image

23 Jun 2022 4:52 AM GMT

Stock Market Updates

സെന്‍സെക്‌സ് 443.19 പോയിന്റ് ഉയർന്നു; നിഫ്റ്റി 143.35 പോയിന്റും

Agencies

സെന്‍സെക്‌സ് 443.19 പോയിന്റ് ഉയർന്നു; നിഫ്റ്റി 143.35 പോയിന്റും
X

Summary

മുംബൈ: സെന്‍സെക്‌സ് 443.19 പോയിന്റ് ഉയര്‍ന്ന് 52,265.72 ലും, നിഫ്റ്റി 143.35 പോയിന്റ് നേട്ടത്തോടെ 15,556.65 ലും വ്യാപാരം അവസാനിപ്പിച്ചു. ആദ്യഘട്ട വ്യാപാരത്തില്‍, സെന്‍സെക്‌സ് 238.73 പോയിന്റ് ഉയര്‍ന്ന് 52,061.26 ലും, നിഫ്റ്റി 78.1 പോയിന്റ് നേട്ടത്തോടെ 15,491.40 ലേക്കും എത്തിയിരുന്നു. ഭാരതി എയര്‍ടെല്‍, വിപ്രോ, മാരുതി, ടിസിഎസ്, എല്‍ ആന്‍ഡ് ടി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നീ ഓഹരികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കി. ടൈറ്റന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു. മേത്ത ഇക്വിറ്റീസ് […]


മുംബൈ: സെന്‍സെക്‌സ് 443.19 പോയിന്റ് ഉയര്‍ന്ന് 52,265.72 ലും, നിഫ്റ്റി 143.35 പോയിന്റ് നേട്ടത്തോടെ 15,556.65 ലും വ്യാപാരം അവസാനിപ്പിച്ചു.

ആദ്യഘട്ട വ്യാപാരത്തില്‍, സെന്‍സെക്‌സ് 238.73 പോയിന്റ് ഉയര്‍ന്ന് 52,061.26 ലും, നിഫ്റ്റി 78.1 പോയിന്റ് നേട്ടത്തോടെ 15,491.40 ലേക്കും എത്തിയിരുന്നു. ഭാരതി എയര്‍ടെല്‍, വിപ്രോ, മാരുതി, ടിസിഎസ്, എല്‍ ആന്‍ഡ് ടി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നീ ഓഹരികള്‍ ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടമുണ്ടാക്കി. ടൈറ്റന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ് എന്നീ ഓഹരികള്‍ നഷ്ടം നേരിട്ടു.

മേത്ത ഇക്വിറ്റീസ് റിസേര്‍ച്ച് വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്‌സെ പറയുന്നു: "നിക്ഷേപകരുടെ താല്‍പര്യത്തെ ഉത്തേജിപ്പിക്കുന്നത് ഡബ്ല്യുടിഐ ക്രൂഡോയില്‍ വിലയിലുണ്ടായ കുത്തനെയുള്ള ഇടിവാണ്. എന്നിരുന്നാലും, യുഎസ് പലിശ നിരക്കുയര്‍ത്തലിനെക്കുറിച്ചുള്ള ആശങ്കകള്‍, രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവ്, ശമനമില്ലാതെ തുടരുന്ന വിദേശ നിക്ഷേപകരുടെ ഓഹരി വിറ്റഴിക്കല്‍ എന്നിവ വിപണിയെ അസ്ഥിരമായി നിലനിര്‍ത്തും."