image

23 Jun 2022 5:44 AM GMT

Stock Market Updates

ഓട്ടോ, ഐടി ഓഹരികളുടെ പിന്തുണയില്‍ സെന്‍സെക്‌സും, നിഫ്റ്റിയും നേട്ടത്തില്‍

Agencies

ഓട്ടോ, ഐടി ഓഹരികളുടെ പിന്തുണയില്‍ സെന്‍സെക്‌സും, നിഫ്റ്റിയും നേട്ടത്തില്‍
X

Summary

മുംബൈ: ഇന്നലത്തെ കനത്ത തകര്‍ച്ചയ്ക്കു ശേഷം ഐടി, ഓട്ടോ ഓഹരികളിലെ സമ്മിശ്ര പ്രവണതയുടെയും ബാങ്കിംഗ്, ഐടി, ഓട്ടോ ഓഹരികളുടെ ഒരു ശതമാനത്തിന്റെ നേട്ടത്തിന്റെയും പിന്‍ബലത്തില്‍ വിപണി ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 443.19 പോയിന്റ് ഉയര്‍ന്ന് 52,265.72 ല്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 694.26 പോയിന്റ് ഉയര്‍ന്ന് 52,516.79 ലേക്ക് സെന്‍സെക്‌സ് എത്തിയിരുന്നു. നിഫ്റ്റി 143.35 പോയിന്റ് ഉയര്‍ന്ന് 15,556.65 ലും വ്യാപാരം അവസാനിപ്പിച്ചു. മാരുതി, എം ആന്‍ഡ് എം, ഏഷ്യന്‍ പെയിന്റ്‌സ്, […]


മുംബൈ: ഇന്നലത്തെ കനത്ത തകര്‍ച്ചയ്ക്കു ശേഷം ഐടി, ഓട്ടോ ഓഹരികളിലെ സമ്മിശ്ര പ്രവണതയുടെയും ബാങ്കിംഗ്, ഐടി, ഓട്ടോ ഓഹരികളുടെ ഒരു ശതമാനത്തിന്റെ നേട്ടത്തിന്റെയും പിന്‍ബലത്തില്‍ വിപണി ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

സെന്‍സെക്‌സ് 443.19 പോയിന്റ് ഉയര്‍ന്ന് 52,265.72 ല്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 694.26 പോയിന്റ് ഉയര്‍ന്ന് 52,516.79 ലേക്ക് സെന്‍സെക്‌സ് എത്തിയിരുന്നു.

നിഫ്റ്റി 143.35 പോയിന്റ് ഉയര്‍ന്ന് 15,556.65 ലും വ്യാപാരം അവസാനിപ്പിച്ചു.

മാരുതി, എം ആന്‍ഡ് എം, ഏഷ്യന്‍ പെയിന്റ്‌സ്, ഭാര്‍തി എയര്‍ടെല്‍, ടിസിഎസ്, സണ്‍ ഫാര്‍മ, വിപ്രോ, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി, പവര്‍ഗ്രിഡ്, അള്‍ട്ര ടെക് സിമെന്റ് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.

ഏഷ്യന്‍ വിപണികളായ ഹോംകോംഗ്, ഷാങ്ഹായ്, ടോക്കിയോ വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സിയോള്‍ വിപണി മാത്രമാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്.

മിഡ് സെഷന്‍ വ്യാപാരത്തില്‍ യൂറോപ്യന്‍ വിപണികളും നേട്ടത്തിലാണ്.

ആനന്ദ് രതി ഷെയേഴ്‌സ് ആന്‍ഡ് ബ്രോക്കേഴ്‌സിന്റെ ഇക്വിറ്റി റിസേര്‍ച്ച് മേധാവി നരേന്ദ്ര സോളങ്കി പറയുന്നു: 'ചൈനയുടെ നേതൃത്വത്തില്‍ നേട്ടത്തില്‍ വ്യാപാരം നടത്തിയ ഏഷ്യന്‍ വിപണികളിലെ മറ്റ് ഓഹരികളെ പിന്തുടര്‍ന്ന് ഇന്ത്യന്‍ വിപണി ഇന്ന് നേട്ടത്തിലാണ് വ്യപാരം ആരംഭിച്ചത്. യൂറോപ്യന്‍ വിപണികള്‍ മാന്ദ്യ ഭയത്തെ മറികടക്കാന്‍ ബുദ്ധിമുട്ടിയതിനാല്‍ ഉച്ചകഴിഞ്ഞുള്ള സെഷനില്‍ വിപണികള്‍ നേട്ടം നിലനിര്‍ത്താന്‍ അല്‍പ്പം ബുദ്ധിമുട്ടി. എന്നാല്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കാന്‍ അവസരം ലഭിച്ചു,'