7 Jun 2022 11:55 PM GMT
Summary
2014 സെപ്റ്റംബറില്‍ എസ്ബിഐ വാഗ്ദാനം ചെയ്ത 9% എന്ന ഉയര്‍ന്ന പലിശനിരക്കില്‍ നിന്ന് 6 വര്‍ഷത്തിനുള്ളില്‍ 2020 മെയ് മാസത്തില്‍ 5.4% ആയി എഫ്ഡി പലിശ നിരക്കില്‍ 40% ഇടിവ് രേഖപ്പെടുത്തിയിരുന്നു. വര്‍ധിച്ചു വരുന്ന പണപ്പെരുപ്പ സമര്‍ദം തടഞ്ഞ് സമ്പദ് വ്യവസ്ഥയെ പിടിച്ച് നിര്‍ത്താന്‍ തുടര്‍ച്ചയായ രണ്ടാം മാസവും റിപ്പോ നിരക്കില്‍ വര്‍ധന വരുത്തി രജ്യത്തെ കേന്ദ്ര ബാങ്കായ ആര്‍ ബിഐ. നിലവിലെ റിപ്പോ നിരക്കില്‍ അര ശതമാനമാണ് വര്‍ധന വരുത്തിയത്. ഇതോടെ നിരക്ക് 4.90 ശതമാനമായി […]
വര്‍ധിച്ചു വരുന്ന പണപ്പെരുപ്പ സമര്‍ദം തടഞ്ഞ് സമ്പദ് വ്യവസ്ഥയെ പിടിച്ച് നിര്‍ത്താന്‍ തുടര്‍ച്ചയായ രണ്ടാം മാസവും റിപ്പോ നിരക്കില്‍ വര്‍ധന വരുത്തി രജ്യത്തെ കേന്ദ്ര ബാങ്കായ ആര്‍ ബിഐ.
നിലവിലെ റിപ്പോ നിരക്കില്‍ അര ശതമാനമാണ് വര്‍ധന വരുത്തിയത്. ഇതോടെ നിരക്ക് 4.90 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ മാസം തുടക്കത്തില്‍ നിരക്ക് .4 ശതമാനമായി വര്‍ധിപ്പിച്ചിരുന്നു. ഇതോടെ വായ്പാ പലിശയില്‍ കാര്യമായ മാറ്റം പ്രകടമാകും. ഇത് ഭവനവായ്പ അടക്കമുള്ളവയുടെ ഇഎം ഐ അടവകുളിലും പ്രതിഫലിക്കും. 2018 ലാണ് മുമ്പ് റിപ്പോ നിരക്കില്‍ വര്‍ധന വരുത്തിയത്.
മേയ് മാസത്തിലെ വര്‍ധനയെ തുടര്‍ന്ന് രാജ്യത്തെ ഏതാണ്ടെല്ലാ ബാങ്കുകളും പലിശ നിരക്ക് 0.4 ശതമാനം വരെ വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ 50 ബേസിസ് പോയിന്റ് (.5 ശതമാനം) വര്‍ധന വരുത്തിയതോടെ ഇതും ഏതാണ്ട് ഇതേ നിലയിൽ തന്നെ വായ്പാ പലിശയില്‍ പ്രതിഫലിക്കും.