image

17 Jun 2022 10:12 AM IST

Stock Market Updates

തുടർച്ചയായി ആറാം ദിവസവും നഷ്ടത്തില്‍ അവസാനിച്ച് വിപണി

Agencies

തുടർച്ചയായി ആറാം ദിവസവും നഷ്ടത്തില്‍ അവസാനിച്ച് വിപണി
X

Summary

ആറാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. സെന്‍സെക്‌സ് 135.37 പോയിന്റ് താഴ്ന്ന് 51,360.42 പോയിന്റിലും, നിഫ്റ്റി 67.10 പോയിന്റ് താഴ്ന്ന് 15,293.50 ലും വ്യാപാരം അവസാനിപ്പിച്ചു. ആഗോള തലത്തിലെ മോശം പ്രവണതകളും, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പന തുടരുന്ന സാഹചര്യത്തിലും ആറാംദിവസവും നഷ്ടത്തിലാണ് വിപണി ആരംഭിച്ചത്. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 425.11 പോയിന്റ് താഴ്ന്ന് 51,070.68 ലും, നിഫ്റ്റി 125.7 പോയിന്റ് താഴ്ന്ന് 15,234.90 ലുമെത്തി. ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ, ഡോ റെഡ്ഡീസ്, ടൈറ്റന്‍, […]


ആറാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. സെന്‍സെക്‌സ് 135.37 പോയിന്റ് താഴ്ന്ന് 51,360.42 പോയിന്റിലും, നിഫ്റ്റി 67.10 പോയിന്റ് താഴ്ന്ന് 15,293.50 ലും വ്യാപാരം അവസാനിപ്പിച്ചു.

ആഗോള തലത്തിലെ മോശം പ്രവണതകളും, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പന തുടരുന്ന സാഹചര്യത്തിലും ആറാംദിവസവും നഷ്ടത്തിലാണ് വിപണി ആരംഭിച്ചത്. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്‌സ് 425.11 പോയിന്റ് താഴ്ന്ന് 51,070.68 ലും, നിഫ്റ്റി 125.7 പോയിന്റ് താഴ്ന്ന് 15,234.90 ലുമെത്തി.

ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ, ഡോ റെഡ്ഡീസ്, ടൈറ്റന്‍, ടിസിഎസ്, ടെക്മഹീന്ദ്ര, സണ്‍ഫാര്‍മ, മാരുതി എന്നീ ഓഹരികളെല്ലാം ആദ്യഘട്ട വ്യാപാരത്തില്‍ നഷ്ടത്തിലായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി എന്നിവ മാത്രമായിരുന്നു നേട്ടമുണ്ടാക്കിയത്.

ഇന്നലെ അമേരിക്കന്‍ വിപണി കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് ഇന്നലെ 1,045.60 പോയിന്റ് താഴ്ന്ന് 51,495.79 ലും, നിഫ്റ്റി 331.55 പോയിന്റ് താഴ്ന്ന് 15,360.60 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

"ആഗോളതലത്തില്‍ ഓഹരി വിപണികളെ പ്രധാനമായും സ്വാധീനിച്ചിരിക്കുന്നത് ലോകമെമ്പാടുമുള്ള കര്‍ശന പണനയ നിലപാടുകളും, സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ഭയവുമാണ്," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു.