംഭവിക്കുമെങ്കിലും, എൽ ആൻഡ് ടി ഇൻഫോടെക്, മൈൻഡ് ട്രീ എന്നിവക്ക് ഗുണകരമാകും," ജെഫ്റീസ് പറഞ്ഞു.

“ഇന്ത്യൻ രൂപയ്‌ക്കെതിരെ യൂറോ, ബ്രിട്ടീഷ് പൗണ്ട് എന്നിവയുടെ ഓരോ ശതമാനം ഇടിവും ഐടി കമ്പനികളുടെ വരുമാന കണക്കുകൂട്ടലുകളെ 0.3 ശതമാനം മുതൽ 1.1 ശതമാനം വരെ ബാധിക്കും,” ബ്രോക്കറേജ് കൂട്ടിച്ചേർത്തു.