17 July 2022 8:52 AM GMT
Summary
കമ്പനി: ബജാജ് ഫിനാൻസ് ശുപാർശ: വാങ്ങുക നിലവിലെ വിപണി വില: 5,915 .45 രൂപ ഫിനാൻഷ്യൽ ഇന്റർമീഡിയറി: ജെഎം ഫിനാൻഷ്യൽ വിതരണ വിപുലീകരണം, സാങ്കേതിക വിദ്യ, ഉപഭോക്താക്കളുമായുള്ള ഇടപെടൽ, ഓമ്നിചാനൽ സാന്നിധ്യം എന്നിവയിൽ ബജാജ് ഫിനാൻസ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതായി അവരുടെ 2022 സാമ്പത്തിക വർഷത്തിലെ കമ്പനി റിപ്പോർട്ടിൽ പറയുന്നു. ബജാജ് ഫിനാൻസിന്റെ ഇപ്പോഴത്തെ ബിസിനസ്സ് പാൻഡെമിക് സമയത്തുണ്ടായ ഇടിവിൽ നിന്നും തിരിച്ചു വന്നിട്ടുണ്ട്. കൈകാര്യം ചെയുന്ന ആസ്തികൾ, വർഷാടിസ്ഥാനത്തിൽ, 29 ശതമാനം വർധിച്ചു. ആസ്തി ഗുണനിലവാരവും […]
കമ്പനി: ബജാജ് ഫിനാൻസ്
ശുപാർശ: വാങ്ങുക
നിലവിലെ വിപണി വില: 5,915 .45 രൂപ
ഫിനാൻഷ്യൽ ഇന്റർമീഡിയറി: ജെഎം ഫിനാൻഷ്യൽ
വിതരണ വിപുലീകരണം, സാങ്കേതിക വിദ്യ, ഉപഭോക്താക്കളുമായുള്ള ഇടപെടൽ, ഓമ്നിചാനൽ സാന്നിധ്യം എന്നിവയിൽ ബജാജ് ഫിനാൻസ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതായി അവരുടെ 2022 സാമ്പത്തിക വർഷത്തിലെ കമ്പനി റിപ്പോർട്ടിൽ പറയുന്നു.
ബജാജ് ഫിനാൻസിന്റെ ഇപ്പോഴത്തെ ബിസിനസ്സ് പാൻഡെമിക് സമയത്തുണ്ടായ ഇടിവിൽ നിന്നും തിരിച്ചു വന്നിട്ടുണ്ട്. കൈകാര്യം ചെയുന്ന ആസ്തികൾ, വർഷാടിസ്ഥാനത്തിൽ, 29 ശതമാനം വർധിച്ചു. ആസ്തി ഗുണനിലവാരവും പാൻഡെമിക്കിനു മുൻപുണ്ടായിരുന്ന നിലയിലേക്കെത്തിയിട്ടുണ്ട്. ഇതു കൂടാതെ, ബിഎഎഫ് അവരുടെ ഇരുചക്ര വാഹന വായ്പ മറ്റു ഒറിജിനൽ എക്വിപ്മെന്റ് നിർമ്മാതാക്കൾക്കും നല്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒപ്പം, ഡിബിഎസ് ബാങ്കുമായി ചേർന്ന് ക്രെഡിറ്റ് കാർഡുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
കമ്പനിയുടെ പ്ലാറ്റഫോമുകളിലുള്ള നിക്ഷേപങ്ങൾ വർധിക്കുന്നതിനനുസരിച്ച്, ഇടപാടുകാരെ ആകർഷിക്കുന്ന പ്രവർത്തനങ്ങൾ കൂടുതൽ ഡിജിറ്റലായി മാറിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗത സമീപനങ്ങളിൽ നിന്ന് വ്യത്യസ്തമായി നൂതന രീതിയിലുള്ള സേവനങ്ങൾ നൽകുന്നതിനുള്ള ഒംനിചാനൽ രീതിയും പ്രാവർത്തികമാക്കാൻ കമ്പനി ശ്രമിക്കുന്നുണ്ട്.
വാലറ്റ്, യുപിഐ, ബിൽ പേ സേവനങ്ങൾ, സിംഗിൾ പേയ്മെന്റ്റ് ചെക്ക് ഔട്ട് ഗേറ്റ് വേ മുതലായ ശക്തമായ പേയ്മെന്റ്റ് രീതികൾ ബിഎഎഫ് അവതരിപ്പിച്ചിട്ടുണ്ട്. മർച്ചന്റ് ഓൺബോർഡിങ്, പേയ്മെന്റ്റ്സ്, ബിസിനസ് എന്നിവ ശക്തിപ്പെടുത്തുന്നതിനായി
പ്രത്യേക വ്യാപാര സേവനങ്ങൾ നൽകുന്നുണ്ട്. 2022 സാമ്പത്തിക വർഷത്തിൽ, കമ്പനി അവരുടെ മൊബൈൽ ആപ്പ് നവീകരിച്ചു. ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ ആനന്ദപ്രദമാക്കിയിട്ടുണ്ട്. 2023 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വെബിൽ കാര്യമായ മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. കൂടുതൽ നവീകരിച്ച സേവനങ്ങൾ ആപ്പിലും വെബിലും ലഭ്യമാക്കും. ഇതിന്റെ ഫലമായി ഉപഭോക്താക്കൾക്ക് ഒരു പ്ലാറ്റഫോമിൽ തുടർന്നു കൊണ്ടുതന്നെ മറ്റു പ്ലാറ്റുഫോമുകളിലേക്ക് മാറുന്നതിനു സാധിക്കും.
ഡിജിറ്റൽ ട്രാൻസ്ഫർമേഷനോടൊപ്പം കമ്പനിയുടെ പ്രാദേശിക വിപുലീകരണവും വളർച്ചയ്ക്കും, പോർട്ട്ഫോളിയോ മാനേജ്മെന്റിനും ഏറെ നിർണ്ണായകമാണ്. 2022 സാമ്പത്തിക വർഷത്തിൽ, കമ്പനി 516 സ്ഥലങ്ങളിൽ കൂടി പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതോടെ അവർക്കു 3,504 സ്ഥലങ്ങളിൽ സേവനങ്ങൾ നല്കാൻ കഴിയുന്നു. അവരുടെ മൊത്തം ശാഖകളിൽ, 2136 (61 ശതമാനം) ശാഖകളും ഗ്രാമീണ ബ്രാഞ്ചുകളാണ്. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ കമ്പനിയുടെ സാനിധ്യം 5,000 സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്.
(മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ്. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാരൻ എടുക്കുന്ന തീരുമാനത്തിന്റെ ഫലമായി സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് മൈഫിൻ പോയിന്റ് ഉത്തരവാദിയല്ല)