image

16 Jun 2022 11:51 PM GMT

Stock Market Updates

ആറാംദിവസവും നഷ്ടത്തിൽ തന്നെ തുടക്കം; സെന്‍സെക്‌സ് 425 പോയിന്റ് ഇടിഞ്ഞു

PTI

ആറാംദിവസവും നഷ്ടത്തിൽ തന്നെ തുടക്കം; സെന്‍സെക്‌സ് 425 പോയിന്റ് ഇടിഞ്ഞു
X

Summary

മുംബൈ: ആഗോള തലത്തിലെ മോശം പ്രവണതകളും, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ നിക്ഷേപം പിന്‍വലിക്കലും തുടരുന്ന സാഹചര്യത്തില്‍ ആറാംദിവസവും നഷ്ടത്തില്‍ ആരംഭിച്ച് വിപണി. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 425.11 പോയിന്റ് താഴ്ന്ന് 51,070.68 ലും, നിഫ്റ്റി 125.7 പോയിന്റ് താഴ്ന്ന് 15,234.90 ലുമെത്തി. ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ, ഡോ റെഡ്ഡീസ്, ടൈറ്റന്‍, ടിസിഎസ്, ടെക്മഹീന്ദ്ര, സണ്‍ഫാര്‍മ, മാരുതി എന്നീ ഓഹരികളെല്ലാം ആദ്യഘ്ടട വ്യാപാരത്തില്‍ നഷ്ടത്തിലാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി എന്നീ ഓഹരികള്‍ മാത്രമാണ് നേട്ടത്തില്‍. ഇന്നലെ അമേരിക്കന്‍ വിപണി […]


മുംബൈ: ആഗോള തലത്തിലെ മോശം പ്രവണതകളും, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ നിക്ഷേപം പിന്‍വലിക്കലും തുടരുന്ന സാഹചര്യത്തില്‍ ആറാംദിവസവും നഷ്ടത്തില്‍ ആരംഭിച്ച് വിപണി.
ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 425.11 പോയിന്റ് താഴ്ന്ന് 51,070.68 ലും, നിഫ്റ്റി 125.7 പോയിന്റ് താഴ്ന്ന് 15,234.90 ലുമെത്തി.

ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ, ഡോ റെഡ്ഡീസ്, ടൈറ്റന്‍, ടിസിഎസ്, ടെക്മഹീന്ദ്ര, സണ്‍ഫാര്‍മ, മാരുതി എന്നീ ഓഹരികളെല്ലാം ആദ്യഘ്ടട വ്യാപാരത്തില്‍ നഷ്ടത്തിലാണ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി എന്നീ ഓഹരികള്‍ മാത്രമാണ് നേട്ടത്തില്‍.

ഇന്നലെ അമേരിക്കന്‍ വിപണി കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

സെന്‍സെക്‌സ് ഇന്നലെ 1,045.60 പോയിന്റ് താഴ്ന്ന് 51,495.79 ലും, നിഫ്റ്റി 331.55 പോയിന്റ് താഴ്ന്ന് 15,360.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

'ആഗോളതലത്തില്‍ ഓഹരി വിപണികളെ പ്രധാനമായും സ്വാധീനിച്ചിരിക്കുന്നത് ലോകമെമ്പാടുമുള്ള കര്‍ശന പണനയ നിലപാടുകളും, സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയവുമാണ്,'
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 0.68 ശതമാനം താഴ്ന്ന് ബാരലിന് 118.98 ഡോളറായി. ഓഹരി വിപണി വിവരങ്ങള്‍ പ്രകാരം ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 3,257.65 കോടി രൂപ വില വരുന്ന ഓഹരികള്‍ അധികമായി വിറ്റു.