17 July 2022 2:29 AM GMT
Summary
മുംബൈ: ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 156 കോടി രൂപയുടെ അറ്റാദായം നേടി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്. കോവിഡുമായി ബന്ധപ്പെട്ട ക്ലെയിമുകളിൽ കുറവുണ്ടായതാണ് കമ്പനിയ്ക്ക് സഹായകരമായത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 186 കോടി രൂപയുടെ അറ്റനഷ്ടമാണ് കമ്പനിയ്ക്കുണ്ടായത്. കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം 3.1 ശതമാനം ഉയര്‍ന്ന് 2.30 ലക്ഷം കോടി രൂപയായി. ഉപഭോക്താക്കള്‍ക്കിടയില്‍ കമ്പനിയുടെ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന് അളക്കുന്ന കാര്യത്തിലുള്‍പ്പടെ മികച്ച ഫലമാണ് കമ്പനിയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ കണക്കുകള്‍ പ്രകാരം, തുടര്‍ച്ചയായ പതിമൂന്നാം മാസവും സ്ഥിരതാ അനുപാതം (persistency ratio) […]
മുംബൈ: ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 156 കോടി രൂപയുടെ അറ്റാദായം നേടി ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ്. കോവിഡുമായി ബന്ധപ്പെട്ട ക്ലെയിമുകളിൽ കുറവുണ്ടായതാണ് കമ്പനിയ്ക്ക് സഹായകരമായത്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 186 കോടി രൂപയുടെ അറ്റനഷ്ടമാണ് കമ്പനിയ്ക്കുണ്ടായത്.
കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം 3.1 ശതമാനം ഉയര്‍ന്ന് 2.30 ലക്ഷം കോടി രൂപയായി. ഉപഭോക്താക്കള്‍ക്കിടയില്‍ കമ്പനിയുടെ വിശ്വാസ്യത എത്രത്തോളമുണ്ടെന്ന് അളക്കുന്ന കാര്യത്തിലുള്‍പ്പടെ മികച്ച ഫലമാണ് കമ്പനിയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ കണക്കുകള്‍ പ്രകാരം, തുടര്‍ച്ചയായ പതിമൂന്നാം മാസവും സ്ഥിരതാ അനുപാതം (persistency ratio) 85.5 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്.
പ്രീമിയം വളര്‍ച്ചയിലുള്‍പ്പടെ മികച്ച നേട്ടമാണ് കമ്പനിയ്ക്കുണ്ടായിരിക്കുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടറുമായ എന്‍എസ് കണ്ണന്‍ പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ പുതിയ ബിസിനസിന്റെ മൂല്യം ഇരട്ടിയാക്കുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ് കമ്പനിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍ഷുറന്‍സ് സേവനങ്ങൾ ലഭ്യമായിട്ടില്ലാത്ത ഉപഭോക്തൃ വിഭാഗങ്ങളിലേക്കെത്താനുള്ള കമ്പനിയുടെ ശ്രമങ്ങളും, വിതരണ ശൃംഖലയുടെ വിപുലീകരണവും, പുതിയ ബിസിനസ് വിഭാഗത്തിൽ, വിപണിയിലെ മേൽക്കൈ നിലനിര്‍ത്താന്‍ സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ കണക്ക് പ്രകാരം 15.8 ശതമാനം വിപണി വിഹിതമാണ് കമ്പനിയ്ക്കുള്ളത്.