image

8 July 2022 12:07 AM

Stock Market Updates

സെന്‍സെക്‌സ് 300 പോയിന്റിലേറെ നേട്ടത്തില്‍, നിഫ്റ്റി 16,200 ന് മുകളില്‍

Nominitta Jose

സെന്‍സെക്‌സ് 300 പോയിന്റിലേറെ നേട്ടത്തില്‍, നിഫ്റ്റി 16,200 ന് മുകളില്‍
X

Summary

മുംബൈ: ഓഹരി വിപണി മൂന്നാം ദിവസവും നേട്ടത്തില്‍. ഐടി, എനര്‍ജി, ഓട്ടോ തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് നേട്ടമുണ്ടാക്കുന്നത്. വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന യൂണിറ്റിനായുള്ള നിക്ഷേപവും, ടിസിഎസിന്റെ ഒന്നാംപാദ ഫലം പുറത്തു വരാനിരിക്കുന്നതും വിപണിക്ക് നിര്‍ണായകമാണ്. 10.40 ന് സെന്‍സെക്‌സ് 300.81 പോയിന്റ് ഉയര്‍ന്ന് 54,479.27 ലും, നിഫ്റ്റി 81.50 പോയിന്റ് നേട്ടത്തോടെ 16,214.40 ലുമെത്തി. ഏഷ്യന്‍ വിപണികളെല്ലാം തന്നെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തുന്നത്. ക്രൂഡോയില്‍ വിലയിലെ കുറവും വിപണിയ്ക്ക് സഹായകമായിട്ടുണ്ട്. അമേരിക്കന്‍ വിപണികള്‍ ഇന്നലെ […]


മുംബൈ: ഓഹരി വിപണി മൂന്നാം ദിവസവും നേട്ടത്തില്‍. ഐടി, എനര്‍ജി, ഓട്ടോ തുടങ്ങിയ മേഖലകളിലെ ഓഹരികളാണ് നേട്ടമുണ്ടാക്കുന്നത്. വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന യൂണിറ്റിനായുള്ള നിക്ഷേപവും, ടിസിഎസിന്റെ ഒന്നാംപാദ ഫലം പുറത്തു വരാനിരിക്കുന്നതും വിപണിക്ക് നിര്‍ണായകമാണ്. 10.40 ന് സെന്‍സെക്‌സ് 300.81 പോയിന്റ് ഉയര്‍ന്ന് 54,479.27 ലും, നിഫ്റ്റി 81.50 പോയിന്റ് നേട്ടത്തോടെ 16,214.40 ലുമെത്തി. ഏഷ്യന്‍ വിപണികളെല്ലാം തന്നെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തുന്നത്. ക്രൂഡോയില്‍ വിലയിലെ കുറവും വിപണിയ്ക്ക് സഹായകമായിട്ടുണ്ട്.
അമേരിക്കന്‍ വിപണികള്‍ ഇന്നലെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു: "നിഫ്റ്റിയിലും, നിഫ്റ്റി മിഡ്കാപിലുമുണ്ടായ ആറ് ശതമാനവും, 10 ശതമാനവും ഉയര്‍ച്ച സൂചിപ്പിക്കുന്നത് വിപണിയുടെ പിടിച്ചു നില്‍ക്കാനുള്ള ശേഷിയാണ്. അനുകൂലമായ സാഹചര്യമുണ്ടായാല്‍ ഇനിയും മുകളിലേക്ക് പോകാനുള്ള സാധ്യതയും ഇത് വെളിപ്പെടുത്തുന്നു. വിപണിയിലുണ്ടായ മുന്നേറ്റത്തിന് പ്രധാനകാരണം അസംസ്‌കൃത വസ്തുക്കളുടെ വിലയിടിവ് പണപ്പെരുപ്പത്തിന്റെ തോത് കുറച്ചേക്കാമെന്നും തന്മൂലം കേന്ദ്ര ബാങ്കുകള്‍ കടുത്ത നിരക്കു വര്‍ദ്ധനയ്ക്ക് തുനിഞ്ഞേക്കില്ല എന്നുമുള്ള വിലയിരുത്തലുമാണ്. കൂടാതെ, 'ഷോര്‍ട്ട് കവറിംഗും' ഇതിനൊരു കാരണമാണ്. വിപണികള്‍ ഭയപ്പെട്ടതുപോലെ കേന്ദ്ര ബാങ്കുകള്‍ കടുത്ത നിരക്കു വര്‍ദ്ധനയ്ക്ക് തയ്യാറായേക്കില്ല. ഇനി വരാനിരിക്കുന്ന സ്ഥിതിവിവര കണക്കുകള്‍ ഒരു സോഫ്റ്റ് ലാന്‍ഡിംഗിന്റെ സൂചനകളാണ് നല്‍കുന്നതെങ്കില്‍ വിപണിയിലെ ഇപ്പോഴത്തെ മുന്നേറ്റം തുടര്‍ന്നേക്കാം. അതിനാല്‍, അസംസ്‌കൃത വസ്തുക്കളുടെ വിലകള്‍ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്."