image

8 Jun 2022 5:12 AM GMT

Policy

ഭവന വില്‍പ്പന കുറയും, പലിശ നിരക്ക് കൂടും: റിയല്‍റ്റി കണ്‍സള്‍ട്ടന്റുമാര്‍

MyFin Desk

ഭവന വില്‍പ്പന കുറയും, പലിശ നിരക്ക് കൂടും: റിയല്‍റ്റി കണ്‍സള്‍ട്ടന്റുമാര്‍
X

Summary

ഡെല്‍ഹി: പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ആര്‍ബിഐയുടെ നീക്കം പ്രതീക്ഷിച്ച പാതയിലാണെന്നും, പക്ഷേ, ഭവന വായ്പകളുടെ ചെലവ് ഉയരുകയും ഇത് ഭവന വില്‍പ്പനയെ ബാധിക്കുമെന്നും പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റുമാര്‍. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളായ അനറോക്ക്, നൈറ്റ് ഫ്രാങ്ക് ഇന്ത്യ, ജെഎല്‍എല്‍ ഇന്ത്യ, കോളിയേഴ്സ് ഇന്ത്യ, ഇന്ത്യ സോത്ത്‌ബൈസ് ഇന്റര്‍നാഷണല്‍ റിയല്‍റ്റി ആന്‍ഡ് ഇന്‍വെസ്റ്റേഴ്സ് ക്ലിനിക് എന്നിവരെല്ലാം ഇതേ അഭിപ്രായം ഉന്നയിച്ചു. 'നിരക്ക് വര്‍ദ്ധന ഭവനവായ്പ പലിശനിരക്ക് വര്‍ദ്ധിപ്പിക്കും, കഴിഞ്ഞ മാസത്തെ അപ്രതീക്ഷിത നിരക്കുയര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം പലിശ നിരക്ക് ഉയരാന്‍ തുടങ്ങിയിട്ടുണ്ടെന്ന്,' […]


ഡെല്‍ഹി: പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ആര്‍ബിഐയുടെ നീക്കം പ്രതീക്ഷിച്ച പാതയിലാണെന്നും, പക്ഷേ, ഭവന വായ്പകളുടെ ചെലവ് ഉയരുകയും ഇത് ഭവന വില്‍പ്പനയെ ബാധിക്കുമെന്നും പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റുമാര്‍. പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളായ അനറോക്ക്, നൈറ്റ് ഫ്രാങ്ക് ഇന്ത്യ, ജെഎല്‍എല്‍ ഇന്ത്യ, കോളിയേഴ്സ് ഇന്ത്യ, ഇന്ത്യ സോത്ത്‌ബൈസ് ഇന്റര്‍നാഷണല്‍ റിയല്‍റ്റി ആന്‍ഡ് ഇന്‍വെസ്റ്റേഴ്സ് ക്ലിനിക് എന്നിവരെല്ലാം ഇതേ അഭിപ്രായം ഉന്നയിച്ചു.
'നിരക്ക് വര്‍ദ്ധന ഭവനവായ്പ പലിശനിരക്ക് വര്‍ദ്ധിപ്പിക്കും, കഴിഞ്ഞ മാസത്തെ അപ്രതീക്ഷിത നിരക്കുയര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം പലിശ നിരക്ക് ഉയരാന്‍ തുടങ്ങിയിട്ടുണ്ടെന്ന്,' അനാറോക്ക് ചെയര്‍മാന്‍ അനൂജ് പുരി പറഞ്ഞു. 2008 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് പലിശ നിരക്ക് 12 ശതമാനവും അതിനു മുകളിലേക്കും ഉയര്‍ന്നിരുന്നു. അതിനേക്കാള്‍ കുറവാണ് ഇപ്പോള്‍. എന്നിരുന്നാലും, നിലവിലെ വര്‍ദ്ധനവ് വരും മാസങ്ങളിലെ ഭവന വില്‍പ്പന കണക്കുകളില്‍ പ്രത്യേകിച്ച് താങ്ങാനാവുന്നതും ഇടത്തരം വിഭാഗങ്ങളിലെയും ഭവന വില്‍പ്പനയില്‍ പ്രതിഫലിക്കും' പുരി ചൂണ്ടിക്കാട്ടി.
വരും മാസങ്ങളില്‍ ഉയര്‍ന്ന ഭവനവായ്പ നിരക്കുകളുടെ രൂപത്തില്‍ ബാങ്കുകള്‍ റിപ്പോ നിരക്കിലെ ഈ വര്‍ദ്ധനവ് കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായും, ഭവന വിലകള്‍ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ നിലവിലുള്ള നിരക്കില്‍ വായ്പകള്‍ എടുക്കാനും, കോളിയേഴ്സ് ഇന്ത്യ സിഇഒ രമേഷ് നായര്‍ പറഞ്ഞു.