image

16 July 2022 5:01 AM GMT

Stock Market Updates

ഐടി മേഖലയുടെ മോശം പ്രകടനത്തിൽ നഷ്ടം വന്ന ഒരാഴ്ച

Bijith R

ഐടി മേഖലയുടെ മോശം പ്രകടനത്തിൽ നഷ്ടം വന്ന ഒരാഴ്ച
X

Summary

ഇന്ത്യന്‍ ഓഹരി വിപണി മൂന്നാഴ്ച്ചത്തെ വിജയം നിലനിര്‍ത്താനാകാതെ വെള്ളിയാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചു. ടിസിഎസ്, എച്ച്‌സിഎല്‍ ടെക് എന്നീ ഐടി കമ്പനികളുടെ ജൂണ്‍ പാദ ഫലം വിപണിയെ നിരാശപ്പെടുത്തിയതോടെ ഐടി ഓഹരികളിലെ ശക്തമായ വില്‍പ്പനയാണ് വിപണിയുടെ വീഴ്ച്ചയ്ക്ക് കാരണമായത്. മുൻ ആഴ്ച കണക്കാക്കുമ്പോൾ സെന്‍സെക്‌സ് 1.09 ശതമാനം നഷ്ടത്തോടെയും, നിഫ്റ്റി 1.33 ശതമാനം നഷ്ടത്തോടെയുമാണ് കഴിഞ്ഞയാഴ്ച്ച ക്ലോസ് ചെയ്തത്. ഐടി കമ്പനികളുടെ ലാഭത്തെ ബാധിച്ചത് ഉയര്‍ന്ന തൊഴിലാളി ചെലവ്, വർധിച്ച യാത്ര ചെലവ്, രൂപയുടെ മൂല്യത്തിലുണ്ടായ ചാഞ്ചാട്ടം എന്നിവയെല്ലാമാണ്. […]


ഇന്ത്യന്‍ ഓഹരി വിപണി മൂന്നാഴ്ച്ചത്തെ വിജയം നിലനിര്‍ത്താനാകാതെ വെള്ളിയാഴ്ച്ച വ്യാപാരം അവസാനിപ്പിച്ചു. ടിസിഎസ്, എച്ച്‌സിഎല്‍ ടെക് എന്നീ ഐടി കമ്പനികളുടെ ജൂണ്‍ പാദ ഫലം വിപണിയെ നിരാശപ്പെടുത്തിയതോടെ ഐടി ഓഹരികളിലെ ശക്തമായ വില്‍പ്പനയാണ് വിപണിയുടെ വീഴ്ച്ചയ്ക്ക് കാരണമായത്.

മുൻ ആഴ്ച കണക്കാക്കുമ്പോൾ സെന്‍സെക്‌സ് 1.09 ശതമാനം നഷ്ടത്തോടെയും, നിഫ്റ്റി 1.33 ശതമാനം നഷ്ടത്തോടെയുമാണ് കഴിഞ്ഞയാഴ്ച്ച ക്ലോസ് ചെയ്തത്.

ഐടി കമ്പനികളുടെ ലാഭത്തെ ബാധിച്ചത് ഉയര്‍ന്ന തൊഴിലാളി ചെലവ്, വർധിച്ച യാത്ര ചെലവ്, രൂപയുടെ മൂല്യത്തിലുണ്ടായ ചാഞ്ചാട്ടം എന്നിവയെല്ലാമാണ്. ഫല പ്രഖ്യാപനത്തിനുശേഷം ഇടപാടുകള്‍ ശക്തമായി തുടരുന്നുണ്ടെന്നു പറഞ്ഞെങ്കിലും ഉയര്ന്നു വരുന്ന ആഗോള സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ച് മാനേജ്‌മെന്റ് ജാഗ്രത പ്രകടിപ്പിച്ചത് നിക്ഷേപകരുടെ താല്‍പര്യത്തെ തളര്‍ത്തി.

മുന്‍നിര ഓഹരികളായ എച്ചിസിഎല്‍ ടെക് കഴിഞ്ഞയാഴ്ച്ച 10.23 ശതമാനം നഷ്ട്ടവും ടിസിഎസ് 8.31 ശതമാനം നഷ്ടവും രേഖപ്പെടുത്തി. വിപ്രോ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര എന്നീ കമ്പനികളുടെ ഒന്നാംപാദ ഫലങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ലെങ്കിലും ഇവയുടെ ഓഹരികൾ യഥാക്രമം 6.05 ശതമാനം, 5.52 ശതമാനം, 5.07 ശതമാനം എന്നിങ്ങനെ നഷ്ടം നേരിട്ടു. ഇത് സൂചിപ്പിക്കുന്നത്, വളരുന്ന ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭയം മൂലം ഐടി മേഖലയില്‍ ഉണ്ടായിരിക്കുന്ന ഉയര്‍ന്നതലത്തിലുള്ള അശുഭ വിശ്വാസത്തെയാണ്.

ആഗോള തലത്തിലുള്ള പ്രമുഖ ബ്രോക്കറേജ് ഹൗസായ ജെഫ്രീസ് ഇന്ത്യയിലെ ലാര്‍ജ്-മിഡ് കാപ് വിഭാഗത്തില്‍ വരുന്ന ആറ് ഐടി കമ്പനികളെ (എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, വിപ്രോ, എല്‍ ആന്‍ഡ് ടി ഇന്‍ഫോടെക്, മൈന്‍ഡ്ട്രീ, കോഫോര്‍ജ്) തരംതാഴിത്തിയിട്ടുണ്ട്. ഇതിനുശേഷം പറഞ്ഞത്, അമേരിക്കൻ സാമ്പത്തിക വിദഗ്ധർ കണക്കാക്കിയത് പോലെ 2023 കലണ്ടർ വര്ഷം യുഎസ് ജിഡിപി വളര്‍ച്ച
പൂജ്യം ശതമാനത്തിലേക്ക് ലഘൂകരിച്ചത് ലോകമെമ്പാടുമുള്ള ഐടി വ്യവസായത്തെയും ഇന്ത്യൻ ഐടി മേഖലയെയും ബാധിക്കുമെന്നാണ്‌.

അമേരിക്കയിലെയും, ഇന്ത്യയിലെയും ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകള്‍ കഴിഞ്ഞയാഴ്ച്ച പുറത്തു വന്നിരുന്നു. ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് തുടര്‍ച്ചയായ ആറാം മാസമായ ജൂണിലും കേന്ദ്ര ബാങ്കിന്റെ ഉയര്‍ന്ന സഹിഷ്ണുത പരിധിക്ക് മുകളിലായിരുന്നു; ഇത് പണനയം കൂടുതല്‍ കര്‍ശനമാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മുന്‍ മാസത്തെ 7.04 ശതമാനത്തില്‍ നിന്ന് ജൂണില്‍ 7.01 ശതമാനമായി നേരിയ തോതില്‍ കുറഞ്ഞു.

മാന്ദ്യത്തെക്കുറിച്ചുള്ള ഭയം മൂലം ആഗോളമായി വിലകള്‍ കുറയാന്‍ സാധ്യതയുള്ളതിനാൽ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിൽ പണപ്പെരുപ്പം മൂലമുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളും ദുര്‍ബലമാകുമെന്നാണ് ധനമന്ത്രാലയത്തിന്റെ സാമ്പത്തിക വിഭാഗം ജൂണിലെ പ്രതിമാസ സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

യുഎസിലെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജൂണില്‍ 9.1 ശതമാനം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതിനാൽ, യുഎസ് ഫെഡറല്‍ റിസര്‍വ് ജൂലൈയിലെ പോളിസി മീറ്റിംഗില്‍ പലിശ നിരക്ക് നേരത്തെ ഉദ്ദേശിച്ചിരുന്ന 75 ബേസിസ് പോയിന്റ് വര്‍ധനയില്‍ നിന്നും 100 ബേസിസ് പോയിന്റായി വര്‍ദ്ധിപ്പിക്കാനുള്ള സാധ്യത കൂടുതലായിട്ടുണ്ട്. എന്നിരുന്നാലും, ഊര്‍ജം, കാര്‍ഷിക, വ്യാവസായിക ഉത്പന്നങ്ങള്‍ എന്നിവയുടെ വില കഴിഞ്ഞ ആഴ്ചകളില്‍ കുത്തനെ ഇടിഞ്ഞതിനാൽ ജൂണിലെ ഉയരങ്ങൾ തന്നെയായിരിക്കും യുഎസിലെ പണപ്പെരുപ്പത്തിന്റെ ഉച്ചകോടിയെന്നു നിക്ഷേപകര്‍ വിശ്വസിക്കുന്നു. അതുകൊണ്ട് വീണ്ടുവിചാരമില്ലാത്ത ഫെഡ് പ്രവർത്തിക്കാൻ സാധ്യതയില്ല. ആഗോള സാമ്പത്തിക സേവന രംഗത്തെ പ്രമുഖരായ ബാര്‍ക്ലേയിസ് വര്‍ഷാവസാനത്തോടെയുള്ള യുഎസ് ഉപഭോക്തൃ വില സൂചിക 600 ബേസിസ് പോയിന്റ് കുറച്ച് 5.7 ശതമാനമാക്കിയിട്ടുണ്ട്. 2022-ൽ ഇതുവരെ കണ്ട ശക്തമായ ഒറ്റ അക്കത്തിലുള്ള വളര്‍ച്ചയില്‍ നിന്നും വളരെ മിത്തമാണ് ഇത്. അമേരിക്കൻ വിപണികളായ എസ് ആന്റ് പി 500, ഡൗ ജോണ്‍സ്, നാസ് ഡാക് എന്നിവ വെള്ളിയാഴ്ച ഏകദേശം രണ്ട് ശതമാനമാണ് നേട്ടമുണ്ടാക്കിയത്.

സമീപ ആഴ്ച്ചകളില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകരുടെ ഇന്ത്യന്‍ ഓഹരികളുടെ വില്‍പ്പന കുറഞ്ഞിരുന്നെങ്കിലും, അവരിപ്പോഴും അറ്റ വില്‍പ്പനക്കാരായി തുടരുകയാണ്. ജൂലൈ ഇതുവരെ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും പിന്‍വലിച്ചത് 7,432 കോടി രൂപയാണ്. എന്നിരുന്നാലും, വിദേശ നിക്ഷേപത്തിന്റെ വരവിന്റെ പ്രാരംഭ സൂചനയെന്നോണം വിദേശ നിക്ഷേപകര്‍ കഴിഞ്ഞ ആഴ്ച്ചത്തെ രണ്ട് വ്യാപര ഘട്ടങ്ങളില്‍ അറ്റ വാങ്ങലുകാരായിരുന്നു. ജൂലൈ 11 ന് വിദേശ നിക്ഷേപകര്‍ 359.16 കോടി രൂപ വിലയുള്ള ഓഹരികളും, ജൂലൈ 14 ന് 363.22 കോടി രൂപ വിലയുള്ള ഓഹരികളും വാങ്ങി.

ഇപിഎഫ്ആര്‍ ഗ്ലോബലിന്റെ അഭിപ്രായത്തില്‍, ചൈന കേന്ദ്രീകൃത ഫണ്ടുകളിലേക്ക് മാത്രമാണ് ഈ ആഴ്ച്ച ആഗോള നിക്ഷേപകര്‍ അറ്റ നിക്ഷേപം നടത്തിയത്. വിയറ്റ്‌നാം, തായ് വാന്‍ ഓഹരികളിലേക്കുള്ള നിക്ഷേപ പിന്‍വലിക്കല്‍ യഥാക്രമം 14,17 ആഴ്ച്ചകളിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് ഈ ആഴ്ച്ച രേഖപ്പെടുത്തി. ഇന്ത്യന്‍ വിപണി കേന്ദ്രീകൃത ഫണ്ടുകള്‍ തുടര്‍ച്ചയായ 15ാമത്തെ ആഴ്ച്ചയാണ് നിക്ഷേപ പിന്‍വലിക്കല്‍ നടത്തിയത്.