6 July 2022 5:40 AM GMT
Summary
മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിപണിയിലെ അറ്റ വാങ്ങലുകാരയതിനെത്തുടര്‍ന്ന് നേട്ടത്തില്‍ വ്യാപാരം ആരംഭിച്ച വിപണി ഇന്ന് ഒരു ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്തു. യൂറോപ്യന്‍ വിപണികളിലെ പോസിറ്റീവായ തുടക്കവും വിപണിക്ക് നേട്ടമായി. സെന്‍സെക്‌സ് 616.62 പോയിന്റ് ഉയര്‍ന്ന് 53, 750.97 ലും, നിഫ്റ്റി 178.95 പോയിന്റ് ഉയര്‍ന്ന് 15,989.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 684.96 പോയിന്റ് ഉയര്‍ന്ന് 53,819.31 ല്‍ എത്തിയിരുന്നു. ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ഏഷ്യന്‍ […]
മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വിപണിയിലെ അറ്റ വാങ്ങലുകാരയതിനെത്തുടര്‍ന്ന് നേട്ടത്തില്‍ വ്യാപാരം ആരംഭിച്ച വിപണി ഇന്ന് ഒരു ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്തു.
യൂറോപ്യന്‍ വിപണികളിലെ പോസിറ്റീവായ തുടക്കവും വിപണിക്ക് നേട്ടമായി.
സെന്‍സെക്‌സ് 616.62 പോയിന്റ് ഉയര്‍ന്ന് 53, 750.97 ലും, നിഫ്റ്റി 178.95 പോയിന്റ് ഉയര്‍ന്ന് 15,989.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 684.96 പോയിന്റ് ഉയര്‍ന്ന് 53,819.31 ല്‍ എത്തിയിരുന്നു.
ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യുണീലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, ടൈറ്റന്‍, മാരുതി സുസുക്കി ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലേ എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
എന്നാല്‍, പവര്‍ഗ്രിഡ്, എന്‍ടിപിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്‍ഡ് ടി, ടാറ്റ സ്റ്റീല്‍ എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസേര്‍ച്ച് മേധാവി വിനോദ് നായര്‍ പറയുന്നു: 'ക്രൂഡോയില്‍ വിലയിലെ കുറവ്, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വാങ്ങലുകാരുടെ സ്ഥാനത്തേക്ക് തിരികെ വരുന്നത്, ബാങ്കുകളില്‍ നിന്നും ലഭിക്കുന്ന ശക്തമായ ബിസിനസ് ഡേറ്റകള്‍ എന്നിവ ആഭ്യന്തര വിപണിയില്‍ ശുഭാപ്തി വിശ്വാസം വളര്‍ത്തുന്നുണ്ട്. ക്രൂഡോയില്‍ വില മാന്ദ്യ ഭയത്തെത്തുടര്‍ന്നാണ് കുറഞ്ഞത്, എന്നിരുന്നാലും, ഈ ഇടിവ് ഉപഭോഗം, രാസവസ്തുക്കള്‍, ലോജിസ്റ്റിക്‌സ്, ഒഎംസി എന്നിവയ്ക്കുള്ള ആവശ്യകതയ്ക്ക് ഉത്തേജനമാകും. കാരണം ഇത് ഈ മേഖലകളിലെ ചെലവ് ഭാരം കുറയ്ക്കും.'
ഏഷ്യന്‍ വിപണികളായ ടോക്കിയോ, ഷാങ്ഹായ്, ഹോംകോംഗ്, സിയോള്‍ വിപണികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യൂറോപ്യന്‍ വിപണികള്‍ മിഡ് സെഷന്‍ വ്യാപാരത്തില്‍ നേട്ടത്തിലാണ്.