image

5 July 2022 5:46 AM GMT

Stock Market Updates

അവസാന ഘട്ടത്തിലെ ചാഞ്ചാട്ടത്തിനൊടുവില്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി

MyFin Bureau

അവസാന ഘട്ടത്തിലെ ചാഞ്ചാട്ടത്തിനൊടുവില്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി
X

Summary

മുംബൈ: ആദ്യഘട്ട വ്യാപാരത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. എഫ്എംസിജി, ബാങ്കിംഗ്, ഐടി ഓഹരികളിലെ അവസാന ഘട്ട വില്‍പ്പനയും, യൂറോപ്യന്‍ വിപണികളിലെ മോശം തുടക്കവുമാണ് നഷ്ടത്തിലേക്ക് നയിച്ചത്. സെന്‍സെക്‌സ് 100.42 പോയിന്റ് താഴ്ന്ന് 53,134.35 ലും, നിഫ്റ്റി 24.50 പോയിന്റ് നഷ്ടത്തില്‍ 15,810.85 ലും ക്ലോസ് ചെയ്തു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 631.16 പോയിന്റ് ഉയര്‍ന്ന് 53,865.93 ല്‍ എത്തിയിരുന്നു. ഐടിസി, വിപ്രോ, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ ആന്‍ഡ് […]


മുംബൈ: ആദ്യഘട്ട വ്യാപാരത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. എഫ്എംസിജി, ബാങ്കിംഗ്, ഐടി ഓഹരികളിലെ അവസാന ഘട്ട വില്‍പ്പനയും, യൂറോപ്യന്‍ വിപണികളിലെ മോശം തുടക്കവുമാണ് നഷ്ടത്തിലേക്ക് നയിച്ചത്.

സെന്‍സെക്‌സ് 100.42 പോയിന്റ് താഴ്ന്ന് 53,134.35 ലും, നിഫ്റ്റി 24.50 പോയിന്റ് നഷ്ടത്തില്‍ 15,810.85 ലും ക്ലോസ് ചെയ്തു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 631.16 പോയിന്റ് ഉയര്‍ന്ന് 53,865.93 ല്‍ എത്തിയിരുന്നു.

ഐടിസി, വിപ്രോ, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ ആന്‍ഡ് ടി, മാരുതി സുസുക്കി ഇന്ത്യ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ് എന്നീ ഓഹരികളെല്ലാം നഷ്ടം നേരിട്ടു.

എന്നാല്‍, പവര്‍ഗ്രിഡ്, ബജാജ് ഫിന്‍സെര്‍വ്, ഹീന്ദുസ്ഥാന്‍ യുണീലിവര്‍, സണ്‍ ഫാര്‍മ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍ എന്നീ ഓഹരികള്‍ നേട്ടമുണ്ടാക്കി.

ഏഷ്യന്‍ വിപണികളായ ടോക്കിയോ, സിയോള്‍, ഹോംകോംഗ് എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഷാങ്ഹായ് വിപണി മാത്രമാണ് നഷ്ടത്തില്‍ അവസാനിച്ചത്.

യൂറോപ്യന്‍ വിപണികള്‍ മിഡ് സെഷന്‍ വ്യാപാരത്തില്‍ നഷ്ടത്തിലായിരുന്നു.

'നിഫ്റ്റി രാവിലത്തെ നേട്ടം നിലനിര്‍ത്താനാകാതെ നെഗറ്റീവ് സോണിലേക്ക് പ്രവേശിച്ചു. യൂറോപ്യന്‍ വിപണികളിലെ ആദ്യ ഘട്ട ദൗര്‍ബല്യത്തെത്തുടര്‍ന്ന്, അത് നഷ്ടത്തില്‍ ക്ലോസ് ചെയ്തു," എച്ച്ഡിഎഫ്സി സെക്യൂരിറ്റീസ് റീട്ടെയില്‍ റിസര്‍ച്ച് മേധാവി ദീപക് ജസാനി പറഞ്ഞു.