15 July 2022 6:03 AM GMT
Summary
ഓഹരി വിപണിയിൽ ഇന്ന് 344 പോയിന്റ് ഉയർന്ന് സെൻസെക്‌സും, 16,000 മറികടന്നു നിഫ്റ്റിയും നേട്ടമുണ്ടാക്കി. നാലുദിവസത്തെ തുടർച്ചയായ ഇടിവിനു ശേഷം, വിദേശ ഫണ്ടുകൾ ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടിയതാണ് ഈ മുന്നേറ്റത്തിന് കാരണം. കൂടാതെ, ആഗോള വിപണികളിലെ മികച്ച പ്രകടനവും അഭ്യന്തര വിപണിയെ തുണച്ചു. സെൻസെക്സ് 344.63 പോയിന്റ് (0.65 ശതമാനം) ഉയർന്ന് 53,760.78 ൽ വ്യാപാരം അവസാനിച്ചപ്പോൾ, നിഫ്റ്റി 110.55 പോയിന്റ് (0.69 ശതമാനം) നേട്ടത്തിൽ 16,049.20 ലും ക്ലോസ് ചെയ്തു. സെൻസെക്സിലെ പ്രധാന ഓഹരികളിൽ, ഹിന്ദുസ്ഥാൻ […]
ഓഹരി വിപണിയിൽ ഇന്ന് 344 പോയിന്റ് ഉയർന്ന് സെൻസെക്‌സും, 16,000 മറികടന്നു നിഫ്റ്റിയും നേട്ടമുണ്ടാക്കി.
നാലുദിവസത്തെ തുടർച്ചയായ ഇടിവിനു ശേഷം, വിദേശ ഫണ്ടുകൾ ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടിയതാണ് ഈ മുന്നേറ്റത്തിന് കാരണം. കൂടാതെ, ആഗോള വിപണികളിലെ മികച്ച പ്രകടനവും അഭ്യന്തര വിപണിയെ തുണച്ചു. സെൻസെക്സ് 344.63 പോയിന്റ് (0.65 ശതമാനം) ഉയർന്ന് 53,760.78 ൽ വ്യാപാരം അവസാനിച്ചപ്പോൾ, നിഫ്റ്റി 110.55 പോയിന്റ് (0.69 ശതമാനം) നേട്ടത്തിൽ 16,049.20 ലും ക്ലോസ് ചെയ്തു.
സെൻസെക്സിലെ പ്രധാന ഓഹരികളിൽ, ഹിന്ദുസ്ഥാൻ യുണീലിവർ, ടൈറ്റാൻ, മാരുതി, ലാർസൻ ആന്റ് ട്യൂബ്രോ, എച്ച്ഡിഎഫ്സി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, നെസ്‌ലെ, ഭാരതി എയർടെൽ എന്നിവ മികച്ച നേട്ടമുണ്ടാക്കി.
ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, എച്ച്സിഎൽ ടെക്നോളോജിസ്, വിപ്രോ, ഡോ റെഡ്‌ഡീസ്, ആക്സിസ് ബാങ്ക് എന്നിവ നഷ്ടത്തിലായി.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ എന്നിവ ലാഭത്തിൽ അവസാനിച്ചപ്പോൾ, ഷാങ്ങ്ഹായ്, ഹോംഗ് കോങ്ങ് എന്നിവ നഷ്ടത്തിലും ക്ലോസ് ചെയ്തു. യൂറോപ്പ്യൻ വിപണികളും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.